Widgets Magazine
23
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തൃശ്ശൂരിൽ ഡിവൈഎഫ്ഐയുടെ വൻ അഴിച്ചുപണി; 'ജെൻ സി' യുവതയെ ലക്ഷ്യമിട്ട് പുത്തൻ തന്ത്രങ്ങൾ...


ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം; കേരളത്തിൽ തിരുവോണം വരെ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; 6 ജില്ലകളിൽ യെല്ലോ അലർട്ട്


സഹയാത്രികർ ഉറങ്ങിക്കിടക്കെ സ്ലീപ്പർ ബസിനുള്ളിൽ ഇടുക്കി സ്വദേശി ജീവനൊടുക്കി; കടുത്ത മാനസിക അസ്വാസ്ഥ്യമെന്ന് പോലീസ് പ്രാഥമിക നിഗമനം...


ടിജോ ഇങ്ങനെയൊരു ക്രൂരത ചെയ്യുമെന്ന് വിശ്വസിക്കാനാകുന്നില്ല'; ഭർത്താവിനെ പൂർണ്ണമായി തള്ളിപ്പറയാതെ ഭാര്യ ബിൻസിയുടെ വെളിപ്പെടുത്തൽ: ലഹരിയും അവിഹിതവും; കടപ്രയിൽ അമ്മയെ കൊന്ന മകന്റെ കഥ....


യുവതിയുടെ മൃതദേഹ ഭാഗങ്ങൾ ട്രെയിനിലെ സ്യൂട്ട്കെയ്സിലും വീട്ടിലെ ബിരിയാണി ചെമ്പിലുമായി ഉപേക്ഷിക്കപ്പെട്ട നിലയിൽ..ദമ്പതികൾക്കായി പൊലീസ് തിരച്ചിൽ ശക്തമാക്കി..തല കാണാനില്ല..

ഏറെ കാലമായി പിന്തുടർന്ന അസുഖം വില്ലനായി ; പ്രശസ്ത സിനിമ സീരിയല്‍ താരം രവി വള്ളത്തോള്‍ അന്തരിച്ചു; അന്ത്യം തിരുവനന്തപുരം വഴുതക്കാട്ടെ വീട്ടില്‍ വച്ച്; വിട പറഞ്ഞത് അമ്പതോളം സിനിമകളിലും നൂറിലേറെ സീരിയലുകളിലും അഭിനയിച്ച മഹാപ്രതിഭ

25 APRIL 2020 03:05 PM IST
മലയാളി വാര്‍ത്ത

പ്രശസ്ത സിനിമ സീരിയല്‍ താരം രവി വള്ളത്തോള്‍ അന്തരിച്ചു.. 67 വയസ്സായിരുന്നു. തിരുവനന്തപുരം വഴുതക്കാട്ടെ വീട്ടില്‍ വച്ചായിരുന്നു അന്ത്യം. അസുഖബാധിതനായതിനാല്‍ ഏറെക്കാലമായി അഭിനയരംഗത്ത് നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു. മഹാകവി വള്ളത്തോള്‍ നാരായണ മേനോന്റെ മരുമകനാണ്.

ലെനിന്‍ രാജേന്ദ്രന്‍ സംവിധാനം ചെയ്ത് 1987-ല്‍ പുറത്തിറങ്ങിയ സ്വാതിതിരുനാള്‍ ആണ് രവി വള്ളത്തോളിന്റെ ആദ്യ സിനിമ. തുടര്‍ന്ന് നാലുപെണ്ണുങ്ങള്‍, വിധേയന്‍, ഗോഡ്‌ഫാദര്‍, ഇടുക്കി ഗോള്‍ഡ് തുടങ്ങി നിരവധി സിനിമകളില്‍ ശ്രദ്ധേയ വേഷം ചെയ്തു.

സീരിയല്‍ രംഗത്തെ നിറഞ്ഞ സാന്നിധ്യമായിരുന്നു. മികച്ച നടനുള്ള സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. നാടകാചാര്യന്‍ ടി. എന്‍.ഗോപിനാഥന്‍ നായരുടെയും സൗദാമിനിയുടെയും മകനാണ്. ഭാര്യ: ഗീതലക്ഷ്മി.

ടി.എന്‍. ഗോപിനാഥന്‍ നായരുടെ മൂന്ന് മക്കളില്‍ മൂത്തവനായി ജനിച്ച രവി 1996ല്‍ ദൂരദര്‍ശനിലെ വൈതരണി എന്ന പമ്ബരയിലൂടെയാണ് അഭിനയരംഗത്ത് സജീവമാകുന്നത്. അച്ഛന്‍ ടി.എന്‍.ഗോപിനാഥന്‍ നായര്‍ തന്നെയായിരുന്നു പരമ്ബരയുടെ രചന. തുടര്‍ന്ന് നൂറിലേറെ ടെലിവിഷന്‍ പരമ്ബരകളില്‍ അഭിനയിച്ചു.

