വിവാദങ്ങൾ കൊടുമ്പിരികൊള്ളുമ്പോൾ കുർബാനി സിനിമയുടെ സെറ്റിലുണ്ടായിരുന്ന നാട്ടുകാർ ഷെയ്‌നിനെതിരെ രംഗത്ത്; അത്യുച്ചത്തില്‍ കൂകിവിളിച്ചു ബഹളമുണ്ടാക്കി റിസോര്‍ട്ടിലെ മറ്റു താമസക്കാര്‍ക്ക് ശല്യം സൃഷ്ടിച്ചതോടെ ഷെയ്നിനെ മാങ്കുളത്തെ റിസോര്‍ട്ടില്‍ നിന്ന് പുറത്താക്കി: ഷൂട്ടിനിടെ പലതവണ മാങ്കുളം ടൗണിലൂടെ ഇറങ്ങിനടന്ന നടനെ പ്രൊഡക്ഷന്‍ ജീവനക്കാര്‍ നിര്‍ബന്ധിച്ചു വാഹനത്തില്‍ കയറ്റി മടക്കി കൊണ്ടുപോയി; വെളിപ്പെടുത്തലുമായി ദൃക്‌സാക്ഷികൾ

വെയില്‍, കുര്‍ബാനി എന്നീ സിനിമകളുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തെത്തുടര്‍ന്ന് നിര്‍മ്മാതാക്കളുടെ സംഘടനയായ കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ നടന്‍ ഷെയ്ന്‍ നിഗത്തിന് ഏർപ്പെടുത്തിയ കർശന വിലക്കിനെച്ചൊല്ലിയുള്ള വിവാദങ്ങൾ കൊടുമ്പിരികൊള്ളുമ്പോൾ കുർബാനി സിനിമയുടെ സെറ്റിലുണ്ടായിരുന്ന നാട്ടുകാർ ഷെയ്‌നിനെതിരെ രംഗത്ത്. മാങ്കുളത്ത് കുര്‍ബാനിയെന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് ഷെയ്ന്‍ നിഗമുമായി ബന്ധപ്പെട്ട വിവാദം തുടങ്ങുന്നത്. മറ്റുള്ളവര്‍ക്കു ബുദ്ധിമുട്ടുണ്ടാക്കിയതിനാല്‍ ഷെയ്നിനെ മാങ്കുളത്തെ റിസോര്‍ട്ടില്‍ നിന്ന് പുറത്താക്കുകപോലുമുണ്ടായി. ഷെയ്നിന്റെ കൂടെയുണ്ടായിരുന്ന രണ്ടുപേരായിരുന്നു ഏറ്റവും പ്രശ്നമുണ്ടാക്കിയിരുന്നതെന്നും നാട്ടുകാർ ആരോപിക്കുന്നു.
ഒരു മാസമാണ് കുര്‍ബാനിയുടെ ചിത്രീകരണത്തിനായി ഷെയ്ന്‍ മാങ്കുളത്ത് ഉണ്ടായിരുന്നത്. എന്നാല്‍ താമസ സൗകര്യം ക്രമീകരിച്ചിരുന്ന ഈ റിസോര്‍ട്ടില്‍ നിന്ന് അന്നു തന്നെ ഷെയ്നെ ഇറക്കി വിടേണ്ടിവന്നു. അത്യുച്ചത്തില്‍ കൂകിവിളിച്ചു ബഹളമുണ്ടാക്കി റിസോര്‍ട്ടിലെ മറ്റു താമസക്കാര്‍ക്കു ശല്യമായതോടെയാണ് റിസോര്‍ട്ട് ജീവനക്കാര്‍ നടനെ പുറത്താക്കിയത്. ഷൂട്ടിനിടെ പലതവണ മാങ്കുളം ടൗണിലൂടെ ഇറങ്ങിനടന്ന നടനെ പ്രൊഡക്ഷന്‍ ജീവനക്കാര്‍ നിര്‍ബന്ധിച്ചു വാഹനത്തില്‍കയറ്റി മടക്കി കൊണ്ടുപോകുന്നതും നാട്ടുകാര്‍ കണ്ടു. നിരവധി സിനിമകള്‍ക്ക് ലൊക്കേഷനായ മാങ്കുളത്തിന് ഇതെല്ലാം പുതിയ കാഴ്ച്ചകളായിരുന്നു. മാങ്കുളവും, കാട്ടാനകളുടെ വിഹാരകേന്ദ്രമായ ആനക്കുളവുമെല്ലാം സിനിമാക്കാരുടെ ഇഷ്ട ലൊക്കേഷനുകളാകുമ്പോള്‍, കാട്ടിലേയ്ക്കുള്ള കടന്നുകയറ്റവും, സിനിമയുടെ മറവില്‍ വനനശീകരണവും ഉണ്ടാകാറുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു.
