ഇതാണ് എനിക്ക് വേണ്ടത്, ഇതാണ് ഞാന്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നത്; നിങ്ങള്‍ പറയുന്നത് ഞാന്‍ കേള്‍ക്കുന്നുണ്ടെങ്കില്‍, നിങ്ങള്‍ ഞാന്‍ പറയുന്നതും കേള്‍ക്കണം; 10 വര്‍ഷത്തിനു ശേഷം ആദ്യമായി താര സുന്ദരി നയന്‍താരയുടെ തുറന്ന് പറച്ചിൽ

'എന്തുകൊണ്ടാണ് എപ്പോഴും പുരുഷന്മാര്‍ക്കു മാത്രം അധികാരമുണ്ടായിരിക്കേണ്ടത്. സ്ത്രീകള്‍ ഇപ്പോഴും കമാന്‍ഡിങ് റോളിലേക്ക് എത്തിയിട്ടില്ല. ഇതാണ് എനിക്ക് വേണ്ടത്, ഇതാണ് ഞാന്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നതെന്നു പറയാന്‍ അവര്‍ക്ക് ഇപ്പോഴും കഴിയുന്നില്ല. ഇതൊരു ജെന്‍ഡര്‍ കാര്യമല്ല. നിങ്ങള്‍ പറയുന്നത് ഞാന്‍ കേള്‍ക്കുന്നുണ്ടെങ്കില്‍, നിങ്ങള്‍ ഞാന്‍ പറയുന്നതും കേള്‍ക്കണം'.- നയന്‍ വ്യക്തമാക്കുന്നു. ''ഞാന്‍ പ്രധാന കഥാപാത്രമാകുന്ന സിനിമകളില്‍, എല്ലാ തീരുമാനങ്ങളും എന്റെതാണ്. ചില സമയങ്ങളില്‍, സംവിധായകര്‍ ഭര്‍ത്താക്കന്മാരെയോ കാമുകന്മാരെയോ കേന്ദ്രീകരിച്ചുള്ള കഥകളുമായി വരും. അത് ആവശ്യമാണോയെന്ന് ഞാന്‍ ചോദിക്കാറുണ്ട് .' എന്നാല്‍ വിജയത്തില്‍ മതിമറക്കുകയോ അതില്‍ തലക്കനം കൂടുകയോ ചെയ്യുന്ന ഒരാളല്ല താനെന്നും നല്ലൊരു സിനിമ പ്രേക്ഷകര്‍ക്ക് നല്‍കാന്‍ എനിക്കാകുമോയെന്ന ഭയത്തിലാണ് ഞാനെപ്പോഴും ജീവിക്കുന്നതെന്നും അവര്‍ വ്യക്തമാക്കുന്നു. മലയാളത്തിലൂടെ അഭിനയരംഗത്തേയ്ക്ക് എത്തിയ താര സുന്ദരി നയന്‍താര തെന്നിന്ത്യന്‍ സിനിമയിലെ ലേഡിസൂപ്പര്‍സ്റ്റാര്‍ ആയിരിക്കുകയാണ്. 10 വര്‍ഷത്തിനു ശേഷം ആദ്യമായി ഒരു മാഗസിന് അഭിമുഖം നല്‍കിയിരിക്കുകയാണ് നയന്‍താര. 'വോഗ് ഇന്ത്യ' മാഗസിന്റെ ഒക്ടോബര്‍ ലക്കത്തിലെ കവര്‍താരങ്ങള്‍ നയന്‍താരയും ദുല്‍ഖര്‍ സല്‍മാനും തെലുങ്ക് സൂപ്പര്‍ താരം മഹേഷ് ബാബുവും ആണ്. ഈ മാസികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ തന്റെ നിലപാടുകള്‍ വ്യക്തമാക്കുകയാണ് താരം.
https://www.facebook.com/Malayalivartha

























