അഹങ്കരിച്ചാല്‍ സിനിമയില്‍ നിന്നും പുറത്ത് പോകുമെന്ന ചിന്തവേണം, പുതുമുഖ സംവിധായകനെ കണ്ണീരിലാഴ്ത്തിയ അച്ചടക്കമില്ലാത്തവരെ അമ്മയ്ക്ക് പിന്തുണക്കാനാവില്ല... സിനിമാ സെറ്റുകളില്‍ ലഹരി ഉപയോഗിക്കുന്നുണ്ടോ എന്ന കാര്യം പോലീസും എക്‌സൈസും പരിശോധിക്കണമെന്നും തുറന്നടിച്ച് ഗണേഷ് കുമാര്‍

യുവനടന്‍ ഷെയിന്‍ നിഗവും നിര്‍മ്മാതാക്കളുമായുള്ള പ്രശനം താരത്തിന്റെ വിലക്ക് വരെ എത്തി നില്‍ക്കുകയാണ്. ഈ സന്ദര്‍ഭത്തില്‍ ഷെയ്ന്‍ തലമൊട്ടയടിച്ചത് തോന്ന്യവാസമാണെന്ന് പത്തനാപുരം എംഎല്‍എയും നടനുമായ കെബി ഗണേശ് കുമാര്‍. പുതുമുഖ സംവിധായകനെ കണ്ണീരിലാഴ്ത്തിയ അച്ചടക്കമില്ലാത്തവരെ അമ്മയ്ക്ക് പിന്തുണക്കാനാവില്ലായെന്നും ഗണേഷ് കുമാര്‍ അഭിപ്രായപ്പെട്ടു. അഹങ്കരിച്ചാല്‍ സിനിമയില്‍ നിന്നും പുറത്ത് പോകുമെന്ന ചിന്ത വേണമെന്നും ഗണേശ് കുമാര്‍ പറഞ്ഞു.
സിനിമാ സെറ്റുകളില്‍ ലഹരി ഉപയോഗിക്കുന്നുണ്ടോ എന്ന കാര്യം പോലീസും എക്‌സൈസും പരിശോധിക്കണമെന്നും സെറ്റില്‍ കയറി പരിശോധിക്കുക പ്രായോഗികമല്ലാത്തതിനാല്‍ ഷാഡോ സംവിധാനം ഒരുക്കുന്നതാണ് ഇതിന് ഉചിതമെന്നും ഗണേഷ് കുമാര്‍ അഭിപ്രായപ്പെട്ടു. അതേസമയം നിര്‍മ്മാതാക്കളും ഷെയ്ന്‍ നിഗമുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളില്‍ താരസംഘടനയുടെ ഇടപെടല്‍ ആവശ്യപ്പെട്ട് ഷെയ്‌നിന്റെ അമ്മ ഇടവേള ബാബുവിനെ കണ്ടു. ഷെയ്ന്‍ താരസംഘടനയായ 'അമ്മ'യ്ക്കു പരാതി നല്‍കിയതിന് പിന്നാലെയാണ് ഈ വിഷയമുന്നയിച്ച് ഷെയ്‌നിന്റെ അമ്മ സുനില സംഘടനാ നേതൃത്വത്തെ സമീപിച്ചത്. ഷെയ്ന്‍ നിഗത്തെ സിനിമയില്‍നിന്നു വിലക്കാന്‍ ആര്‍ക്കും അധികാരമില്ലെന്ന് 'അമ്മ' സംഘടന പ്രതികരിച്ചു.
വിലക്കു പരിഹാരമല്ല. ഷെയ്ന്‍ പറയും പോലെ പീഡനമൊന്നും നടന്നിട്ടില്ല. ഇക്കാര്യത്തില്‍ നടന്‍ മോഹന്‍ലാലുമായി ചര്‍ച്ച നടത്തിയതായും ഇടവേള ബാബു പറഞ്ഞു. പ്രശ്‌നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കാനാണു ശ്രമം. ഷെയ്‌നിന്റെ പരാതി കിട്ടിയിട്ടുണ്ടെന്നും ഇടവേള ബാബു പറഞ്ഞു. സംഘടന കൈവിടില്ലെന്നാണു പ്രതീക്ഷയെന്നു കൂടിക്കാഴ്ചയ്ക്കു ശേഷം ഷെയ്‌നിന്റെ അമ്മ പറഞ്ഞു. ഷെയ്ന്‍ നിഗം ആവശ്യപ്പെട്ടാല്‍ വിലക്കുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഇടപെടുമെന്ന് ഇടവേള ബാബു നേരത്തേ വ്യക്തമാക്കിയിരുന്നു. അമ്മയിലെ അംഗത്തെ സംരക്ഷിക്കുക സംഘടനയുടെ ആവശ്യമാണ്. അതുകൊണ്ടാണ് ഈ വിഷയത്തില്‍ തന്നെ നേരത്തെ ഒരു കരാര്‍ ഉണ്ടാക്കിക്കൊടുക്കാന്‍ ശ്രമിച്ചതും ചെയ്തുകൊടുത്തതും എന്നും അദ്ദേഹം പറഞ്ഞു.
