നിര്‍മ്മാതാക്കളുടെ ആരോപണത്തില്‍ കഴമ്പുണ്ടെന്ന് ശരിവച്ച് അമ്മ എക്‌സിക്യൂട്ടീവ് അംഗം ബാബുരാജ്; ലഹരിമരുന്ന് ഉപയോഗിക്കുന്നവരുടെ മാത്രം സിനമാസംഘങ്ങളുണ്ട്: പക്ഷെ ലഹരിമരുന്ന് ഉപയോഗിക്കുന്നവരില്‍ പലരും 'അമ്മ'യില്‍ അംഗങ്ങളല്ല: ലഹരി ഉപയോഗിക്കാത്തവര്‍ ഒന്നിനും കൊള്ളില്ലെന്ന നിലപാടിൽ ലഹരി ഉപയോഗിക്കുന്ന നടിമാർ വരെ ഉണ്ട്; പരിശോധിച്ചാൽ പല പ്രമുഖരും കുടുങ്ങും- ഇത്തരക്കാരെ പുറത്താക്കുമെന്ന ചട്ടം കൊണ്ടുവന്നതും ഇക്കാരണത്താലാണ്....

മലയാളസിനിമയിലെ ഒരു കൂട്ടം യുവതലമുറ ലഹരിക്കടിമപ്പെട്ടിരിക്കുകയാണെന്നും, എല്‍.എസ്.ഡി പോലുള്ള ലഹരി പദാര്‍ത്ഥങ്ങള്‍ ലൊക്കേഷനില്‍ എത്തിക്കുന്നുണ്ടെന്നും വെളിപ്പെടുത്തിയ നിര്‍മ്മാതാക്കളുടെ ആരോപണത്തില്‍ കഴമ്പുണ്ടെന്ന് ശരിവച്ച് അമ്മ എക്‌സിക്യൂട്ടീവ് അംഗം ബാബുരാജ്. ലഹരിമരുന്ന് ഉപയോഗിക്കുന്നവരുടെ മാത്രം സിനമാസംഘങ്ങളുണ്ട്. നടിമാരില്‍ പലരും ലഹരി ഉപയോഗിക്കുന്നവരാണെന്നും ബാബുരാജ് വ്യക്തമാക്കുന്നു. ലഹരി ഉപയോഗിക്കാത്തവര്‍ ഒന്നിനും കൊള്ളില്ലെന്നാണ് ഇവരുടെ നിലപാട്. ഇത്തരക്കാരെ പുറത്താക്കുമെന്ന ചട്ടം കൊണ്ടുവന്നതും ഇക്കാരണത്താലാണ് ബാബുരാജ് പറയുന്നു.
പ്രശ്‌നങ്ങളുണ്ടായപ്പോള്‍ മാത്രമാണ് ഷെയിന്‍ 'അമ്മ'യില്‍ അംഗമായത്. ലഹരിമരുന്ന് ഉപയോഗിക്കുന്നവരില്‍ പലരും 'അമ്മ'യില്‍ അംഗങ്ങളല്ല. അവര്‍ക്ക് താല്‍പര്യവുമില്ലെന്നും ബാബുരാജ് പറഞ്ഞു. ഷെയിനിന്റെ വിഡിയോകള്‍ കണ്ടാല്‍ പലര്‍ക്കും പലതും മനസിലാകും. ഷെയിന്‍ നിഗം വിഷയത്തില്‍ ഇടപെടാന്‍ അമ്മയ്ക്ക് പരിമിതിയുണ്ടെന്നും ബാബുരാജ് കൂട്ടിച്ചേര്‍ത്തു. നിര്‍മാതാവുമായുള്ള കരാര്‍ ലംഘിച്ചാല്‍ ഒന്നും ചെയ്യാന്‍ കഴിയില്ല. അതുകൊണ്ടുതന്നെ ഷെയ്‌നിനു പിന്തുണ നല്‍കുന്നതില്‍ പരിധിയുണ്ടെന്നും ബാബുരാജ് പറഞ്ഞു.സിനിമയുടെ എല്ലാ മേഖലയിലും ലഹരിമരുന്ന് ഉപയോഗം വ്യാപകമാണ്. ഇതു മനസിലായതുകൊണ്ടാണ് ലഹരിമരുന്ന് ഉപയോഗിക്കുന്നവരെ പുറത്താക്കുമെന്ന നിയമം ഉള്‍പ്പെടുത്തി അമ്മയുടെ ബൈലോ പുതുക്കിയത്. നടിമാരില്‍ ചിലരും ലഹരി ഉപയോഗിക്കുന്നവരുണ്ടെന്നും ബാബുരാജ് വ്യക്തമാക്കി.
