എന്നെസംബന്ധിച്ചെടുത്തോളം അതൊരു വലിയ സംഭവമാണ്... മണിച്ചിത്രത്താഴ് ഒരു സിനിമ മാത്രമല്ല അതൊരു വലിയ സംഭവമാണ്!! വെളിപ്പെടുത്തലുമായി വിനയ പ്രസാദ്

കൃഷ്ണകുടിയില്‍ ഒരു പ്രണയകാലത്ത് എന്ന ചിത്രത്തിന്റെ ഷൂട്ട് അങ്ങാടിപ്പുറം റെയില്‍വെ സ്റ്റേഷനില്‍ വച്ചായിരുന്നു. ഷൂട്ടിംഗിനിടെ പിറകില്‍ നിന്നും കുറെ പേര്‍ ശ്രീദേവി എന്ന് വിളിച്ചു. എനിക്ക് പെട്ടെന്ന് മനസിലായില്ല. മഞ്ജുവാര്യരാണ് പറഞ്ഞത് ചേച്ചിയെയാണ് വിളിക്കുന്നതെന്ന്. എന്നെയോ ശ്രീദേവിയെന്നോ..ശ്രീദേവി എന്ന ക്യാരക്ടര്‍ ഇപ്പോഴും ഫെയ്മസാണ്. ഇപ്പോഴും ആള്‍ക്കാര്‍ ഓര്‍ക്കുന്നുണ്ട്.സീരിയലും സിനിമയും എനിക്ക് ഈക്വലാണ്. സ്ത്രീ എന്ന സീരിയലിലെ ഇന്ദുവിനെയും എല്ലാരും ഓര്‍ക്കുന്നുണ്ട്. ശ്രീദേവി എന്ന ക്യാരക്ടര്‍ ഇപ്പോഴത്തെ തലമുറയും അന്നുള്ളവരും കണ്ടിട്ടുണ്ട്.
എന്നെ സംബന്ധിച്ചെടുത്തോളം അതൊരു വലിയ സംഭവമാണ്. മണിച്ചിത്രത്താഴ് ഒരു സിനിമ മാത്രമല്ല അതൊരു വലിയ സംഭവമാണ്'-വിനയ പറയുന്നു. മലയാള പ്രേഷകര്‍ക്ക് സുപരിചിതമായ മുഖമാണ് വിനയ പ്രസാദിന്റേത്. 'സ്ത്രീ' എന്ന ടെലിവിഷന്‍ പരമ്ബരയിലെ ഇന്ദു എന്ന കഥാപാത്രം വിനയ പ്രസാദിനെ സ്ത്രീ പ്രേക്ഷകരുടെ പ്രിയ താരമാക്കുകയും ചെയ്തിരുന്നു. കന്നടയിലും മലയാളത്തിലുമായി 60 ലധികം ചിത്രങ്ങളില്‍ താരം അഭിനയിച്ചു. മണിച്ചിത്രത്താഴ് എന്ന ചിത്രത്തിലൂടെയാണ് മലയാളി സിനിമ പ്രേഷക മനസുകളിലിടംപിടിച്ചത്. ഇപ്പോള്‍ മണിച്ചിത്രത്താഴ് ഒരു സിനിമ മാത്രമല്ല അതൊരു സംഭവമായിരുന്നു എന്ന് വെളിപ്പെടുത്തുകയാണ് വിനയ പ്രസാദ്.
https://www.facebook.com/Malayalivartha

























