നിര്‍മ്മാതാക്കളുടെ സംഘടനയുടെ പ്രസ്താവനയോട് പ്രതികരിച്ച് ഷൈന്‍ ടോം ചാക്കോ

സിനിമയിലെ പുതിയ താരങ്ങള്‍ ലഹരിക്ക് അടിമകളാണെന്ന് പറഞ്ഞ് അപമാനിക്കുന്നത് ശരിയല്ലെന്ന് നടന്‍ ഷൈന്‍ ടോം ചാക്കോ. പുതു തലമുറയിലെ ചില താരങ്ങള്‍ ലഹരി മരുന്നുകള്‍ക്ക് അടിമകളാണെന്ന നിര്‍മ്മാതാക്കളുടെ സംഘടനയുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു ഷൈന്‍ ടോം ചാക്കോ.അതേസമയം ഷെയിന്‍ നിഗം ചെയ്തതിനെ ന്യായീകരിക്കാന്‍ കഴിയില്ലെന്നും സിനിമ മുടങ്ങുന്ന രീതിയില്‍ പെരുമാറുന്നത് ശരിയല്ലെന്നും ഷൈന്‍ ടോം ചാക്കോ പറഞ്ഞു. ഇതിനെ നിയന്ത്രിക്കാന്‍ സിനിമാ സംഘടനകള്‍ക്ക് അവകാശമുണ്ടെന്നും ഷൈന്‍ ടോം ചാക്കോ കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha

























