വിധി വായിച്ചിട്ട് എനിക്കു തോന്നിയത്, 'സുപ്രീം കോടതി ഒരു സംഭവം തന്നെയാ കേട്ടോ.. ദൃശ്യങ്ങളില്‍ സംബന്ധിച്ചു സ്വതന്ത്ര ഏജന്‍സിയുടെ റിപ്പോര്‍ട്ട് ലഭിക്കുംവരെ വിചാരണ നീട്ടിവയ്‌പ്പിക്കാനായി നടന്‍ ദിലീപ് ഹൈക്കോടതിയിലേക്ക്

നടിയെ ആക്രമിച്ച കേസിന്‍റെ വിചാരണയ്ക്ക് സമയപരിധി നിശ്ചയിച്ച് സുപ്രീംകോടതി ഉത്തരവ്. ആറ് മാസത്തിനകം കേസിന്‍റെ വിചാരണ പൂര്‍ത്തിയാക്കണമെന്നാണ് സുപ്രീംകോടതി ഉത്തരവിട്ടത്. നടി ആക്രമണത്തിനിരയായ ദൃശ്യങ്ങളുടെ പകര്‍പ്പ് ആവശ്യപ്പെട്ട് കേസിലെ പ്രതിയായ ദിലീപ് സമര്‍പ്പിച്ച ഹര്‍ജി തീര്‍പ്പാക്കിക്കൊണ്ടുള്ള ഉത്തരവിലാണ് സുപ്രീംകോടതി ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ദിലീപിന്‍റെ ഹര്‍ജി നേരത്തെ കോടതി തള്ളിയിരുന്നു. ഹര്‍ജിക്കാരന് ദൃശ്യങ്ങള്‍ പരിശോധിക്കുന്നതിന് മജിസ്ട്രേറ്റ് കോടതിയെ സമീപിക്കാം. അഭിഭാഷകന്‍റെയും ഐടി വിദഗ്ധന്‍റെയും സാന്നിധ്യത്തില്‍ ദൃശ്യങ്ങളുടെ ആധികാരികത പരിശോധിക്കാന്‍ കോടതി അനുമതി നല്‍കി. എന്നാല്‍ ദൃശ്യങ്ങള്‍ പരിശോധിക്കാനുള്ള അനുമതിയുടെ മറവില്‍ വിചാരണ വൈകിപ്പിക്കാന്‍ ശ്രമിക്കരുതെന്നും കോടതി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
അതേസമയം ദൃശ്യങ്ങളില്‍ സംബന്ധിച്ചു സ്വതന്ത്ര ഏജന്‍സിയുടെ റിപ്പോര്‍ട്ട് ലഭിക്കുംവരെ വിചാരണ നീട്ടിവയ്‌പ്പിക്കാനായി നടന്‍ ദിലീപ് ഹൈക്കോടതിയെ സമീപിക്കുകയാണ്. ഇതോടെ കേസില്‍ ദിലീപിന് വിശ്വാസക്കുറവുണ്ടോ എന്ന സംശയം സിനിമാ ലോകത്തും സജീവമാകുകയാണ്. വിചാരണയിലൂടെ രക്ഷപ്പെടുമെന്ന് പറയുന്ന ദിലീപ് എന്തിനാണ് ഇത് നീട്ടിക്കൊണ്ട് പോകുന്നതെന്നാണ് ഉയരുന്ന ചോദ്യം. വിചാരണ തുടങ്ങും മുമ്ബ് പരമാവധി സിനിമ ചെയ്യാനാണ് ദിലീപിന്റെ പരിപാടി. ദൃശ്യങ്ങളിലെ സത്യം കണ്ടെത്താന്‍ കേന്ദ്ര ഫോറന്‍സിക് ലാബ് ഉള്‍പ്പെടെയുള്ള ഏജന്‍സിയെ സമീപിക്കാന്‍ സുപ്രീകോടതി ദിലീപിനെ അനുവദിച്ചിരുന്നു. ഫോറന്‍സിക് വിദഗ്ധരുടെ റിപ്പോര്‍ട്ട് വിചാരണ സമയത്ത് പ്രോസിക്യൂഷനെതിരായ തെളിവായി ദിലീപിന് ഉപയോഗിക്കാമെന്നുള്ള സുപ്രീംകോടതി വിധി ചൂണ്ടിക്കാട്ടിയാവും ഹൈക്കോടതിയെ സമീപിക്കുക.
