Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഭഗത് മാനുവൽ പെണ്‍പിള്ളേരെ ചക്കരേന്നൊക്കെ വിളിക്കുന്നെ എന്തിനാണെന്ന് പരസ്യമായി ചോദിച്ച് ഭാര്യ; അത് ശീലമായി പോയി... പൊട്ടിച്ചിരിച്ച് തുറന്നുപറഞ്ഞ് താരം

14 OCTOBER 2019 12:53 PM IST
മലയാളി വാര്‍ത്ത

അടുത്തിടെയാണ് യുവനടൻ ഭഗത് മാനുവൽ വീണ്ടും വിവാഹിതനായത്. കോഴിക്കോട് സ്വദേശിനി ഷെലിൻ ചെറിയാനെയാണ് രണ്ടാമത് വിവാഹം കഴിച്ചത്. ഇവരുടെ വിവാഹ ചിത്രങ്ങളും വീഡിയോയും സോഷ്യൽ വൈറലായിരുന്നു. ഇപ്പോൾ ഒരു സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ താൻ എന്തുകൊണ്ട് സോഷ്യൽ മീഡിയയിൽ സജീവമല്ലെന്ന് വെളിപ്പെടുത്തുകയാണ് ഭഗത് മാനുവൽ. രണ്ട് ലക്ഷത്തിലധികം ഫോളോവേര്‍സുള്ള ഒരു പേജ് തനിക്കുണ്ടായിരുന്നെന്നും പിന്നീട് ആ പേജ് ഹാക്ക് ചെയ്യപ്പെടുകയായിരുന്നെന്നും ഭഗത് പറയുന്നു. ഇതിനിടെ ഷെലിന് ഒരു പരാതി കൂടെ ബോധിപ്പിച്ചു. 

എന്തിനാ ഈ പെണ്‍പിള്ളേരെ ചക്കരേന്നൊക്കെ വിളിക്കുന്നേ എന്നായിരുന്നു ഷെലിന്റെ ചോദ്യം. ഒരു പൊട്ടിച്ചിരിയോടെ ഭഗത് ഇതിനുപിന്നിലുള്ള കാരണവും വെളിപ്പെടുത്തി.

"എന്തിനാണ് എല്ലാവരെയും ചക്കരേന്ന് വിളിക്കുന്നതെന്ന് ഷെലിന്‍ ചോദിക്കാറുണ്ട്. പ്രത്യേകിച്ചും പെണ്‍പിള്ളേരെയെന്നാണ് ഇവളുടെ പരാതി. എന്റെ അമ്മയുടെ അച്ഛന്‍ കൊച്ചുമക്കളെയെയും എല്ലാരെയും മക്കളേ എന്നാണ് വിളിക്കുന്നത്. അത് ഭയങ്കര സ്നേഹത്തോടെയുള്ള വിളിയാണ്. ഞങ്ങളെ കാണാന്‍ വരുമ്പോൾ മടിയില്‍ മിഠായി പൊതിയും ഒരു ഭാഗത്ത് മുറുക്കാന്‍ പൊതിയും കാണും. അത് ഭയങ്കര മധുരമായ ഓര്‍മകളാണ്. അതൊക്കെ കണ്ടാണ് ഞാന്‍ വളര്‍ന്നത്. തുടര്‍ന്നാണ് എല്ലാവരെയും അതായത് കൂട്ടുകാരായാലും ബന്ധുക്കളായാലും ചക്കരെയെന്ന് വിളിക്കുന്നത്. ഫോണ്‍ ചെയ്യുമ്പോഴായാലും ചക്കരെ എന്തുണ്ട് എന്നാണ് സംസാരിച്ച്‌ തുടങ്ങാറ്. അത് ശീലമായി. പക്ഷെ, പെണ്‍കുട്ടികളെ ചക്കരെയെന്ന് വിളിക്കുന്നത് ഇവള്‍ക്കിഷ്ടമല്ല"-ഭഗത് കൂട്ടിച്ചേർത്തു .

