ഓര്‍മവച്ച കാലം മുതൽ എനിയ്‌ക്കൊപ്പമുള്ള സുഹൃത്തും ആത്മസഹോദരിയും!! എന്റെ പ്രതിബിംബവുമാണ്... ഉയര്‍ച്ച താഴ്ചകളിലും എല്ലാ പ്രതിസന്ധികളിലും കൂടെ നിന്ന, പാറപോലെ ഉറച്ച സുഹൃത്ത്; പ്രിയകൂട്ടുകാരിക്ക് ആശംസയും സ്നേഹ ചുംബനവും നല്‍കി ഭാവന എത്തിയപ്പോൾ വികാരനിർഭരമായ കുറിപ്പുമായി രമ്യ

രമ്യ തന്നെയാണ ഈ വീഡിയോ ഫേസ്ബുക്കിലൂടെ പങ്കുവെച്ചിരിക്കുന്നത്. ഭാവനയ്ക്ക് നന്ദി പറഞ്ഞ് രമ്യയും രംഗത്തെത്തിയിട്ടുണ്ട്. ഓര്‍മവച്ച കാലം മുതലെ തനിയ്ക്കുളള സുഹൃത്തും ആത്മസഹോദരിയും തന്റെ പ്രതിബിംബവുമാണ് ഭാവന. ഉയര്‍ച്ച താഴ്ചകളിലും എല്ലാ പ്രതിസന്ധികളിലും കൂടെ നിന്ന, പാറപോലെ ഉറച്ച സുഹൃത്താണ് ഭാവനയെന്നും രമ്യ കുറിച്ചു. തനിയ്ക്കൊപ്പം നില്‍ക്കുന്നതിന് ഭാവനയക്ക് നന്ദി പറയുന്നതായും രമ്യ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിക്കുന്നുണ്ട്. മോളിവുഡിലെ ഏറ്റവും അടുത്ത സുഹൃത്തുകളാണ് നടിമാരായ ഭാവനയും രമ്യ നമ്ബീശനും. സോഷ്യല്‍ മീഡിയകളില്‍ ഇരുവരും ഒന്നിച്ചുള്ള വിഡിയോകളും ചിത്രങ്ങളും പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിത പ്രിയ സുഹൃത്തിന് ആശംസയുമായി എത്തിരിക്കുകയാണ് ഭാവന. രമ്യാ നമ്ബീശന്റെ ഏറ്റവും പുതിയ ചിത്രമാണ് കുഹുകു. ചിത്രത്തിന് ആശംസ നേര്‍ന്നാണ് ഭാവന എത്തിയിരിക്കുന്നത്. ചിത്രത്തില്‍ രമ്യാ നമ്ബീശന്‍ തന്നെ ആലപിച്ചിരിക്കുന്ന ഗാനമായ കുഹുകു എന്നു തുടങ്ങുന്ന ഗാനത്തിന് താളം പിടിച്ചു കൊണ്ടാണ് പ്രിയസുഹൃത്തിന് ആശംസ നേര്‍ന്നിരിക്കുന്നത്. പുതിയ പാട്ട് ഇഷ്ടപ്പെട്ടന്നും എല്ലാ വിധ ആശംസകളും നേരുന്നു എന്നും ഭാവന വീഡിയോ യില്‍ പറയുന്നുണ്ട്.
https://www.facebook.com/Malayalivartha

























