കരീനയുടെ പിറന്നാള്‍ ആഘോഷമാക്കി താരകുടുംബം

ബോളിവുഡ് താരം കരീന കപൂറിന്റെ പിറന്നാള്‍ ആഘോഷമാണ ഇപ്പോഴത്തെ സംസാരവിഷയം. നടിയ്ക്ക് ആശംസകളുമായി ആരാധകരും സിനിമാലോകവും ഒന്നടങ്കം എത്തിയിരുന്നു. പിന്നാലെ പട്ടൗഡി കുടുംബത്തില്‍ വിപുലമായി ആഘോഷ പരിപാടി നടത്തിയെന്ന റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുകയാണ്.
ആഘോഷ ചിത്രങ്ങള്‍ കരീനയുടെ സഹോദരിയും നടിയുമായ കരിഷ് കപൂറടക്കമുള്ള താരങ്ങള്‍ പുറത്ത് വിട്ടിരുന്നു. കരീന കേക്ക് മുറിക്കുന്നതിന്റെ വീഡിയോ അടക്കമാണ് കരിഷ്മ പങ്കുവെച്ചത്. അതേ സമയം കരീനയുടെ ഭര്‍ത്താവും നടനുമായ സെയിഫ് അലി ഖാന്‍ എന്ത് സമ്മാനമാണ് കൊടുത്തിരിക്കുന്നതെന്ന് അറിയാനായിരുന്നു ആരാധകര്‍ കാത്തിരുന്നത്. അതും പരസ്യമാക്കിയിരിക്കുകയാണ്.
39ാം ജന്മദിനം ആഘോഷിച്ചിരിക്കുകയാണ് നടി. അര്‍ദ്ധ രാത്രി തന്നെ പട്ടൗഡി പാലസില്‍ വെച്ച് നടന്ന ആഘോഷത്തില്‍ അടുത്ത കുടുംബാംഗങ്ങളും സുഹൃത്തുക്കളും മാത്രമായിരുന്നു പങ്കെടുത്തത്. കരീഷ്മ പങ്കുവെച്ച ചിത്രങ്ങളില്‍ നിന്നുമാണ് ഇക്കാര്യം വ്യക്തമായത്.
പ്രിയതമയ്ക്ക് പിറന്നാള്‍ സമ്മാനമായി ഒരു ചുംബനമായിരുന്നു സെയിഫ് അലി ഖാന്‍ കൊടുത്തത്. കരീനയായിരുന്നു ഈ ചിത്രം പുറത്ത് വിട്ടത്. സെയിഫിനൊപ്പമുള്ളതും മകന്‍ തൈമൂറിനെ എടുത്ത് നില്‍ക്കുന്ന ചിത്രവും സോഷ്യല്‍ മീഡിയയിലൂടെ വൈറലാവുകയാണ്. മമ്മയുടെ പിറന്നാള്‍ ദിനത്തില്‍ കൈയിലൊരു ബലൂണുമായി ക്യാമറ കണ്ടപ്പോള്‍ എക്‌സ്പ്രഷന്‍ ഇടുന്ന തൈമൂറാണ് ചിത്രങ്ങളിലുള്ളത്. വെളുപ്പ് നിറമുള്ള വസ്ത്രത്തിലായിരുന്നു കരീനയും സെയിഫും പാര്‍ട്ടിയ്‌ക്കെത്തിയത്.
https://www.facebook.com/Malayalivartha