ക്യാമറയ്ക്കു മുന്നിൽ മാത്രമല്ല, ക്യാമറയ്ക്കു പിന്നിൽ പ്രവർത്തിക്കുന്ന ആളുകളുടെ അധ്വാനം കൂടെ കാണണം; സിനിമയും. സീരിയൽ നിർത്തണം എന്ന് മുറവിളി കൂട്ടുന്നവരോട് ജിഷിന് പറയാനുള്ളത്...

ബിഗ് സ്ക്രീനിലും മിനി സ്ക്രീനിലും ഒരുപോലെ തിളങ്ങി നിന്നിരുന്ന താരമാണ് വരദ. അമല എന്ന പരമ്പരയിൽ കേന്ദ്രകഥാപാത്രമായ അമലയെ അവതരിപ്പിച്ചത് മുതലാണ് വരദയെ മലയാളി വീട്ടമ്മമാര്‍ ശ്രദ്ധിച്ച് തുടങ്ങുന്നത്. മലയാള സിനിമാ ലോകത്ത് നായികയായിട്ടാണ് വരദ എത്തിയതെങ്കിലും സീരിയല്‍ മേഖലയാണ് താരത്തെ പ്രശസ്തയാക്കിയത്. അമല സീരിയലിലെ വില്ലനായി എത്തിയ നടന്‍ ജിഷിനെയായിരുന്നു താരം പ്രണയിച്ച് വിവാഹം കഴിച്ചത്. ജിഷിൻ സോഷ്യൽ മീഡിയയിലും സജീവ സാന്നിധ്യമാണ്. ഇപ്പോഴിതാ, ജിഷിൻ ഫെയ്സ്ബുക്കിൽ പങ്കുവച്ച ഒരു കുറിപ്പാണ് വൈറൽ.
സീരിയൽ നിർത്തണം എന്ന അഭിപ്രായക്കാരോടാണ് ജിഷിൻ സംസാരിക്കുന്നത്. ക്യാമറയ്ക്കു മുന്നിൽ മാത്രമല്ല, ക്യാമറയ്ക്കു പിന്നിൽ പ്രവർത്തിക്കുന്ന ആളുകളുടെ അധ്വാനത്തെപ്പറ്റിയാണ് താരത്തിന്റെ കുറിപ്പ്. ‘ക്യാമറക്കു മുന്നിൽ മാത്രമല്ല, ക്യാമറക്കു പുറകിൽ പ്രവർത്തിക്കുന്ന ഇവരുടെയും കൂടെ അധ്വാനത്തിന്റെ ഫലമാണ് ഓരോ സീരിയലും, സിനിമയും. സീരിയൽ നിർത്തണം എന്ന് മുറവിളി കൂട്ടുന്നവരോട് ഒരു വാക്ക്. നമ്മുടെ മാത്രമല്ല, ഇതുപോലുള്ള നാല്പത്തിഅഞ്ചോളം പേരുടെ വരുമാന മാർഗ്ഗം കൂടിയാണ് ഓരോ സീരിയലും. I respect them. Respect their work. From the location പൂക്കാലം വരവായി’ താരം സഹപ്രവർത്തകരുടെ ചിത്രം പങ്കുവച്ച് കുറിച്ചു. ജിഷിന്റെ പോസ്റ്റ് ഇതിനോടകം വൈറൽ ആണ്.
സ്‌കൂളില്‍ പഠിക്കുമ്പോള്‍ ലോക്കല്‍ ചാനലില്‍ അവതാരകയാവുകയും മോഡലിങ്ങ് ചെയ്തതുമാണ് സിനിമാരംഗത്തേക്ക് വരദയെ എത്തിച്ചത്. വാസ്തവം സിനിമയിലാണ് വരദ ആദ്യം അഭിനയിച്ചത്. അതില്‍ പൃഥ്വിരാജിന്റെ ഏറ്റവും ഇളയ അനുജത്തിയുടെ വേഷമായിരുന്നു. വാസ്തവത്തിനു ശേഷം സുല്‍ത്താന്‍ എന്ന ചിത്രത്തില്‍ വിനു മോഹന്റെ നായികയായി വരദയ്ക്ക് പ്രധാന വേഷം ലഭിച്ചു. അന്ന് ഒരു മാഗസിനു വേണ്ടി ചെയ്ത കവര്‍ ചിത്രം കണ്ടാണ് ആ സിനിമയിലേക്കുള്ള അവസരം എത്തിയത്. എമി എന്നായിരുന്നു വരദയുടെ യഥാര്‍ഥ പേരെങ്കിലും സിനിമയില്‍ എത്തിയപ്പോഴാണ് അത് മാറ്റി വരദ എന്നാക്കിയത്. സംവിധായകന്‍ ലോഹിതദാസിന്റെ നിര്‍ദേശപ്രകാരമായിരുന്നു അത്.
മലയാള ടെലിവിഷന്‍ രംഗത്ത് സജീവമായി തിളങ്ങി നില്‍ക്കുന്ന താരം കൂടെയാണ് വരദയുടെ ഭർത്താവ് ജിഷിന്‍ മോഹന്‍. ഇപ്പോള്‍ സംപ്രേക്ഷണം ചെയ്ത് കൊണ്ടിരിക്കുന്ന ഹിറ്റായ നിരവധി സീരിയലുകളിലും കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച് കൊണ്ടിരിക്കുകയാണ് ജിഷിന്‍. ഇതിനിടെയാണ് താരം സീരിയലുകള്‍ നിരോധിക്കണമെന്ന് പറയുന്നവർക്ക് മറുപടിയുമായി എത്തിയത്. ലൊക്കേഷനില്‍ നിന്നും സംവിധായകന്‍, കോസ്റ്റിയൂമര്‍, ക്യാമറ ടീം എന്നിങ്ങനെ അണിയറ പ്രവര്‍ത്തകര്‍ക്കൊപ്പമുള്ള നിരവധി ചിത്രങ്ങളും ജിഷിന്‍ പങ്കുവെച്ചിരുന്നു. ജിഷിന്റെ പോസ്റ്റിന് താഴെ പിന്തുണയുമായി നിരവധി ആളുകളും എത്തിയിരുന്നു. ചിലര്‍ സീരിയലുകളുടെ സ്വഭാവത്തിലും കോസ്റ്റിയൂമിലും ചില മാറ്റങ്ങള്‍ വരണമെന്ന് ആഗ്രഹിക്കുന്നതായും നിര്‍ദ്ദേശിച്ചിരിക്കുകയാണ്.
https://www.facebook.com/Malayalivartha

























