അച്ഛന്‍ തിരിച്ചുവരുന്നു... നാല് വര്‍ഷങ്ങള്‍ക്കിപ്പുറം വീണ്ടും എത്തുന്നു മലയാളത്തിന്റെ സ്വന്തം ഹീറോ

ഒരു കാലത്ത് മലയാള സിനിമയിലെ സൂപ്പര്‍ ആക്ഷന്‍ ഹീറോ പദം അലങ്കരിച്ചിരുന്ന നടനായിരുന്നു സുരേഷ് ഗോപി. ശക്തമായ കഥാപാത്രങ്ങളിലൂടെ പ്രേഷക മനസ്സില്‍ ഇടം നേടിയ താരം പിന്നീട് അഭിനയത്തിന് ഇടവേള നല്‍കി രാഷ്ട്രീയത്തില്‍ ചുവടുറപ്പിക്കുകയായിരുന്നു. ഇപ്പോഴിതാ നീണ്ട നാല് വര്‍ഷങ്ങള്‍ക്കിപ്പുറം മലയാള സിനിമയില്‍ വീണ്ടും താരം എത്തുന്നു. വീണ്ടും സിനിമയിലേയ്ക്ക് മടങ്ങിവരുന്ന അച്ഛന്റെ തിരിച്ചുവരവിലെ ചിത്രങ്ങള്‍ സമൂഹമാധ്യമത്തിലൂടെ പങ്കുവെച്ചിരിക്കുകയാണ് മകനും നടനുമായ ഗോകുല്‍ സുരേഷ്.
'അച്ഛന്‍ തിരിച്ചുവരുന്നു. ചാലു ഇക്കയുടെ (ദുല്‍ഖര്‍ സല്‍മാന്‍) പ്രൊഡക്ഷനില്‍ അനൂപ് സത്യന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അച്ഛന്‍ ജോയിന് ചെയ്തു. ഒരുപാട് സന്തോഷം തോന്നുന്നു.'ഗോകുല്‍ ഫേസ്ബുക്കില്‍ കുറിച്ചു.ദുല്‍ഖര്‍ സല്‍മാന്റെ നിര്‍മ്മാണത്തില്‍ സത്യന്‍ അന്തിക്കാടിന്റെ മകന് അനുപ് സത്യന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് താരത്തിന്റെ തിരിച്ചുവരവ്. ശോഭന, കല്യാണി പ്രിയദര്‍ശന്‍ എന്നിവരാണ് സിനിമയിലെ മറ്റുതാരങ്ങള്‍. ദുല്‍ഖര്‍ അതിഥി വേഷത്തില്‍ എത്തുന്നു.
https://www.facebook.com/Malayalivartha

