ദൃശ്യങ്ങള്‍ കാണാന്‍ ദിലീപിനു മജിസ്ട്രേറ്റ് കോടതിയെ സമീപിക്കാം. അഭിഭാഷകന്റെയും ഐ.ടി വിദഗ്ധന്റെയും സാന്നിധ്യത്തില്‍ ദൃശ്യം പരിശോധിച്ചശേഷം ആവശ്യമുള്ള കാര്യങ്ങള്‍ സ്വതന്ത്ര ഏജന്‍സിക്ക് എഴുതി നല്‍കാമെന്നും സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. അതേസമയം, ആറുമാസത്തിനകം വിചാരണ പൂര്‍ത്തിയാക്കാന്‍ സുപ്രീംകോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. നേരത്തെ ഹൈക്കോടതിയും ആറുമാസം സമയപരിധി നിശ്ചയിച്ചിരുന്നു.കോടതി ഇന്നു നടപടി തുടങ്ങും. വിദേശത്തായതിനാല്‍ ദിലീപ് ഇന്ന് കോടതിയിലെത്തില്ല. ഇതും കേസ് നീട്ടാനുള്ള തന്ത്രത്തിന്റെ ഭാഗമാണ്. ദൃശ്യങ്ങളില്‍ എഡിറ്റിങ് നടന്നിട്ടുണ്ടെന്നാണ് ദിലീപിന്റെ വാദം. കുറ്റപത്രത്തിലെ പീഡന വിവരണവുമായി ഒത്തുപോകുന്നുണ്ടോ എന്ന് കണ്ടെത്താനാണ് ദിലീപിന്റെ ശ്രം. ദൃശ്യളിലെ സമയവും പീഡനം നടന്നതായി പറയുന്ന സമയവും വ്യത്യസ്തമാണെന്നാണു ദിലീപിന്റെ വാദം. മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങള്‍ രേഖയാണെന്ന തന്റെ വാദം സുപ്രീംകോടതി അംഗീകരിച്ചിട്ടുണ്ട്.
ക്രിമിനല്‍ നടപടിച്ചട്ടം 207 പ്രകാരം ഇതിന്റെ പകര്‍പ്പിനു പ്രതിയെന്ന നിലയില്‍ തനിക്ക് അവകാശമുണ്ടെങ്കിലും ഇരയുടെ സ്വകാര്യത മാനിച്ചു മാത്രമാണ് അവ കൈമാറിക്കിട്ടാതിരുന്നത്. അതിനാല്‍, സ്വതന്ത്ര ഏജന്‍സിയുടെ റിപ്പോര്‍ട്ട് വരും വരെ വിചാരണ ആരംഭിക്കരുതെന്നാണു ദിലീപിന്റെ ആവശ്യം. ഫലത്തില്‍ വിചാരണ ആറുമാസത്തിന് അപ്പുറത്തേക്ക് നീട്ടാനാണ് നീക്കം. ഈ ഹര്‍ജി ഹൈക്കോടതി തള്ളിയാല്‍ സുപ്രീംകോടതിയെ സമീപിക്കാനാണ് നീക്കം.
