അമ്പിളിയുടെയും അപ്പുവിന്റെയും ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽമീഡിയ... സുന്ദരിയെ കണ്ടുപിടിച്ച് ആരാധകർ
ആദിത്യന് ജയന് പങ്കുവെച്ച പുതിയ ഒരു ഫോട്ടോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. അമ്ബിളി ദേവിയുടെയും അപ്പുവിന്റേയും കുട്ടിക്കാല ചിത്രമാണ് മുല്ലപ്പൂ വെച്ച് നില്ക്കുന്ന കുഞ്ഞമ്ബിളിയുടെ ചിത്രത്തിനൊപ്പമായാണ് പട്ടുപാവാടയും മാലയും മുല്ലപ്പുവൂം വെച്ച് നില്ക്കുന്ന അപ്പുവിന്റെ ചിത്രവും അദ്ദേഹം പോസ്റ്റ് ചെയ്തത്. അമ്ബിളിയും അപ്പുവും എന്ന തലക്കെട്ടോടെയാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.
ഇവരിലാരാണ് സുന്ദരിയെന്ന തരത്തിലുള്ള ചര്‍ച്ചകളിലാണ് ആരാധകര്‍. അപ്പുവാണ് സുന്ദരിയെന്ന തരത്തിലുള്ള കമന്റുകളും ചിത്രത്തിന് കീഴിലുണ്ട്. ഇതിന് മറുപടിയുമായി ആദിത്യന് എത്തിയിരുന്നു. അപ്പുവല്ല അവന്റെ അമ്മയാണ് സുന്ദരി, അപ്പു വേഷം കെട്ടിയതാണ്, അങ്ങനെയായപ്പോള്‍ രണ്ടുപേരെയും ഒരുപോലെ തോന്നിയെന്നായിരുന്നു ആദിത്യന്റെ മറുപടി. മിനിസ്ക്രീനിലെ താരദമ്ബതികളാണ് അമ്ബിളി ദേവിയും ആദിത്യന് ജയനും. അടുത്തിടെയായിരുന്നു ഇരുവരും തമ്മിലുള്ള വിവാഹം നടന്നത്. വിവാഹ ശേഷമുള്ള വിശേഷങ്ങളെല്ലാം സോഷ്യല്‍ മീഡിയയിലൂടെ ആരധകരുമായി താരദമ്ബതികള്‍ പങ്കുവെയ്ക്കാറുണ്ട്. കുഞ്ഞതിഥിയെ കാത്തിരിക്കുന്ന വിവരങ്ങളും ഇവര്‍ ആരാധകരുമായി പങ്കുവെച്ചിരുന്നു. ഡോക്ടര്‍മാരുടെ നിര്‍ദേശത്തെത്തുടര്‍ന്ന് അഭിനയത്തില്‍ നിന്നും ഇടവേളയെടുത്തിരിക്കുകയാണ് അമ്ബിളി ദേവി ഇപ്പോള്‍.
https://www.facebook.com/Malayalivartha