നടന്‍ ഷെയ്ന്‍ നിഗമിനോട് ഇനി സഹകരിക്കില്ലെന്നാണ് മലയാള സിനിമയിലെ നിര്‍മ്മാതാക്കളുടെ സംഘടന കര്‍ശന നിലപാടെടുത്തത്. ഷെയ്‌നിനെ ഇനി തങ്ങളുടെ ഒരു സിനിമയിലും അഭിനയിപ്പിക്കില്ലെന്നും രണ്ട് സിനിമകള്‍ക്കുമായി ചിലവായ ഏഴ് കോടി രൂപ തിരികെ നല്‍കാതെ സഹകരിപ്പിക്കില്ലെന്നും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ വ്യക്തമാക്കിരുന്നു. നിസഹകരണത്തിനൊപ്പം നടനെതിരെ കടുത്ത ആരോപണങ്ങളും നിര്‍മ്മാതാക്കള്‍ ഉന്നയിക്കുന്നുണ്ട്. മലയാള സിനിമയിലെ ഒരു കൂട്ടം യുവതലമുറ ലഹരിക്കടിമപ്പെട്ടിരിക്കുകയാണെന്നും, എല്‍.എസ്.ഡി പോലുള്ള ലഹരി പദാര്‍ത്ഥങ്ങള്‍ ലൊക്കേഷനില്‍ എത്തിക്കുന്നുണ്ടെന്നും നിര്‍മ്മാതാക്കള്‍ ആരോപിക്കുന്നു. അതേ സമയം നടന്‍ ഷെയ്ന്‍ നിഗത്തിനെ വിലക്കാൻ ആർക്കും അധികാരമില്ലെന്നും പ്രശ്നം ചര്‍ച്ച ചെയ്ത് പരിഹരിക്കുമെന്നും താരസംഘടനയായ അമ്മ വ്യക്തമാക്കി. ഷെയിൻ നിഗത്തിന്റെ കത്ത് ലഭിച്ചുവെന്നും വിലക്ക് കാലഹരണപ്പെട്ട വാക്കാണെന്ന് അമ്മ ജനറൽ സെക്രട്ടറി ഇടവേള ബാബു പ്രതികരിച്ചു. നടന്‍ ഷെയ്ന്‍ നിഗത്തിന് നിര്‍മ്മാതാക്കളുടെ സംഘടന സിനിമയില്‍ നിന്നും വിലക്ക് ഏര്‍പ്പെടുത്തിയ സംഭവത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് ഷെയ്‌നിന്‍റെ കുടുംബം അഭിനേതാക്കളുടെ സംഘടനയായ അമ്മയ്ക്ക് കത്ത് നൽകിയിരുന്നു. ഇതിന്‍റെ പശ്ചാത്തലത്തിലാണ് പ്രതികരണം.
'വിഷയം ചർച്ച ചെയ്ത് പരിഹരിക്കും. ഷെയ്ന്‍ നിഗത്തിന്റെ അമ്മയാണ് കത്ത് കൈമാറിയത്. പരാതി എന്നതിന് അപ്പുറം സംഭവത്തെ കുറിച്ചുള്ള വിശദീകരണമാണ് 8 പേജിലുള്ള കത്തിലുള്ളത്: ഷെയിൻ ചെയ്ത തെറ്റുകൾ ന്യായീകരിക്കില്ല. വിഷയത്തിൽ അമ്മയിൽ ഭിന്നിപ്പില്ല. ഗണേഷ് കുമാറിന്റെ അഭിപ്രായം വ്യക്തിപരമാണ്'. കത്ത് മറ്റ് സിനിമ സംഘടനകൾക്ക് കൈമാറുമെന്നും ചർച്ചകളിൽ മറ്റ് സിനിമ സംഘടനകളെയും ഉൾപ്പെടുത്തുമെന്നും ഇടവേള ബാബു കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha

