അതിനിടെ കോടതി വിധി പൂര്‍ണ്ണമായും ദിപീലിന് അനൂകലമാണെന്ന തരത്തില്‍ വിലയിരുത്തലുമായി ദിലീപ് ഓണ്‍ലൈനും രംഗത്തെത്തിരിക്കുകയാണ്. ഫെയ്‌സ് ബുക്ക് പേജില്‍ കേസിലെ തീരുമാനം ദിലീപിനൊപ്പമാണെന്ന് വിശദീകരിക്കുന്നു. കോടതി വിധി ദിലീപേട്ടന് എതിരാണെന്ന് പറഞ്ഞു പരത്തുന്ന മാധ്യമങ്ങള്‍ അറിയാന്‍, ഇത് ഒന്ന് വായിച്ചു നോക്കുക. ദിലീപേട്ടന് സെന്‍ട്രല്‍ ഫോറന്‍സിക് ലബോറട്ടറി പോലെയുള്ള ഒന്നാം നിര ഏജന്‍സിയെ കൊണ്ട് ദൃശ്യങ്ങള്‍ പരിശോധിപ്പിക്കാന്‍ ഉള്ള അനുവാദം ബഹുമാനപ്പെട്ട കോടതി കൊടുത്തു. ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്തിരുന്നു എന്ന ദിലീപേട്ടന്റെ വാദങ്ങള്‍ ശരിയായിരുന്നോ എന്ന് ഉടന്‍ തെളിയുമല്ലോ. അല്പം കൂടി കാത്തിരിക്കൂ.-ഇതാണ് ദിലീപ് ഓണ്‍ലൈന്‍ എന്ന ഫെയ്‌സ് ബുക്ക് പേജ് നടത്തുന്ന പ്രഖ്യാപനം ഇങ്ങനെയാണ്. അങ്ങനെ മെമ്മറി കാര്‍ഡിന്റെ കാര്യത്തില്‍ ഒരു തീരുമാനം ആയി എന്ന് പറഞ്ഞ് താഴയുള്ള കാര്യങ്ങളും വിശദീകരിക്കുന്നു.
നടിയെ ആക്രമിച്ചു എന്ന് പറയപ്പെടുന്ന കേസില്‍ ആക്രമണ ദൃശ്യങ്ങള്‍ അടങ്ങി എന്ന് പറയപ്പെടുന്ന മെമ്മറി കാര്‍ഡിനെ പറ്റി അങ്കമാലി മജിസ്ട്രേറ്റ് കോടതിയിലും കേരള ഹൈ കോടതിയിലും നടന്ന വാദ പ്രതിവാദങ്ങള്‍ക്ക് ബഹുമാനപെട്ട സുപ്രീം കോടതി ഒരു തീരുമാനം ഉണ്ടാക്കി.. പ്രതേകിച്ചും മൂന്ന് കാര്യങ്ങളിലാണ് മെമ്മറി കാര്‍ഡിനെ പറ്റി തര്‍ക്കം ഉണ്ടായിരുന്നത്. (1)മെമ്മറി കാര്‍ഡ് material object(കുറ്റ കൃത്യത്തില്‍ ഉപയോഗിച്ച വസ്തു )ആണോ അതോ രേഖ യാണോ എന്നതാണ്? സുപ്രീം കോടതിയുടെ തീരുമാനം : മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങള്‍ രേഖയാണ്. Criminal procedure code 207 പ്രകാരം ഇതിന്റെ പകര്‍പ്പിന് പ്രതി എന്ന നിലയില്‍ ദിലീപിന് അവകാശം ഉണ്ട്. Cr.pc section 207:-Supply to the accused of copy of police report and other documents. In any case where the proceeding has been instituted on a police report, the Magistrate shall without delay furnish the copies to the accused, free of cost.
(2) പ്രതിക്ക് രേഖ കൈമാറിയാല്‍ ഇരയുടെ സ്വകാര്യതക്ക് ഭംഗം വരില്ലേ? സുപ്രീം കോടതിയുടെ തീരുമാനം :സ്വകാര്യതക്ക് ഭംഗം വരും. ഇരയുടെ സ്വകാര്യത ഇന്ത്യന്‍ഭരണ ഘടന 21-)o വകുപ്പ് പ്രകാരം സംരക്ഷിക്ക പെടേണ്ടതാണ്. Indian Constitution Article 21 reads as: 'No person shall be deprived of his life or personal liberty except according to a procedure by law.'
