തന്റെ സ്റ്റാർ ഇമേജ് കണ്ട് കൂട്ടുകൂടിയവർ സൗഹൃദത്തെ മുതലെടുക്കാൻ ശ്രമിക്കുന്നു- അർച്ചന സുശീലൻ

മലയാള ടെലിവിഷന്‍ രംഗത്ത് അര്‍ച്ചന സുശീലന്‍ തിളങ്ങി നില്‍ക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. സ്ഥിരം വില്ലത്തി വേഷങ്ങളും അല്‍പ്പം ജാഡയിട്ടുള്ള പെരുമാറ്റവും സാധാരണക്കാര്‍ക്കിടയില്‍ അര്‍ച്ചനയ്ക്ക് ഒരു അഹങ്കാരി ധൈര്യശാലി എന്ന ഇമേജും ഉണ്ട്. പകുതി മലയാളിയും പകുതി നേപ്പാളിയും ആയ നടിയാണ് അർച്ചന സുശീലൻ. സിനിമ സീരിയൽ മേഖലയിൽ തിളങ്ങി നിന്നപ്പോൾ തനിക്ക് നല്ലതും മോശവുമായ ഒട്ടേറെ സൗഹൃദങ്ങൾ ഉണ്ടായിരുന്നു എന്നും പലതും തനിക്ക് വേദനയായി മാറിയെന്നും ബിഗ് ബോസ് റിയാലിറ്റി ഷോയിൽ മത്സരാർത്ഥി കൂടിയായിരുന്നു അർച്ചന പറയുന്നു.
അർച്ചനയുടെ വാക്കുകൾ ഇങ്ങനെ, ” തന്റെ സ്റ്റാർ ഇമേജ് കണ്ട് കൂട്ടുകൂടിയവർ സൗഹൃദത്തെ മുതലെടുക്കാൻ ശ്രമിക്കുന്നതു കണ്ടിട്ടുണ്ട്. സൗഹൃദം വളരെ വിശുദ്ധമായ ഒന്നായാണ് ഞാൻ കാണുന്നത്. ഞാനെന്താണോ അത് ഞാനെന്റെ സുഹൃത്തുക്കളോട് പറയാറുണ്ട്. പക്ഷേ തിരികെ ലഭിക്കുക മോശം അനുഭവങ്ങളാകും. വിശ്വാസം ആണല്ലോ പ്രധാനം. അത് പലപ്പോഴും ഇല്ലാതാകും. ഞാനതു മനസിലാക്കാൻ വൈകി. ഇപ്പോൾ എനിക്കറിയാം, ആരോക്കെയാണ് നല്ല സുഹൃത്തുക്കൾ എന്ന്. അവരിൽ ഞാൻ തൃപ്തയാണ്. ‘ അർച്ചന ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തിയത് ഇങ്ങനെ ആയിരുന്നു.
https://www.facebook.com/Malayalivartha

























