Widgets Magazine
26
Dec / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച് വിജയിച്ച പാറ്റൂര്‍ രാധാകൃഷ്ണന്‍ ബിജെപിക്ക് പിന്തുണ അറിയിച്ചു.... കേവലഭൂരിപക്ഷം തിരുവനന്തപുരം നഗരസഭയില്‍ ഉറപ്പാക്കി ബിജെപി.. വി വി രാജേഷാണ് തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ സ്ഥാനാര്‍ഥി


നിയന്ത്രണം നഷ്ടപ്പെട്ട തമിഴ്‌നാട് സർക്കാർ ബസും കാറുകളും കൂട്ടിയിടിച്ച് വൻ അപകടം...ഒമ്പതു മരണം


പുതുവര്‍ഷത്തില്‍ നല്ല ആരോഗ്യത്തിനായി 'ആരോഗ്യം ആനന്ദം - വൈബ് 4 വെല്‍നസ്സ്'


നല്ല സുഹൃത്തുക്കളെ ലഭിക്കുവാനും കുടുംബാംഗങ്ങളിൽ നിന്നും ബന്ധുക്കളിൽ നിന്നും അപ്രതീക്ഷിതമായ സാമ്പത്തിക സഹായം


യേശുവിന്റെ തിരുപ്പിറവിയുടെ ഓർമകൾ പുതുക്കി ക്രൈസ്തവർ ഇന്ന് ലോകമെങ്ങും ക്രിസ്തുമസ് ആഘോഷിക്കുന്നു... ഈ ക്രിസ്മസ് ദിനം സന്തോഷവും സമാധാനവും നിറഞ്ഞതാകട്ടെ, എല്ലാവർക്കും ഹൃദയം നിറഞ്ഞ ക്രിസ്തുമസ് ആശംസകൾ.

നടന്‍ ബിനീഷ് ബാസ്റ്റിനെതിരെ സംവിധായകന്റെ ഫെയ്‌സ്ബുക്ക് ലൈവ്

05 NOVEMBER 2019 08:27 PM IST
മലയാളി വാര്‍ത്ത

More Stories...

ഷൂട്ടിങ്ങിനിടെ പരിക്കേറ്റ് ചികിത്സയിലായിരുന്ന നടന്‍ വിനായകന്‍ ആശുപത്രി വിട്ടു

നടനും സംവിധായകനും തിരക്കഥാകൃത്തുമായ ശ്രീനിവാസന് വിട ചൊല്ലി നാട്.... സംസ്ഥാന ബഹുമതികളോടെ രാവിലെ 11:50ന് ഉദയംപേരൂർ കണ്ടനാട് വട്ടുക്കുന്ന് റോഡിലുള്ള പാലാഴിയിലെ വീട്ടുവളപ്പിലാണ് സംസ്കാര ചടങ്ങുകൾ നടന്നത്

മലയാളത്തിന്റെ പ്രിയനടൻ ശ്രീനിവാസന് അന്ത്യോപചാരം അർപ്പിച്ച് തമിഴ് താരം സൂര്യ.....

അന്തരിച്ച നടൻ ശ്രീനിവാസന്‍റെ സംസ്കാര ചടങ്ങുകൾ രാവിലെ 10 മണിക്ക് തൃപ്പൂണിത്തുറ കണ്ടനാട്ടെ വീട്ടുവളപ്പിൽ നടക്കും....

ശ്രീനിവാസന്റെ ആരോഗ്യത്തെ തളർത്തിയ ശീലങ്ങൾ; തുറന്നുപറച്ചിലുകൾ ശത്രുക്കളെ ഉണ്ടാക്കി...

നടന്‍ ബിനീഷ് ബാസ്റ്റിനെതിരെ പുതുമുഖ സംവിധായകന്‍ ഷാനിഫ് അയിരൂര്‍ രംഗത്ത്. താന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നായകനായി ബിനീഷിനെയാണ് നിശ്ചയിച്ചിരുന്നതെന്നും പിന്നീട് അദ്ദേഹത്തിന്റെ നിബന്ധനങ്ങള്‍ സാമ്ബത്തികമായി താങ്ങാവുന്നതിലും അധികമായതിനാല്‍ അദ്ദേഹത്തെ മാറ്റി. തുടര്‍ന്ന് തന്റെ ലേഡി അസ്സോസിയേറ്റിനെ ഫോണില്‍ വിളിച്ച് ബിനീഷ് മോശമായി സംസാരിച്ചെന്നും ഷാനിഫ് ഫെയ്‌സ്ബുക്ക് ലൈവില്‍ പറയുന്നു. തങ്ങളുടെ സിനിമ തകര്‍ക്കാനാണ് ബിനീഷ് നോക്കിയതെന്നും സംവിധായകന്‍ ലൈവില്‍ പറയുന്നു.

സംവിധായകന്‍ പറയുന്നത് ഇങ്ങനെ...