(3)അപ്പോള്‍ എങ്ങനെ ഇരക്കും പ്രതിക്കും നീതി ലഭിക്കും? മുകളില്‍ പറഞ്ഞ രണ്ട് മൗലിക അവകാശങ്ങളെയും ഒന്നിന്റെയും തട്ട് താഴ്ന്നു പോകാതെ വളരെ ബാലന്‍സ് ചെയ്തുകൊണ്ടുള്ള വിധിയാണ് ഇന്ന് സുപ്രീം കോടതി 58 പേജുള്ള വിധി നായത്തില്‍ A.M KHANWILKAR(JUDGE) പുറപ്പെടുവിച്ചത്..
വിധി സംഗ്രഹം ഇങ്ങനെയാണ്... ദിലീപിന്റെ അപ്പീല്‍ ഹര്‍ജ്ജി ഭാഗികമായി അനുവദിക്കുന്നു. മുന്‍ഗണനാടിസ്ഥാനത്തില്‍ കേസിന്റെ വിചാരണ ആറുമാസങ്ങള്‍ക്കുള്ളില്‍ പൂര്‍ത്തിയാക്കണം. കേരള ഹൈക്കോടതിയും, വിചാരണ കോടതിയുടെയും ഉത്തരവ് സുപ്രീംകോടതി ഭേദഗതി ചെയ്യുന്നു. സെന്‍ട്രല്‍ ഫോറന്‍സിക് സയന്‍സ് ലാബോറട്ടറി പോലുള്ള സ്വതന്ത്ര സ്ഥാപനങ്ങളില്‍ നിന്നും ആവശ്യമായ എല്ലാ കാര്യങ്ങളിലും ദിലീപിന് രണ്ടാമതൊരു വിദഗ്ധ അഭിപ്രായം തേടാം. ദിലീപിന് ഇഷ്ട്ടമുള്ള വിദഗ്ധരുടെ സഹായത്തോടെ ഏജന്‍സിക്ക് മുന്‍പാകെ ആവശ്യമായ എല്ലാ ചോദ്യങ്ങളും/ സംശയങ്ങളും ഉന്നയിക്കാം.
ദിലീപ് ഉന്നയിക്കുന്ന ചോദ്യങ്ങളും അന്വേഷണങ്ങളും ലാബോറട്ടറി അല്ലാതെ മറ്റൊരു ഏജന്‍സിക്കും വ്യക്തികള്‍ക്കും കൈമാറാന്‍ പാടുള്ളതല്ല. വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കേണ്ടതാണ്.
ലാബോറട്ടറിയില്‍ പരിശോധനയ്ക്ക് വിദേഹായമാക്കുന്ന മെമ്മറി കാര്‍ഡും ദൃശ്യങ്ങളും ദിലീപോ , ദിലീപ് ചുമതലപ്പെടുത്തുന്ന വ്യക്തിയോ അല്ലാതെ വിചാരണ അവസാനിക്കുന്നതുവരെ മറ്റാര്‍ക്കും നല്‍കാതെ അതീവ രഹസ്യമായി സൂക്ഷിണം. പ്രോസിക്കൂഷന്‍ ഹാജരാക്കിയ മെമ്മറി കാര്ഡിനെ സംബന്ധിച് ഫോറന്‍സിക് റിപ്പോര്‍ട്ട് നിലവിലുണ്ട്. എന്നാല്‍ മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങളുടെ ആധികാരികതയും, യാഥാര്‍ഥ്യവും സ്‌നേട്രല്‍ ഫോറന്‍സിക് ലാബ് പോലൊരു സ്വതന്ത്ര വിദഗ്ധ ഏജന്‍സിയെക്കൊണ്ട് ഒരിക്കല്‍ക്കൂടി പരിശോധിക്കുന്നതിന് അനുവാദം നല്‍കുന്നു. പ്രസ്തുത ഏജന്‍സിയുടെ റിസള്‍ട്ട് അഥവാ പരിശോധനാഫലം ദിലീപിന് വിചാരണവേളയില്‍ പ്രോസിക്കൂഷന്‍ ആരോപണങ്ങള്‍ക്കെതിരായി ഉപയോഗിക്കാവുന്നതാണ്.
