പേര്‍ളി മാണിയ്ക്ക് പകരം റിമി ടോമി,ഇനി കാണാൻ പോകുന്നതല്ലേ പൂരം, ബിഗ്‌ബോസ് 2 കിടുക്കും; മോഹന്‍ലാല്‍ അവതാരകനായി എത്തുന്ന ഷോയുടെ രണ്ടാം പതിപ്പിന് വേണ്ടി കാത്തിരിപ്പോടെ ആരാധകര്‍

ടെലിവിഷന്‍ ഷോകളില്‍ ചരിത്രം കുറിച്ച ബിഗ് ബോസ് റിയാലിറ്റി ഷോ മലയാളത്തിലും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മോഹന്‍ലാല്‍ അവതാരകനായി എത്തുന്ന ഷോയുടെ രണ്ടാം പതിപ്പിന് വേണ്ടി കാത്തിരിക്കുകയാണ് ആരാധകര്‍. അടുത്ത വര്‍ഷം ആദ്യ മാസങ്ങളില്‍ തന്നെ പരിപാടി സംപ്രേക്ഷണം ചെയ്യുമെന്ന കാര്യം പുറത്തു വന്നതോടെ മത്സരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവരുടെ പേര് നിര്‍ദ്ദേശിക്കാനുള്ള അവസരം പ്രേക്ഷകര്‍ക്ക് അണിയറ പ്രവര്‍ത്തകര്‍ നല്‍കിയിരുന്നു. ബിഗ് ബോസില്‍ മത്സരാര്‍ഥികളായി എത്താന്‍ സാധ്യതയുള്ള ചിലരുടെ പേര് വിവരങ്ങള്‍ ടൈംസ് ഓഫ് ഇന്ത്യ പുറത്ത് വിട്ടിരിക്കുകയാണ് ഇപ്പോള്‍. പുതിയ സീസണില്‍ മത്സരാര്‍ഥികള്‍ ആരൊക്കെ വേണമെന്ന നിര്‍ദ്ദേശത്തിനു പേര്‍ളി മാണിയ്ക്ക് പകരം റിമി ടോമിയുടെ പേരാണ് കൂടുതല്‍ ആളുകളും പറഞ്ഞിരുന്നത്. രചന നാരായണന്‍കുട്ടിയുടെ പേരാണ് മറ്റൊന്ന്. ഡിഫോര്‍ ഡാന്‍സിലൂടെ അവതാരകനായിട്ടെത്തിയ ജിപിയും ഇത്തവണ ബിഗ് ബോസ് മത്സരാര്‍ഥികളുടെ പട്ടികയില്‍ ഇടം നേടുമെന്ന് സൂചന. ടിക് ടോക് താരങ്ങളായ ഫക്രു, അഖില്‍, അശ്വന്ത് തുടങ്ങിയവരുടെ പേരും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്.
ഇന്ത്യയിൽ സംപ്രേഷണം ചെയ്തുവരുന്ന ബിഗ് ബോസ് റിയാലിറ്റി ഷോയുടെ മലയാളം പതിപ്പാണ് ബിഗ് ബോസ് മലയാളം. എൻഡമോൾ കമ്പനി നെതർലൻഡ്സിൽ ആരംഭിച്ച ബിഗ് ബ്രദർ ടെലിവിഷൻ പരമ്പരയുടെ മാതൃകയിലാണ് ബിഗ് ബോസ് റിയാലിറ്റി ഷോ നിർമ്മിച്ചിരിക്കുന്നത്. ഹിന്ദിയിൽ സംപ്രേഷണം ചെയ്തുവന്നിരുന്ന ബിഗ് ബോസ് ടെലിവിഷൻ പരമ്പരയുടെ മലയാളം പതിപ്പ് എന്ന നിലയിൽ 2018 ജൂൺ 24-ന് ഏഷ്യാനെറ്റ് ചാനലിൽ ബിഗ് ബോസ്സ് മലയാളം പരിപാടി സംപ്രേഷണം ആരംഭിച്ചത്. ആദ്യ സീസണിൽ സാബുമോൻ അബ്ദുസമദ് ആണ് ജേതാവായത്. ഒരു കൂട്ടം മത്സരാർത്ഥികൾ പുറംലോകവുമായി യാതൊരു ബന്ധവുമില്ലാതെ കുറച്ചുനാൾ ഒരു വീട്ടിൽ ഒരുമിച്ചു ജീവിക്കുക എന്നതാണ് ഈ പരിപാടിയിലൂടെ ലക്ഷ്യമിടുന്നത്. ഓരോ ആഴ്ചയും രണ്ടു മത്സരാർത്ഥികളെ വീതം വീട്ടിൽ നിന്നു പുറത്താക്കുവാനായി മത്സരാർത്ഥികൾക്കിടയിൽ വോട്ടെടുപ്പ് നടത്തുന്നു. ഏറ്റവും കൂടുതൽ നാമനിർദ്ദേശങ്ങൾ ലഭിച്ചവരെ പുറത്താക്കുന്നതിനായി പ്രേക്ഷകർക്കും വോട്ടുരേഖപ്പെടുത്താവുന്നതാണ്. ഒരാളൊഴികെ എല്ലാ അംഗങ്ങളും പുറത്താകുന്നതു വരെ വോട്ടെടുപ്പ് തുടരുന്നു. ഏറ്റവുമൊടുവിൽ വീട്ടിൽ അവശേഷിക്കുന്നയാളെ വിജയിയായി പ്രഖ്യാപിക്കുന്നതോടെയാണ് ബിഗ് ബോസ് പരിപാടി അവസാനിക്കുന്നത്.
