ഞാനൊരു ഭാഗ്യമില്ലാത്ത നായികയാണെന്ന് പലരും പറഞ്ഞു... 'നിങ്ങളെ കാസ്റ്റ് ചെയ്യേണ്ട എന്നു പലരും തീരുമാനിച്ചിട്ടുണ്ട് എന്ന് പോലും കേട്ടു... തുടക്കത്തിലേ സിനിമകള്‍ വേണ്ട എന്നു വയ്ക്കുന്നത് അവസരങ്ങള്‍ നഷ്ടപ്പെടുത്തുമോ എന്ന് അമ്മ പോലും ചോദിച്ചു; തന്റെ സിനിമ ജീവിതത്തെ കുറിച്ച് കീര്‍ത്തി

കീര്‍ത്തി തെന്നിന്ത്യന്‍ സിനിമയിൽ തിളങ്ങി നിൽക്കുന്ന താരമാണ്. 'തമിഴിലെ ആദ്യ സിനിമ എ.എല്‍ വിജയ് സംവിധാനം ചെയ്ത 'ഇത് എന്ന മായം' ആയിരുന്നു. അത് അത്ര വിജയമായിരുന്നില്ല. ശിവ കാര്‍ത്തികേയന്‍ നായകനായ 'രജനി മുരുകന്‍' പുറത്തിറങ്ങിയതോടെ ആളുകള്‍ ശ്രദ്ധിച്ചു തുടങ്ങി. പല കാരണങ്ങള്‍ കൊണ്ട് ആ സിനിമ റിലീസാകാന്‍ വൈകി.
അതോടെ ഞാനൊരു ഭാഗ്യമില്ലാത്ത നായികയാണെന്ന് പലരും പറഞ്ഞു. 'നിങ്ങളെ കാസ്റ്റ് ചെയ്യേണ്ട എന്നു പലരും തീരുമാനിച്ചിട്ടുണ്ട്. ഇപ്പോഴെ സെലക്ടീവ് ആകരുത്' എന്നു ചിലര്‍ ഉപദേശിച്ചു. പക്ഷേ, തീരുമാനത്തില്‍ ഞാന്‍ ഉറച്ചു നിന്നു. തുടക്കത്തിലേ സിനിമകള്‍ വേണ്ട എന്നു വയ്ക്കുന്നത് അവസരങ്ങള്‍ നഷ്ടപ്പെടുത്തുമോ എന്ന് അമ്മ പോലും ചോദിച്ചു. 15 സിനിമയോളം വേണ്ടെന്നു വച്ചിട്ടുണ്ട്. അതില്‍ ഒരെണ്ണമൊഴിച്ച് ബാക്കിയൊന്നും ചലനമുണ്ടാക്കിയില്ല. ഞാന്‍ ഷിര്‍ദ്ദിബാബ ഭക്തയാണ്. തീരുമാനമെടുക്കാനാകാത്ത അവസ്ഥ വരുമ്ബോള്‍ ബാബയുടെ ചിത്രത്തിനു മുന്നില്‍ രണ്ടു കുറിപ്പെഴുതിയിടും. അതില്‍ നിന്ന് ഒരെണ്ണം തിരഞ്ഞെടുക്കും. അന്നും അതു തന്നെ ചെയ്തു. എല്ലാം ബാബ തീരുമാനിക്കട്ടെ എന്നുറപ്പിച്ചു. മഹാനടിയില്‍ അഭിനയിക്കണമോ എന്ന ചോദ്യത്തിന് ബാബ തന്ന ഉത്തരം 'യെസ്' ആയിരുന്നു'. ഒരു മാഗസീനിന് നല്‍കിയ അഭിമുഖത്തില്‍ പങ്കുവക്കുകയായിരുന്നു താരം.
https://www.facebook.com/Malayalivartha

























