കല്യാണം കഴിഞ്ഞാണ് ‘കുങ്കുമപ്പൂ’ ചെയ്തത്.. അതിനിടെ മോൾ ജനിച്ചു; ‘മനസ്സറിയാതെ’ യിൽ അഭിനയിക്കുന്നതിനിടെ രണ്ടാമത്തെ കുഞ്ഞും: അൽഫോൺസാമ്മയായി ഹൃദയം കീഴടക്കിയ അശ്വതി ഇവിടെയുണ്ട്

വെറും നാലു സീരിയലുകളില്‍ മാത്രം അഭിനയിച്ചു. അതിൽ രണ്ടെണ്ണം പാതി വഴിയിൽ നിന്നപ്പോൾ മറ്റു രണ്ടെണ്ണം മലയാളം സീരിയൽ ചരിത്രത്തിലെ ഹിറ്റുകളായി. അതിൽ ഒന്ന് അൽഫോൺസാമ്മ. മറ്റൊന്ന് ‘കുങ്കുമപ്പൂവ്. അൽഫോൺസാമ്മ എന്ന് പറയുമ്പോൾ തന്നെ മലയാളികളുടെ മനസ്സിൽ കടന്നുവരുന്നത് നടി അശ്വതിയുടെ മുഖമാണ്. അത്രത്തോളം പ്രശസ്തിയും അംഗീകാരവുമാണ് അൽഫോൺസാമ്മയുടെ വേഷത്തിലൂടെ അശ്വതിക്ക് കൈവന്നത്.
അൽഫോൺസാമ്മയിൽ കരുണയുടെ മുഖമായപ്പോൾ കുങ്കുമപ്പൂവിൽ അമല എന്ന കൊടും വില്ലത്തിയായി.. രണ്ടും തന്റെതായ അഭിനയ ശൈലിയിലൂടെ മികച്ചതാക്കാൻ അശ്വതിക്കായി. ഇപ്പോഴും ഈ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനസ്സിൽ ഈ താരം നിറഞ്ഞു നിൽക്കുന്നു. കുറച്ചുനാളുകളായി അഭിനയത്തിൽ നിന്ന് വിട്ടുനിന്ന താരത്തെ അന്വേഷിക്കുകയാണ് ഇപ്പോൾ സോഷ്യൽ മീഡിയ. ഒടുവിൽ താരം തന്നെ അതിന് ഉത്തരം പറയുന്നു. ഒരു മാഗസിന് നൽകിയ അഭിമുഖത്തിലാണ് മനസ് തുറന്നത്.
‘ഇപ്പോൾ, കുടുംബത്തോടൊപ്പം ദുബായിൽ ആണ്. അഭിനയം നിർത്തിയിട്ടില്ല. കല്യാണം കഴിഞ്ഞാണ് ‘കുങ്കുമപ്പൂ’ ചെയ്തത്. അതിനിടെ മോൾ ജനിച്ചു. അതു കഴിഞ്ഞ് ‘മനസ്സറിയാതെ’ യിൽ അഭിനയിച്ചു. അപ്പോഴേക്കും രണ്ടാമത്തെ കുഞ്ഞും വന്നു. അവരുടെ കാര്യത്തിൽ കൂടുതൽ ശ്രദ്ധിക്കാനാണ് ഭർത്താവിനൊപ്പം യുഎഇയിലേക്ക് വന്നത്. ഇവിടെ ഷോർട് ഫിലിംസിൽ അഭിനയിക്കുന്നുണ്ട്. ആറു മാസം മുമ്പ് ‘H2O’ എന്ന ഒരു ഷോർട് ഫിലിം ചെയ്തു. ഞാൻ അഭിനയരംഗം നിന്ന് വിട്ടിട്ടേയില്ല. വിടണം എന്ന ആഗ്രഹവുമില്ല.
നല്ല അവസരങ്ങൾ വരുന്നില്ല എന്നതാണ് സത്യം. ഇപ്പോൾ, സീരിയലിലും സിനിമയിലും നല്ല റോളുകളിലൂടെ മടങ്ങി വരാൻ തയാറെടുക്കുന്നു- അശ്വതി പറയുന്നു. 2010 ൽ ആയിരുന്നു അബുദാബിയില്‍ ഐ.ടി മാനേജരായ ജെറിന്റെയും അശ്വതിയുടെയും പ്രണയ വിവാഹം. ഓർക്കുട്ട് വഴി പരിചയപ്പെട്ട്, സുഹൃത്തുക്കളായി ഒടുവിൽ ഇരുവീട്ടുകാരുടെ സമ്മതത്തോടെ വിവാഹിതരാവുകയായിരുന്നു.
https://www.facebook.com/Malayalivartha

























