പഴങ്കഞ്ഞിക്ക് പിന്നാലെ റിമി ടോമി!! മംഗലപുരത്തെ കാന്താരി ഹോട്ടലില്‍ എത്തിയതോടെ താരത്തിന്റെ കണ്ട്രോൾ പോയി... ആ ഇഷ്ടം സോഷ്യൽമീഡിയയിലൂടെ പങ്കുവെച്ച് റിമി ടോമി

ഇന്‍സ്റ്റഗ്രാമിലൂടെ ആ ഇഷ്ടം പങ്കുവെച്ചിരിക്കുകയാണ് റിമി ടോമി.മംഗലപുരത്തെ കാന്താരി ഹോട്ടലില്‍ നിന്നും പഴങ്കഞ്ഞി കുടിക്കുന്ന ചിത്രം പോസ്റ്റ് ചെയ്തുകൊണ്ടാണ് താരം ഇഷ്ടം പങ്കുവെച്ചിരിക്കുന്നത്. ഇടക്ക് ഒരു പഴങ്കഞ്ഞി ആവാമെന്ന തലക്കെട്ടും ചിത്രത്തിന് നല്‍കിയിട്ടുണ്ട്. സ്റ്റേജ് പരിപാടികളിലൂടെ മിന്നിത്തിളങ്ങിയ താരമാണ് റിമി ടോമി. പിന്നീട് അവതരണം കൊണ്ടും ആലാപനം കൊണ്ടും പ്രേക്ഷക ഹൃദയത്തിലേക്ക് ഇടിച്ച് കയറുകയായിരുന്നു താരം. പരിപാടികളില്‍ എപ്പോഴും എനര്‍ജി നിലനിര്‍ത്തുന്ന താരത്തോടെ എങ്ങനെയാണ് ഇത് സാധിക്കുന്നതെന്ന് പലരും ചോദിക്കാറുണ്ട്. എന്നാല്‍ അതിന് പിന്നിലെ സീക്രട്ട് രഹസ്യമാണെന്നായിരുന്നു തരത്തിന്റയെ മറുപടി. പിന്നീടൊരിക്കല്‍ പഴങ്കഞ്ഞി തനിക്കേറെ പ്രിയപ്പെട്ടതാണെന്ന് റിമി പറഞ്ഞിരുന്നു.
https://www.facebook.com/Malayalivartha

























