9 വര്‍ഷത്തെ പ്രണയത്തിനൊടുവിലായാണ് ഞങ്ങള്‍ വിവാഹിതരായത്... വിവാഹം കഴിഞ്ഞിട്ട് 3 വര്‍ഷമായി!! ഏഴാമത്തെ തവണയാണ് അദ്ദേഹത്തോട് ഞാൻ സമ്മതം പറഞ്ഞത്; തന്റെ പ്രണയ വിവാഹത്തെക്കുറിച്ച് ശ്രുതി രാമചന്ദ്രന്‍

തന്റെ പ്രണയ വിവാഹത്തെക്കുറിച്ച് മനസ് തുറന്ന് ശ്രുതി രാമചന്ദ്രന്‍. ആദ്യം പ്രണയത്തെക്കുറിച്ച് അറിഞ്ഞപ്പോള്‍ വീട്ടില്‍ എതിര്‍പ്പുകളൊന്നുമുണ്ടായിരുന്നില്ലെന്നും സിനിമാജീവിതത്തിന് ശക്തമായ പിന്തുണയാണ് അവര്‍ നല്‍കുന്നതെന്നും ശ്രുതി പങ്കുവച്ചു. താരത്തിന്റെ വാക്കുകള്‍ ഇങ്ങനെ '' 9 വര്‍ഷത്തെ പ്രണയത്തിനൊടുവിലായാണ് ഞങ്ങള്‍ വിവാഹിതരായത്. വിവാഹം കഴിഞ്ഞിട്ട് 3 വര്‍ഷമായി. ആര്‍ക്കിടെക്ചര്‍ കോഴ്സിന് ചെന്നൈയില്‍ ഞങ്ങള്‍ ഒന്നിച്ചായിരുന്നു. അവിടെ വച്ചാണ് ഇഷ്ടത്തെക്കുറിച്ച് പറഞ്ഞത്. 7 തവണ ചോദിച്ചു. ഏഴാമത്തെ തവണയാണ് സമ്മതം പറഞ്ഞത്. വീട്ടില്‍ പറഞ്ഞപ്പോള്‍ എതിര്‍പ്പുകളൊന്നുമുണ്ടായിരുന്നില്ല. എല്ലാവരും സമ്മതിക്കുകയായിരുന്നു. വീണ്ടും 4 വര്‍ഷം കഴിഞ്ഞായിരുന്നു കല്യാണം''. മലയാളത്തിനൊപ്പം തമിഴ്, തെലുങ്ക് സിനിമകളിലും ശ്രദ്ധേയമായ വേഷങ്ങള്‍ അവതരിപ്പിച്ച യുവനടിയാണ് ശ്രുതി രാമചന്ദ്രന്‍. തിരക്കഥാകൃത്ത് ഫ്രാന്‍സിസ് തോമസ് ആണ് ശ്രുതിയുടെ ഭര്‍ത്താവ്.
https://www.facebook.com/Malayalivartha

