ആര്‍ട്ടിക്കിള്‍ 21 പ്രകാരം ഇരയുടെ സ്വകാര്യതയ്ക്കുള്ള മൗലികാവകാശവും, പ്രതിയുടെ സ്വതന്ത്ര -നീതിയുക്തമായ വിചാരണയ്ക്കുള്ള മൗലികാവകാശവും ഒരുപോലെ സംരക്ഷിക്കേണ്ടതുണ്ട്.
പ്രോസിക്കൂഷന്‍ പ്രതിക്കെതിരെ വിചാരണയില്‍ ഉപയോഗിക്കുന്ന പൊലീസ് റിപ്പോര്‍ട്ടില്‍ എല്ലാ രേഖകളും പ്രതിക്ക് കിട്ടാന്‍ അവകാശമുണ്ട്.എന്നാല്‍ ഇരയുടെ മൗലികാവകാശമായ സ്വകാര്യതയും, പ്രതിയുടെ മൗലികാവകാശമായ നീതിയുക്തമായ വിചാരണയും തമ്മില്‍ കൃത്യമായ സംസ്തുലനാവസ്ഥ പാലിക്കേണ്ടതിനാല്‍ പ്രത്യേക കേസായി പരിഗണിച്ച് പ്രതിക്ക് ഒന്നില്‍ കൂടുതല്‍ പ്രാവശ്യം ഒറ്റയ്ക്കും, അഭിഭാഷകരോടൊപ്പവും, ഐടി വിദഗ്ധരോടൊപ്പവും ദൃശ്യങ്ങള്‍ പരിശോധിക്കാനുള്ള അനുമതി നല്‍കുന്നു. സ്വതന്ത്ര ഏജന്‍സിയെക്കൊണ്ട് പരിശോധന നടത്താനും, ആവശ്യമായ എല്ലാ ചോദ്യങ്ങള്‍ക്കും അന്വേഷണങ്ങള്‍ക്കും ഉത്തരം കണ്ടെത്താന് അവസരം നല്‍കുന്നു.
മെമ്മറി കാര്‍ഡിന്റെ ആധികാരികത ഒരു സ്വതന്ത്ര ഏജന്‍സിയുടെ ഉറപ്പാക്കി കേസില്‍ ഫലപ്രദമായി പ്രോസിക്കൂഷനെ പ്രതിരോധിക്കാന്‍ പ്രതിക്കുള്ള അവകാശം കോടതി നല്‍കുന്നു. ദിലീപിനോ അഭിഭാഷകനോ നേരിട്ട് മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങള്‍ പരിശോധിക്കാവുന്നനതാണ്. വിചാരണ സമയത്ത് പ്രതിയുടെ ഭാഗം ഫലപ്രദമായി വാദിക്കുന്നതിന് ആവശ്യമെങ്കില്‍ ഒന്നില്‍ കൂടുതല്‍ പ്രാവശ്യം അഭിഭാഷകനോടും ഐടി വിദഗ്ദനോടുമൊപ്പം മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങള്‍ പരിശോധിക്കാവുന്നതാണ്. അത്തരത്തില്‍ പരിശോധിക്കാനായി മജിസ്‌ട്രേറ്റ് മുന്‍പാകെ അപേക്ഷ നല്‍കാവുന്നതാണ്. അപേക്ഷ ലഭിച്ചാല്‍ മജിസ്‌ട്രേറ്റ് ആ അപേക്ഷ യഥാക്രമം പരിഗണിക്കേണ്ടതു മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങള്‍ പുറത്തുപോകുന്നില്ല അല്ലെങ്കില്‍ പ്രതികള്‍ക്ക് ലഭിക്കാത്തവിധം സംവിധാനങ്ങളൊരുക്കി ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ അവസരം നല്‍കേണ്ടതുമാണ്.
വിധി വായിച്ചിട്ട് എനിക്കു തോന്നിയത്
'സുപ്രീം കോടതി ഒരു സംഭവം തന്നെയാ കേട്ടോ..
https://www.facebook.com/Malayalivartha

