മലയാള ചലച്ചിത്ര നടൻ മോഹൻലാൽ ആണ് ബിഗ് ബോസ് മലയാളം പരിപാടിയുടെ ഒന്നാം പതിപ്പിന്റെ അവതാരകൻ. സിനിമ, സീരിയൽ, സാമൂഹ്യപ്രവർത്തനം എന്നീ മേഖലകളിൽ പ്രശസ്തരായ 16 പേരാണ് ഈ പരിപാടിയിൽ മത്സരിക്കുന്നത്. പുറംലോകവുമായി ബന്ധമില്ലാത്ത ഒരു വീട്ടിൽ 100 ദിവസം ഒരുമിച്ചു ജീവിക്കുകയും അവസാന ദിവസം പുറത്താകാതിരിക്കുകയും ചെയ്യുന്നയാളാണ് മത്സരത്തിൽ വിജയിക്കുക. മത്സരാർത്ഥികൾക്കു താമസിക്കുന്നതിനായി വിശാലമായതും മനോഹരമായി അലങ്കരിച്ചതുമായ ഒരു വീടാണ് തയ്യാറാക്കിയിരിക്കുന്നത്. രണ്ടു കിടപ്പുമുറികൾ, അടുക്കള, സംഭരണശാല, കുളിമുറികൾ, നീന്തൽക്കുളം, പൂന്തോട്ടം എന്നിങ്ങനെ എല്ലാവിധ സൗകര്യങ്ങളും ഇവിടെ ലഭ്യമാണ്. വീട്ടിലെ ചലനങ്ങൾ നിരീക്ഷിക്കുന്നതിനായി അറുപതോളം ക്യാമറകളുണ്ട്. മത്സരാർത്ഥികളും ബിഗ് ബോസ് അധികൃതരും തമ്മിൽ സംസാരിക്കുന്നതിനായി ഒരു കൺഫെഷൻ മുറിയും ഇവിടെയുണ്ട്. പുറം ലോകവുമായി ബന്ധിപ്പിക്കുന്ന ടെലിവിഷൻ, ടെലിഫോൺ, ഇന്റർനെറ്റ് എന്നിങ്ങനെയുള്ള യാതൊരു വിധ സംവിധാനങ്ങളും ഇവിടെയില്ല.
സാബുമോൻ അബ്‌ദുസമദ്, പേർളി മാണി, ഷിയാസ് കരീം, ശ്രീനീഷ് അരവിന്ദ്, അതിഥി റായ്, അരിസ്റ്റോ സുരേഷ്, ഹിമ ശങ്കർ,അർച്ചന സുശീലൻ,രഞ്ജിനി ഹരിദാസ്, ശ്വേത മേനോൻ, അനൂപ് ചന്ദ്രൻ, ബഷീർ ബഷി, ശ്രീലക്ഷ്മി ശ്രീകുമാർ,ദിയ സന, അഞ്ജലി അമീർ, ദീപൻ മുരളി, മനോജ്,ഡേവിഡ് ജോൺ തുടങ്ങിയവരായിരുന്നു ബിഗ്‌ബോസ് വണ്ണിലെ മത്സരാർത്ഥികൾ. എന്തായാലും ഷോയുടെ രണ്ടാം പതിപ്പിന് വേണ്ടി കാത്തിരിക്കുകയാണ് ആരാധകര്‍.
https://www.facebook.com/Malayalivartha

