കഴിഞ്ഞ ദിവസമാണ് നടന്‍ ഷെയ്ന്‍ നിഗമിനോട് ഇനി സഹകരിക്കില്ലെന്ന് മലയാള സിനിമയിലെ നിര്‍മ്മാതാക്കളുടെ സംഘടന കര്‍ശന നിലപാടെടുത്തത്. ഷെയ്‌നിനെ ഇനി തങ്ങളുടെ ഒരു സിനിമയിലും അഭിനയിപ്പിക്കില്ലെന്നും രണ്ട് സിനിമകള്‍ക്കുമായി ചിലവായ ഏഴ് കോടി രൂപ തിരികെ നല്‍കാതെ സഹകരിപ്പിക്കില്ലെന്നും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. നിസഹകരണത്തിനൊപ്പം നടനെതിരെ കടുത്ത ആരോപണങ്ങളും നിര്‍മ്മാതാക്കള്‍ ഉന്നയിക്കുന്നുണ്ട്. മലയാളസിനിമയിലെ ഒരു കൂട്ടം യുവതലമുറ ലഹരിക്കടിമപ്പെട്ടിരിക്കുകയാണെന്നും, എല്‍.എസ്.ഡി പോലുള്ള ലഹരി പദാര്‍ത്ഥങ്ങള്‍ ലൊക്കേഷനില്‍ എത്തിക്കുന്നുണ്ടെന്നും നിര്‍മ്മാതാക്കള്‍ ആരോപിച്ചു.
'മോഹന്‍ലാലും മമ്മൂട്ടിയും അടക്കമുള്ളവര്‍ എത്രയോ കാലങ്ങളായി നിര്‍മ്മാതാക്കളുടെ വരുമാനത്തിനനുസരിച്ച് സഹകരിച്ചവരാണ്. ഇന്ന് രണ്ടോ മൂന്നോ സിനിമകഴിഞ്ഞാല്‍ ഷെയിനിനെ പോലുള്ളവരുടെ പെരുമാറ്റം സഹിക്കാന്‍ പറ്റാത്തതാണ്. വെയില്‍, കുര്‍ബാനി എന്നീ സിനിമകള്‍ ഇനി വേണ്ട. അതിന്റെ നഷ്ടം സഹിക്കാനാണ് നിര്‍മ്മാതാക്കളുടെ തീരുമാനം. ആ സിനിമകള്‍ക്ക് വേണ്ടി ചിലവായ തുകയും അതിന്റെ നഷ്ടവും എന്ന് തിരിച്ചു തരുന്നോ അന്നല്ലാതെ ഒരുകാരണവശാലും ഷെയ്ന്‍ നിഗമിന്റെ സിനിമകളുമായി സഹകരിക്കണ്ട എന്നുതന്നെയാണ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ തീരുമാനം.
മലയാളം ഇന്‍ഡസ്ട്രിയില്‍ അച്ചടക്കമില്ലായ്മ ചെറുപ്പക്കാര്‍ക്കിടയില്‍ ഒരുപാടുണ്ട്. എല്ലാ സിനിമാ സെറ്റുകളും പരിശോധിക്കണം. ഞങ്ങള്‍ക്ക് അക്കാര്യത്തില്‍ ഒരുമടിയുമില്ല. ഇതുവളരെ വ്യാപകമായിട്ടുണ്ടെന്ന് ഞങ്ങള്‍ വ്യക്തമായി പറയുന്നു. ഒരാളും കാരവാനില്‍ നിന്ന് പുറത്തിറങ്ങുന്നില്ല. എല്ലാകാരവാനും പരിശോധിക്കണം. ഇതിനെ പറ്റി മലയാള സിനിമയില്‍ അന്വേഷണം നടത്തട്ടെ. ഇവര്‍ പലരും അമ്മ സംഘടനയുമായി സഹകരിക്കാറില്ല. കാരണം അമ്മയ്ക്ക് വ്യക്തമായ നിലപാടുണ്ട് എന്നതുതന്നെ കാരണം'എം.രഞ്ജിത്ത് പറഞ്ഞു. എല്‍.എസ്.ഡി പോലുള്ള ലഹരി പദാര്‍ത്ഥങ്ങള്‍ മലയാള സിനിമയില്‍ ചിലര്‍ വ്യാപകമായി ഉപയോഗിക്കുന്നുണ്ടെന്ന് അസോസിയേഷന്‍ നേതാവ് സിയാദ് കോക്കര്‍ ആരോപിച്ചു. എന്തുകൊണ്ട് സിനിമാക്കാരെ പരിശോധിക്കുന്നില്ല. സെലിബ്രിറ്റികളെ മാറ്റി നിറുത്തികൊണ്ട് സാധാരണക്കാരെ അറസ്റ്റ് ചെയ്യുന്നതേ കാണുന്നുള്ളൂ. ലൊക്കേഷനുകളിലൊക്കെ നിയന്ത്രിക്കാന്‍ കഴിയാത്ത അവസ്ഥയായി മാറിയിരിക്കുകയാണെന്നും സിയാദ് കോക്കര്‍ വ്യക്തമാക്കി.
https://www.facebook.com/Malayalivartha

























