വിദ്യാര്‍ത്ഥികളോടൊപ്പം ആടിത്തിമിര്‍ത്ത് മഞ്ജു വാര്യര്‍...

ഒരു കാലത്തെ ഹിറ്റ് ഗാനങ്ങളിലൊന്നാണ് കണ്ണാടിക്കൂട്ടും കൂട്ടി, കണ്ണെഴുതി പൊട്ടും തൊട്ട്.. എന്ന ഗാനം. ഇതിന് സിനിമയില്‍ ചുവട് വെച്ച മഞ്ജു വാര്യര്‍ വീണ്ടും ആ ഗാനത്തിനൊപ്പം ചുവടുവെച്ചിരിക്കുകയാണ്. തേവര സേക്രഡ് ഹാര്‍ട്ട് കോളേജിന്റെ യൂണിയന്‍ പരിപാടിയിലാണ് താരം വീണ്ടും ചുവട് വച്ചത്. വിദ്യാര്‍ത്ഥികളോടൊപ്പം ഡാന്‍സ് കളിച്ചും പാട്ടു പാടിയും മഞ്ജുവാര്യര്‍ കാണികളെ കൈയ്യിലെടുത്തു.
ഗാനത്തിനൊപ്പം മഞ്ജു നൃത്തം വെക്കുന്ന വീഡിയോ രംഗങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെട്ടു. പ്രണയ വര്‍ണ്ണങ്ങളില്‍ ഈ ഗാനം മനോഹരമായി ആടി തകര്‍ത്ത മഞ്ജു വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഒരു വേദിയില്‍ ഈ ഗാനത്തിന് ചുവടുവെക്കുന്നത്. 1998 ജനുവരി 23ന് റിലീസ് ചെയ്ത ചിത്രം തീയേറ്ററില്‍ വന്‍ വിജയമായ ചിത്രങ്ങളിലൊന്നായിരുന്നു. ഗിരീഷ് പുത്തഞ്ചേരിയുടെ വരികള്‍ക്ക് വിദ്യാസാഗറായിരുന്നു ഈ പാട്ടിന് ഈണം പകര്‍ന്നത്.
https://www.facebook.com/Malayalivartha

























