മലയാള സിനിമ കണ്ട ഏറ്റവും മികച്ച സംവിധായകരില്‍ ഒരാള്‍ ആയ കെ. ജി ജോര്‍ജിന് മറവി രോഗം ബാധിച്ച് ഒരു വൃദ്ധസദനത്തില്‍ കഴിയുകയാണോ? സോഷ്യൽ മീഡിയയിൽ പ്രചരിച്ച വ്യാജ വാർത്തകൾക്കെതിരെ തുറന്നടിച്ച് ജോണ്‍പോള്‍

സോഷ്യൽ മീഡിയയിൽ പ്രചരിച്ച വ്യാക വാർത്തകൾക്കെതിരെ തുറന്നടിച്ച് രംഗത്തെത്തിയിരിക്കുകയാണ് ജോണ്‍പോള്‍. ഫേസ്ബുക്കില്‍ പങ്കുവെച്ച വീഡിയോയിലൂടെയാണ് അദ്ദേഹം സത്യാവസ്ഥ വ്യക്തമാക്കിയിരിക്കുന്നത്. മലയാളത്തിന്റെ പ്രിയ സംവിധായകനും തിരക്കഥാകൃത്തുമായ കെ. ജി ജോര്‍ജ് മറവി രോഗം ബാധിച്ച് ഒരു വൃദ്ധസദനത്തില്‍ കഴിയുകയാണെന്ന തരത്തില്‍ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. ഈ വാര്‍ത്തകള്‍ കണ്ട് നിരവധി പേര്‍ തന്നെ വിളിച്ച് കാര്യം തിരക്കിയെന്നും ഈ വാര്‍ത്തകള്‍ സത്യമല്ലെന്നും പറഞ്ഞ അദ്ദേഹം കെ. ജി ജോര്‍ജ് ഫിസിയോ തെറാപ്പി കേന്ദ്രത്തിലാണ് ഇപ്പോഴുള്ളതെന്നും വ്യക്തമാക്കി. ഇത് വ്യക്തമാക്കുന്ന കെ. ജി ജോര്‍ജിന്റെ വീഡിയോയും ജോണ്‍പോള്‍ പങ്കുവെച്ചിട്ടുണ്ട്. ജോര്‍ജിന്റെ ജീവചരിത്ര ചിത്രം തയ്യാറാക്കുന്ന അരുണ്‍ ഭാസ്കര്‍, പ്രജീഷ് എന്നിവരോട് ജോര്‍ജ് സംസാരിക്കുന്ന വീഡിയോയാണ് ജോണ്‍ പോള്‍ പങ്കുവെച്ചിരിക്കുന്നത്.
ഫിസിയോ തെറാപ്പി കേന്ദ്രം വൃദ്ധസദനമല്ലെന്നും അദ്ദേഹത്തെ ഇവിടെ പാര്‍പ്പിച്ച് ചികിത്സ നല്‍കിയിരിക്കുന്നത് അദ്ദേഹത്തിന്റെ കുടുംബം തന്നെയാണെന്നും ജോണ്‍പോള്‍ വ്യക്തമാക്കുന്നു. ചികിത്സയുടെ ഭാഗമായിട്ടാണ് ജോര്‍ജ് ഇവിടെ കഴിയുന്നതെന്നും അദ്ദേഹം മകനൊപ്പം വെണ്ണലയിലാണ് താമസിക്കുന്നതെന്നും ജോണ്‍പോള്‍ പറഞ്ഞു . കലാകാരന്മാര്‍ക്കെതിരെയുള്ള ഇത്തരം വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതിനായി ഫേസ്ബുക്ക് ഉപയോഗിക്കരുതെന്നു പറഞ്ഞ അദ്ദേഹം വ്യാജ വാര്‍ത്തകള്‍ പ്രചരിക്കുന്നത് തടയാന്‍ സൈബര്‍ സുരക്ഷ ശക്തമാക്കണമെന്നും കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha

