'പത്ത് മാസങ്ങള്‍ക്കു മുമ്ബ് ആണ് ബിനീഷ് ബാസ്റ്റിനെ ആദ്യമായി കാണുന്നത്. ഒരുമിച്ച് സെല്‍ഫി എടുത്തു, അതിനു ശേഷം താങ്കളെവച്ച് സിനിമ എഴുതുന്നുണ്ടെന്ന് അദ്ദേഹത്തോട് പറഞ്ഞു. 'ഓക്കെ ബ്രോ സമയമാകുമ്‌ബോള്‍ വരൂ' എന്നും എന്നോട് പറഞ്ഞു. ബിനീഷ് ബാസ്റ്റിന്റെ ജീവിതം, സിനിമകള്‍, അദ്ദേഹത്തിന്റെ ശരീരഭാഷ ഇതൊക്കെ കണ്ടാണ് ഞാന്‍ ആ കഥാപാത്രം എഴുതിയത്. ജാഫര്‍ ഖാന്‍ എന്നായിരുന്നു ആ കഥാപാത്രത്തിന്റെ പേര്. സിനിമയുടെ പേര് അമീറിന്റെ ബോബി ബ്രോ.

അതിനു ശേഷം പല തവണ ഇദ്ദേഹവുമായി ബന്ധപ്പെടാന്‍ ശ്രമിച്ചു. ഫോണ്‍ എടുത്തില്ല. അവസാനം നേരില്‍ കാണാന്‍ തീരുമാനിച്ചു. ഇതൊക്കെ ഞാന്‍ പറയുന്നത്, എനിക്ക് സംഭവിച്ച മോശം കാര്യത്തെക്കുറിച്ച് സംസാരിക്കാനാണ്. ഒരുപാട് സങ്കടം ഉണ്ടായ അവസ്ഥ. അദ്ദേഹത്തെ എറണാകുളത്ത് വച്ച് നേരിട്ട് കാണാമെന്ന് പറയുന്നു. അങ്ങനെ മൂന്ന് തവണ ചുറ്റിച്ച് ശേഷമാണ് നേരില്‍ കാണാന്‍ പറ്റുന്നത്. കഥ പറഞ്ഞു, ഇഷ്ടപ്പെട്ടു. പ്രതിഫലം സംസാരിക്കാന്‍ തുടങ്ങി. ഞങ്ങളുടേത് ചെറിയ സിനിമയാണെന്ന് ആദ്യമേ പറഞ്ഞിരുന്നു. ഒരു ദിവസം 25000 രൂപ വേണമെന്ന് ബിനീഷ് പറഞ്ഞു. ഞങ്ങളെ സംബന്ധിച്ചടത്തോളം അത് വലിയ സംഖ്യ ആയിരുന്നു. പക്ഷേ ആ കഥാപാത്രം ബിനീഷ് ചെയ്യണമെന്നത് എന്റെ ആഗ്രഹമായിരുന്നു. അങ്ങനെ ഒരു ദിവസം 20000 രൂപ നല്‍കാമെന്ന ഉറപ്പില്‍ അദ്ദേഹം സമ്മതിച്ചു.

അങ്ങനെ കാസ്റ്റിങ് കഴിഞ്ഞു. സിനിമ തുടങ്ങുന്ന ദിവസം ബിനീഷ് എന്നെ വിളിച്ചു. 'സര്‍, 20000 നു പുറമെ ഷൂട്ട് തുടങ്ങുന്ന ദിവസം ചാലക്കുടിയില്‍ രാവിലെ കാറില്‍ വന്ന് വിളിക്കണം. അതുപോലെ തിരികെ വിടണമെന്നും ബിനീഷ് പറഞ്ഞു. മൂന്ന് ദിവസത്തെ ഷൂട്ട് ആണ്. ആദ്യമേ തന്നെ ഇതൊരു ലോ ബജറ്റ് സിനിമയാണെന്ന് പറഞ്ഞിരുന്നു. നിങ്ങള്‍ ഈ സിനിമയില്‍ വേണമെന്നത് ഞങ്ങളുടെ നിര്‍ബന്ധമായിരുന്നു. അതുകൊണ്ടാണ് 20000 രൂപയ്ക്ക് പോലും സമ്മതിച്ചതെന്ന് ഞാന്‍ ബിനീഷിനോട് പറഞ്ഞു. എന്നാല്‍ കാറില്‍ വന്ന് കൊണ്ടുപോയാലേ സിനിമ ചെയ്യൂ എന്ന് ബിനീഷ് നിര്‍ബന്ധം പിടിച്ചു. അങ്ങനെയെങ്കില്‍ ഞാന്‍ പിന്നെ വിളിക്കാമെന്ന് ബിനീഷിനോട് പറഞ്ഞു.

