നിര്‍മാതാക്കളും സംവിധായകരും മറ്റു പല ലക്ഷ്യങ്ങളോടെ വിളിച്ചുവരുത്തും; ഓഡിഷന് ചെല്ലുമ്പോൾ കതക് വലിച്ചടക്കും,. പിന്നെ എങ്ങനെയെങ്കിലും കഷ്ടപ്പെട്ടായിരിക്കും അവിടെ നിന്ന് രക്ഷപ്പെടുക! നടിയുടെ വെളിപ്പെടുത്തലിൽ ഞെട്ടി ആരാധകർ

രാഖിയുടെ വെളിപ്പെടുത്തലില്‍ ഞെട്ടിയിരിക്കുകയാണ് ആരാധകർ. അവസരം ചോദിച്ച് ചെല്ലുമ്ബോള്‍ നിങ്ങളുടെ കഴിവുകള്‍ പുറത്തുകാണിക്കൂ എന്നായിരുന്നു എല്ലാവരും പറഞ്ഞിരുന്നതെന്നു രാഖി വെളിപ്പെടുത്തുന്നു. അവരെന്ത് കഴിവിനെക്കുറിച്ചാണ് സംസാരിക്കുന്നതെന്ന് തനിക്ക് മനസ്സിലായിരുന്നുവെന്നും താരം പറഞ്ഞു. 'വിവിധ പോസിലുള്ള ചിത്രങ്ങളുമായി ചലച്ചിത്രപ്രവര്‍ത്തകരെ കാണാന്‍ ഓഡിഷന് ചെല്ലുമ്ബോള്‍ ചെല്ലുമ്ബോള്‍ അവര്‍ എനിക്ക് പിന്നിലെ കതക് വലിച്ചടക്കും. പിന്നെ എങ്ങനെയെങ്കിലും കഷ്ടപ്പെട്ടായിരിക്കും അവിടെ നിന്ന് രക്ഷപ്പെടുക' രാഖി വെളിപ്പെടുത്തി. ഇതിനൊപ്പം തന്റെ കുട്ടിക്കാലത്തെ ദുരിതജീവിതവും താരം പങ്കുവച്ചു 'അമ്മ ആശുപത്രി ജീവനക്കാരിയായിരുന്നു. അന്ന് മറ്റുള്ളവര്‍ ഉപേക്ഷിക്കുന്ന ഭക്ഷണം പോലും കഴിച്ചിട്ടുണ്ട്. ചവറ്റുകൊട്ടയില്‍ നിന്നുവരെ അമ്മ ഭക്ഷണം ശേഖരിച്ച് വീട്ടില്‍ കൊണ്ടുവന്ന് തരുമായിരുന്നു' രാഖി പറഞ്ഞു.
https://www.facebook.com/Malayalivartha

























