കുഞ്ചാക്കോബോബന് അറബികള്‍ പണികൊടുത്തു

നടന്‍ കുഞ്ചാക്കോബോബന് ഉഗ്രന്‍ പണികിട്ടി. മധുരനാരങ്ങ എന്ന സിനിമയുടെ ഷൂട്ടിങ്ങിനായി ദുബായിലെ റോള സ്‌ക്വയറില്‍ കുഞ്ചാക്കോ ബോബന്‍ ടാക്‌സി ഡ്രൈവറുടെ വേഷം ധരിച്ച് കാറികത്തു സംവിധായകന്റെ നിര്‍ദ്ദേശത്തിനായി കാത്ത് കിടക്കുകയായിരുന്നു. അപ്പോഴാണ് ഒരു അറബി കുടുംബം യാത്രയ്ക്കായി കാറില്‍ കയറിയത്.
എന്ത് പറയണമെന്നാറിയാതി കുഞ്ചാക്കോ ബോബന്‍ ഞെട്ടി. അറബി കുടുംബം ഷാര്‍ജ മാര്‍ക്കറ്റിലേക്ക് പോകാന്‍ പറഞ്ഞു.കുഞ്ചാക്കോ ആകെ ആശയക്കുഴപ്പത്തിലായി. അറബിയും കുടുംബവും വണ്ടിയില്‍ ഇരിക്കുന്നു. കാറെടുക്കണോ അതോ നില്‍ക്കണോ എന്ന് തീരുമാനിക്കാനാവാത്ത അവസ്ഥ. എന്താണ് സംഭവിച്ചതെന്ന് അറിയാനായി ഉടന്‍ തന്നെ സിനിമയുടെ സംവിധായകനും തിരക്കഥാകൃത്തും ഓടിയെത്തി അറബി കുടുംബത്തെ കാര്യം പറഞ്ഞ് മനസിലാക്കിയതോടെ.ാണ് കുഞ്ചാക്കോ ബോബന് സ്വാസം നേരെ വീണത്.
സുഗീത് സംവിധാനം ചെയ്യുന്ന മധുരനാരങ്ങ എന്ന സിനിമയുടെ ഷൂട്ടിംഗ് നടക്കുന്നതിനിടെയാണ് രസകരമായ ഈ സംഭവം ഉണ്ടായത്. കുഞ്ചാക്കോ ബോബന്‍ യഥാര്‍ത്ഥ ഡ്രൈവറാണെന്നാണ് അറബി കുടുംബം കരുതിയത്. പിന്നീട് സിനിമാ ഷൂട്ടിംഗാണെന്ന് അറിഞ്ഞതോടെ കുഞ്ചാക്കോയ്‌ക്കൊപ്പം നിന്ന് ഫോട്ടോയും എടുത്ത ശേഷമാണ് ആ കുടുംബം മടങ്ങിയത്.
നിഷാദ കോയ തിരക്കഥ രചിക്കുന്ന സിനിമയില്‍ കുഞ്ചാക്കോയ്‌ക്കൊപ്പം ബിജു മേനോനും ടാക്‌സി ഡ്രൈവര്‍മാരുടെ വേഷത്തിലാണ് എത്തുന്നത്. അന്തരിച്ച പ്രമുഖ നടന്‍ രതീഷിന്റെ മകള്‍ പാര്‍വ്വതി രതീഷ് ആദ്യമയി അഭിനയിക്കുന്ന ചിത്രം കൂടിയാണിത്. തമിഴ് മാത്രം സംസാരിക്കാനറിയുന്ന ഒരു ശ്രീലങ്കന്‍ സ്വദേശിയുടെ വേഷമാണ് പാര്‍വ്വതി അവതരിപ്പിക്കുക. തന്റെ കരിയറില്‍ ആദ്യമായാണ് കുഞ്ചോക്കോ ഒരു ടാക്‌സി െ്രെഡവറുടെ വേഷം അവതരിപ്പിക്കുന്നത്. ദുബായിലും ശ്രീലങ്കയിലുമായാണ് മധുര നാരങ്ങയുടെ ചിത്രീകരണം നടക്കുന്നത്. സുരാജ് വെഞ്ഞാറമൂട്, നീരജ് മാധവ്, നിയാസ് ബക്കര്‍, സാദിഖ് തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍. ചിത്രത്തിന്റെ ബാക്കി ഭാഗങ്ങള്‍ ചിത്രീകരിക്കാനായി മാര്‍ച്ച് 15ന് ടീം ശ്രീലങ്കയിലേക്ക് തിരിക്കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha