ഒട്ടിയ കവിൾ തടിച്ച ചുണ്ടുകളും സ്വന്തമാക്കാൻ പ്ലാസ്റ്റിക് സര്‍ജറി!! ഒപ്പം കുറച്ച് 40 കിലോയോളം തൂക്കവും; മൂക്കും കവിളെല്ലും ആഞ്ചലീനയെപ്പോലെയാക്കുന്നതിനായി അറ്റകൈ പ്രയോഗം... ഇന്‍സ്റ്റഗ്രാം താരം സഹാര്‍ തബാറെ അറസ്റ്റ് ചെയ്തു

സഹാര്‍ തബാറിന്റയെ ചിത്രങ്ങളും വിഡിയോകളും ആഞ്ചലീന ജോളിയുമായി സാമ്യമുള്ളതാകാന്‍ എഡിറ്റ് ചെയ്തതാണ് പോസ്റ്റ് ചെയ്തിരുന്നത്. 2017 വരെ ഇവര്‍ 52 പ്ലാസ്റ്റിക് സര്‍ജറിയാണ് നടത്തിയത്. ഒട്ടിയ കവിൾ തടിച്ച ചുണ്ടുകളും മറ്റും ആക്കുന്നതിനു വേണ്ടിയും പ്ലാസ്റ്റിക് സര്‍ജറികള്‍ നടത്തിയിരുന്നു. ഒപ്പം 40 കിലോയോളം തൂക്കവും കുറച്ചിരുന്നു. മൂക്കും കവിളെല്ലും ആഞ്ചലീനയെപ്പോലെയാക്കുന്നതിനാണ് ഇവര്‍ കൂടുതലും കഷ്ടപ്പെട്ടത്. ഇവരുടെ രൂപം ആകെ വികൃതമാക്കിയതും ഈ പരീക്ഷണങ്ങള്‍ നടത്തിയതിനാലാണ്. ഹോളിവുഡ് സൂപ്പര്‍ താരം ആഞ്ചലീന ജോളിയെ പോലെയാകാന്‍ പ്ലാസ്റ്റിക് സര്‍ജറി ചെയ്ത പ്രശസ്ത ഇന്‍സ്റ്റഗ്രാം താരത്തെ അറസ്റ്റ് ചെയ്തതായി റിപ്പോര്‍ട്ട്. ടെഹാറാനിലെ മാര്‍ഗ നിര്‍ദ്ദേശ കോടതിയുടെ നിര്‍ദേശ പ്രകാരമാണ് സഹാര്‍ തബാറെ കസ്റ്റഡിയിലെടുത്തത്. അക്രമത്തിനു പ്രേരിപ്പിക്കുക, മതനിന്ദ, അനുചിതമായ മാര്‍ഗങ്ങളിലൂടെ വരുമാനം നേടുക, അഴിമതി നടത്താന്‍ യുവാക്കളെ പ്രോത്സാഹിപ്പിക്കുക തുടങ്ങിയ കുറ്റങ്ങളാണ് സഹാര്‍ തബാറിന്റയെ പേരില്‍ ചുമത്തിരിക്കുന്നത്. ഇവരുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റുകളെല്ലം ആഞ്ചലീനയെ അനുകരിച്ചുള്ള ചിത്രങ്ങളായിരുന്നു.
https://www.facebook.com/Malayalivartha

























