നകുലനും ഗംഗയും വീണ്ടും ഒന്നിച്ചു...

ഒരു ഇടവേളയ്ക്ക് ശേഷം സത്യന്‍ അന്തിക്കാടിന്റെ മകന്‍ അനൂപ് സത്യന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ തിരിച്ചുവരവ് നടത്തുകയാണ് മലയാളികളുടെ ആക്ഷന്‍ ഹീറോ സുരേഷ് ഗോപി. ദുര്‍ഗാഷ്ടമി ദിനത്തില്‍ നകുലനെയും ഗംഗയെയും ഓര്‍മിപ്പിച്ചുകൊണ്ട് ശോഭനയുമായുള്ള ചിത്രം പങ്കുവച്ചിരിക്കുകയാണ് സുരേഷ് ഗോപി. താരം ഫേസ്ബുക്കില്‍ പങ്കുവച്ച ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ചിത്രത്തിന്റെ ലൊക്കേഷന്‍ ചിത്രങ്ങളാണ് സുരേഷ് ഗോപി പങ്കുവച്ചത്.
1993ല്‍ പുറത്തിറങ്ങിയ ഫാസില്‍ ചിത്രം മണിചിത്രത്താഴിലെ തങ്ങളുടെ കഥാപാത്രങ്ങളെ ഓര്‍മ്മപ്പെടുത്തിയാണ് താരം ചിത്രം ആരാധകരുമായി പങ്കുവച്ചിരിക്കുന്നത്. ഒക്ടോബര്‍ ആറ്, വീണ്ടുമൊരു ദുര്‍ഗാഷ്ടമി ദിനത്തിലാണ് ഇരുവരും ഒന്നിച്ച പുതിയ ഫോട്ടോ വൈറലായിരിക്കുന്നത്. ശോഭന പകര്‍ത്തിയ സെല്‍ഫി ക്ലിക്കില്‍ സുരേഷ് ഗോപി ചിരിച്ചു നില്‍ക്കുന്നത് കാണാം.
അനൂപ് സത്യന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം യുവതാരം ദുല്‍ഖര്‍ സല്‍മാന്റെ നിര്‍മാണ കമ്ബനിയായ വേഫെയറര്‍ ഫിലിംസ് ആണ് നിര്‍മ്മിക്കുന്നത്. സുരേഷ് ഗോപിക്കും ശോഭനയ്ക്കുമൊപ്പം പ്രിയദര്‍ശന്റെയും ലിസിയുടെയും മകള്‍ കല്യാണിയും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ദുല്‍ഖറും ചിത്രത്തില്‍ എത്തുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
https://www.facebook.com/Malayalivartha

