സിനിമാ മേഖലയിലെ ലഹരി ഉപയോഗത്തെക്കുറിച്ച് പലര്‍ക്കും അറിയാം. എന്നാല്‍ ഇക്കാര്യം പുറത്ത് പറയുന്നില്ലെന്ന് മാത്രമേയുള്ളൂ. സെറ്റുകളില്‍ ലഹരി ഉപയോഗം പാടില്ലെന്ന് നേരത്തെ അമ്മ യോഗത്തില്‍ പ്രമേയം കൊണ്ടുവന്നിരുന്നു. എന്നാല്‍ അന്ന് അത് പാസായിരുന്നില്ല. ഈ വിഷയം വീണ്ടും സംഘടനയില്‍ മുന്നോട്ട് വെക്കുമെന്നും ഇടവേള ബാബു കൂട്ടിച്ചേര്‍ത്തു.
ലഹരി ഉപയോഗിക്കുന്നതിനെക്കുറിച്ചുള്ള നിര്‍മ്മാതാക്കളുടെ പ്രതികരണം അതിവൈകാരികമാണെന്ന പ്രതികരണവുമായി ഫെഫ്കയും രംഗത്തെത്തിയിരുന്നു. ഷൂട്ടിങ് സെറ്റുകളിലെല്ലാം റെയ്ഡ് നടത്തുക അപ്രായോഗികമാണെന്നും ഫെഫ്ക ജനറല്‍ സെക്രട്ടറി ബി. ഉണ്ണിക്കൃഷ്ണന്‍ പ്രതികരിച്ചു. ഷെയ്ന്‍ നിഗത്തിനെ വിലക്കിയ സംഭവത്തില്‍ കൂട്ടായ ചര്‍ച്ച വേണമെന്നും ഷെയ്‌നുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ പേരില്‍ നിര്‍മ്മാതാക്കള്‍ സിനിമ ഉപേക്ഷിക്കരുതെന്നും ബി. ഉണ്ണിക്കൃഷ്ണന്‍ വ്യക്തമാക്കി..
മലയാള സിനിമാ മേഖലയിലെ വിവാദത്തില്‍ സംസ്ഥാന സര്‍ക്കാരും ഇടപെടുകയാണ്. ഷെയ്‌നിനെതിരെ പരാതി ഉന്നയിച്ച നിര്‍മ്മാതാക്കളുടെ സംഘടനാ പ്രതിനിധികള്‍ നാളെ മന്ത്രി എ.കെ. ബാലനുമായി കൂടിക്കാഴ്ച നടത്തും. ഒരാളെ ജോലിയില്‍ നിന്നു വിലക്കുന്നതിനോടു സര്‍ക്കാരിനു യോജിപ്പില്ലെന്നു മന്ത്രി എ.കെ. ബാലന്‍ പറഞ്ഞു. ഒരു മേശയ്ക്ക് ചുറ്റും ഇരുന്നു തീര്‍ക്കേണ്ട പ്രശ്‌നത്തെ മലയാള സിനിമാമേഖലയെ തന്നെ മോശമാക്കുന്ന തരത്തിലേയ്ക്കു
എത്തിച്ചുവെന്നും മന്ത്രി കുറ്റപ്പെടുത്തി. പ്രശ്‌നപരിഹാരത്തിന് അഭിനേതാക്കളുടെയും നിര്‍മ്മാതാക്കളുടെയും സംഘടനകള്‍ മുന്‍കയ്യെടുക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. ഇന്നലെ നടന്ന ചര്‍ച്ചകള്‍ക്കൊടുവിലാണ് ഷെയ്ന്‍ നിഗമിന് നിര്‍മ്മാതാക്കളുടെ സംഘടനയായ പ്രോഡ്യൂസേഴ്‌സ് അസോസിയേഷന്‍ വിലക്കേര്‍പ്പെടുത്തിയത്. വെയില്‍, കുര്‍ബാനി സിനിമകള്‍ ഉപേക്ഷിക്കാനും തീരുമാനമായി. രണ്ട് ചിത്രങ്ങള്‍ക്കുമായി ഏഴ് കോടി രൂപയാണ് ചെലവ്. ഈ തുക ഷെയ്ന്‍ നല്‍കണമെന്നാണ് ആവശ്യം. അതല്ലെങ്കില്‍ ഷെയ്‌നിനെ ഒരു സിനിമയിലും സഹകരിപ്പിക്കില്ലെന്നുമാണ് നിര്‍മ്മാതാക്കളുടെ സംഘടനയുടെ തീരുമാനം.
https://www.facebook.com/Malayalivartha

