അവസാനം ബജറ്റില്‍ ഒതുങ്ങാത്ത കാരണം നടനെ മാറ്റി. പരീക്കുട്ടി എന്ന നടനാണ് ഈ കഥാപാത്രത്തെ ഇപ്പോള്‍ അവതരിപ്പിക്കുന്നത്. ഈ പടം ഷൂട്ട് തുടങ്ങിയതിനു ശേഷം ബിനീഷ് എന്നെ വിളിച്ചു. പടം തുടങ്ങാന്‍ താമസിച്ചതിന്റെ ടെന്‍ഷന്‍ ഉണ്ടായിരുന്നതു കൊണ്ട് ബിനീഷ് വിളിച്ചപ്പോള്‍ ഫോണ്‍ എടുക്കാന്‍ സാധിച്ചില്ല. അതിന്റെ ദേഷ്യത്തില്‍ ഞങ്ങളുടെ ലേഡി അസ്സോസിയേറ്റിനെ വിളിച്ച് മോശമായ പല വാക്കുകളും അയാള്‍ വിളിച്ചു. എന്നെക്കുറിച്ചും മോശം പറഞ്ഞു.

എത്ര പുതുമുഖ സംവിധായകരുടെ സിനിമയില്‍ ചെറിയ ചെറിയ വേഷങ്ങള്‍ ചെയ്തിട്ടില്ലേ. നിങ്ങളേ ഞാന്‍ അങ്ങോട്ടുവന്ന് ക്ഷണിച്ചതല്ലേ. നിങ്ങളോടുള്ള ഇഷ്ടം കൊണ്ടാണ് ഇതൊക്കെ ഞാന്‍ ചെയ്തത്. ആ എന്നെ നിങ്ങള്‍ തുടക്കത്തിലേ തളര്‍ത്തി കളഞ്ഞില്ലേ?. ഈ സിനിമ ഇപ്പോള്‍ അവസാനഘട്ടത്തില്‍ എത്തിയിരിക്കുകയാണ്. 250 ഓളം കോളജുകളില്‍ നിങ്ങള്‍ ഉദ്ഘാടത്തിനു പോയിട്ടുണ്ടെന്ന് പറയുന്നു. നന്മ ഉണ്ടെന്ന് പറയുന്നു. ഇത്രയും നന്മയുള്ള മനുഷ്യനാണോ ഞങ്ങളെ ഫോണില്‍ വിളിച്ച് തെറി പറഞ്ഞത്. ആ സമയത്ത് ഞാന്‍ ലൈവില്‍ പ്രതികരിച്ചിരുന്നെങ്കില്‍ എന്തായിരുന്നു സ്ഥിതി എന്നും അദ്ദേഹം ലൈവില്‍ ചോദിക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇനി ബിജെപിയുടെ കാലം... അവസാന നിമിഷം സ്വതന്ത്രനും പിന്തുണ പ്രഖ്യാപിച്ചതോടെ തലസ്ഥാനത്ത് ബിജെപിക്ക് 51, കേവല ഭൂരിപക്ഷം ഉറപ്പിച്ചു; ജനുവരിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിൽ; തിരുവനന്തപുരം കോർപ്പറേഷന  (2 minutes ago)

ടിക്കറ്റ് നിരക്ക് വർധന  (21 minutes ago)

തങ്ക അങ്കി വഹിച്ചുള്ള രഥഘോഷയാത്ര....  (40 minutes ago)

ഒ.ഐ.സി.സി റിയാദ് സെൻട്രൽ കമ്മിറ്റി സെക്രട്ടറിയുമായിരുന്ന രാജു പാപ്പുള്ളി നിര്യാതനായി  (49 minutes ago)

കെ എൻ ലളിത അന്തരിച്ചു... രാത്രി എട്ട് മണിയോടെയായിരുന്നു അന്ത്യം...    (1 hour ago)

പുൽപ്പള്ളിയിൽ മാരനെ കൊലപ്പെടുത്തിയ കടുവ പിടിയിൽ.  (1 hour ago)

ഷോക്കേറ്റ് കപ്പൂർ സ്വദേശിക്ക് ദാരുണാന്ത്യം  (1 hour ago)

ഡി മണിയെ പ്രത്യേക സംഘം ഇന്ന് ചോദ്യം ചെയ്യും...  (2 hours ago)

കോർപ്പറേഷനുകളിലെ മേയർ, ഡെപ്യൂട്ടി മേയർ, മുൻസിപ്പാലിറ്റികളിലെ  (2 hours ago)

മോദി ജനുവരിയില്‍ കേരളത്തിലെത്തിയേക്കും.  (2 hours ago)

തിരുവനന്തപുരം കാര്യവട്ടം ​ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ...  (2 hours ago)

പാറ്റൂര്‍ രാധാകൃഷ്ണന്‍ ബിജെപിക്ക് പിന്തുണ അറിയിച്ചു...  (3 hours ago)

വീട്ടുകാര്‍ പള്ളിയില്‍ പോയ സമയം നോക്കി വീടിന്റെ വാതില്‍ തകര്‍ത്ത് 60 പവന്‍ കവര്‍ന്നു  (10 hours ago)

ലഹരി വില്പന കേസില്‍ യുവതിയും കാമുകനും ഉള്‍പ്പെടെ നാല് പേര്‍ പിടിയില്‍  (11 hours ago)

പുതുവര്‍ഷത്തില്‍ നരേന്ദ്ര മോദി കേരളത്തില്‍  (11 hours ago)

Malayali Vartha Recommends