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണത്തിന് രാഷ്ട്രപതിയുടെ സർപ്രൈസ്..!! ഐശ്വര്യവും സമൃദ്ധിയും നിറഞ്ഞ തിരുവോണാശംസകൾ  (1 hour ago)

അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് 50 ശതമാനം തീരുവ ്രപഖ്യാപിച്ച് കാനഡ  (9 hours ago)

മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച മുന്‍ എയര്‍ ഹോസ്റ്റസും സഹായിയും അറസ്റ്റില്‍  (9 hours ago)

ഹോട്ടലിലെ നാലാം നിലയില്‍ നിന്ന് താഴേക്ക് ചാടി യുവാവ് ജീവനൊടുക്കി  (9 hours ago)

മോഹന്‍ലാലിന്റെ ജീവിതത്തിലും കരിയറിലും ആന്റണിക്കുള്ള സ്ഥാനത്തെ കുറിച്ച് സുചിത്ര മോഹന്‍ലാല്‍  (10 hours ago)

രാത്രിക്ക് രാത്രി വകീലിനെ തൂകി സതീശൻ..!രമയ്ക്ക് കൊടുത്ത വാക്ക്..സിദ്ധാര്‍ത്ഥ് ലൂത്ര സുപ്രീം കോടതിയിൽ  (10 hours ago)

രമയ്ക്ക് കൊടുത്ത വാക്ക് രാത്രിക്ക് രാത്രി വക്കീലിനെ തൂക്കി സതീശൻ..! സിദ്ധാർത്ഥ് ലൂത്ര സുപ്രീം കോടതിയിൽ ഇറങ്ങും  (11 hours ago)

ഇത് അവളുടെ അഭിനയം പോയി ചാവട്ടേ...!അനഘയെ കൊല്ലിച്ച അമ്മായിയമ്മയുടെ ഓഡിയോ പുറത്ത്..!ഞെട്ടി അമ്മ  (11 hours ago)

സംസ്ഥാനത്ത് പരക്കെ കനത്ത മഴ; മലയോര മേഖലകളിൽ മണ്ണിടിച്ചിൽ, തീരപ്രദേശങ്ങളിൽ ജാഗ്രതാ നിർദ്ദേശം ...  (16 hours ago)

യൂത്ത് കോൺഗ്രസ് അധ്യക്ഷൻ എന്ന നിലയിൽ കേരള മന്ത്രിസഭയിൽ ഒരു യുവാവ് അംഗമായ തീരുമാനം സ്വാഗതാർഹമാണ്; വയനാട് ദുരിതാശ്വാസ ഫണ്ട് മുക്കിയത് പോലെ കേരളത്തിലെ ഖജനാവ് മുക്കരുത് ; ഒ ജെ ജെനീഷിൻറെ പരിഹാസത്തിന് മറുപട  (17 hours ago)

എൽഡിഎഫിൽ വൻ ഭിന്നത: പിണറായിക്കെതിരായ സിപിഐ വിമർശനത്തിന് വി. ശിവൻകുട്ടിയുടെ കടുത്ത മറുപടി...  (17 hours ago)

കുരുക്കിട്ട വീഡിയോ കണ്ടിട്ടും അറിയിച്ചില്ല; അനഘയുടെ മരണത്തിൽ പ്രതിശ്രുത വരനും അമ്മയ്ക്കുമെതിരെ ഞെട്ടിക്കുന്ന തെളിവുകൾ പുറത്ത്!  (17 hours ago)

പിഎൻബിയും ഓറിയൻ്റൽ ഇൻഷുറൻസും ധാരണാപത്രത്തിൽ ഒപ്പുവച്ചു  (17 hours ago)

പിണറായിയെ പച്ചയ്ക്ക് പറഞ്ഞ് പാർട്ടിക്കാരൻ..! ടി.ശശിധരന്‍ ഇറങ്ങി നിർത്തി പൊരിക്കുന്നു  (17 hours ago)

കരുവാറ്റ കൊലക്കേസ്: കുട്ടിപ്രതികളുടെ കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത് ജുവനൈൽ ബോർഡ് മാറ്റി...  (17 hours ago)

Malayali Vartha Recommends