ഒന്നര പതിറ്റാണ്ടോളം അഭിനയരംഗത്തെ നിറസാന്നിധ്യമായിരുന്ന രവി വള്ളത്തോള്‍ പിന്നീട് നിരവധി സിനിമകളിലും ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തു. ഏതാണ്ട് അമ്ബതോളം സിനിമകളിലും വേഷമിട്ടിട്ടുണ്ട്. സ്വാതി തിരുനാളിലെ ഗായകന്റെ വേഷത്തിലായിരുന്നു അരങ്ങേറ്റം. 2014ല്‍ പുറത്തിറങ്ങിയ ദി ഡോള്‍ഫിന്‍സാണ് ഏറ്റവും അവസാനമായി അഭിനയിച്ച ചിത്രം.

സിബി മലയിലിന്റെ നീവരുവോളം, സിദ്ധിഖ് ലാലിന്റെ ഗോഡ്ഫാദര്‍ എന്നിവയില്‍ ശ്രദ്ധേയമായ വേഷങ്ങളായിരുന്നു. ഇരുപത്തിയഞ്ചോളം ചെറുകഥകള്‍ രചിച്ചിട്ടുണ്ട്. രവി വള്ളത്തോളിന്റെ നാടകമായ രേവതിക്കൊരു പാവക്കുട്ടി പിന്നീട് സിനിമയാക്കി.

അമേരിക്കന്‍ ഡ്രീംസ് എന്ന പരമ്ബരയിലെ അഭിനയത്തിനാണ് മികച്ച നടനുള്ള സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡ് ലഭിച്ചത്. പാരിജാതം എന്ന പരമ്ബരയിലെ അഭിനയത്തിന് ഏഷ്യാനെറ്റ് ടെലിവിഷന്‍ അവാര്‍ഡും ലഭിച്ചിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആഭ്യന്തരവകുപ്പ് ഇപ്പോഴും സിപിഎമ്മിന്റെ നിയന്ത്രണത്തിൽ തന്നെയാണെന്നതിന്റെ ഏറ്റവും പുതിയ തെളിവാണ് മ്യൂസിയം പോലീസ് സ്റ്റേഷനിൽ നടന്ന ഓണാഘോഷം; ആഞ്ഞടിച്ച് ബിജെപി; പ്രതികൾ ഊഞ്ഞാൽ ആടിയപ്പോൾ വാ പൂട്ടിയ പൊലീസു  (24 minutes ago)

16.5 ലക്ഷം വീട്ടമ്മമാരെ ബാധിക്കുന്ന സ്ത്രീ സുരക്ഷാ പെൻഷൻ നിർത്തലാക്കി; വിപണിയിൽ ഇടപെടേണ്ട സർക്കാർ, ഇടനിലക്കാരുടെ ചൂഷണത്തിന് ജനങ്ങളെ എറിഞ്ഞുകൊടുക്കുന്നു; സർക്കാരിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് പിണറ  (44 minutes ago)

ഓണക്കിറ്റ് മഞ്ഞ റേഷൻ കാർഡുടമകൾക്ക് പുറമേ മറ്റു കാർഡുകൾക്കും വരും വർഷങ്ങളിൽ കൊടുക്കാനാവുമോ എന്നത് പരിഗണിക്കും; എഫ്സിഐയിൽ നിന്ന് പ്രത്യേക ബ്രാൻഡ് അരിയാണ് 26 രൂപയ്ക്ക് നൽകാൻ ലഭിക്കുന്നതെന്നും മന്ത്രി അനൂ  (49 minutes ago)

24 മണിക്കൂറും സ്പെഷ്യാലിറ്റി ചികിത്സാ സേവനങ്ങൾ ലഭ്യമാക്കും; ജനങ്ങൾക്ക് വീടിന് സമീപത്തുള്ള സർക്കാർ ആശുപത്രികളിൽ വിദഗ്ധ ചികിത്സാ സേവനങ്ങൾ മുഴുവൻ സമയവും ലഭ്യമാക്കുമെന്ന് മന്ത്രി കെ.മുരളീധരൻ  (54 minutes ago)

ഓപ്പറേഷന്‍ തൂഫാൻ; ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം 9407  (58 minutes ago)

കേരളത്തിന്റെ മതനിരപേക്ഷത രൂപപ്പെടുത്തുന്നതിന്‌ എസ്‌.എന്‍.ഡി.പി വഹിച്ച പങ്ക്‌ വലുത്; എല്ലാ മതങ്ങളുടെയും സാരം ഏകമാണെന്ന ശ്രീനാരായണ ദര്‍ശനത്തെ മുറുകെ പിടിച്ചുകൊണ്ടാണ്‌ എസ്‌.എന്‍.ഡി.പി പ്രവര്‍ത്തിച്ചത്; വ  (1 hour ago)

നാല് പുതിയ ഉല്‍പന്നങ്ങള്‍ വിപണിയിലിറക്കി മില്‍മ തിരുവനന്തപുരം യൂണിയന്‍ മില്‍മക്കെതിരായ വാസ്തവിരുദ്ധമായ പ്രചാരണങ്ങള്‍ വിശ്വസിക്കരുത്: മന്ത്രി ബിന്ദു കൃഷ്ണ  (1 hour ago)

പൂജപ്പുര ജയിൽ വളപ്പിൽ ഉദ്യോഗസ്ഥരുടെ കൂട്ടത്തല്ല്; ഓണാഘോഷ ഡിജെ പാർട്ടിക്കിടെ കയ്യാങ്കളി: സംഭവം ഒതുക്കിത്തീർക്കാൻ ശ്രമമെന്ന് ആക്ഷേപം....  (1 hour ago)

തൃശ്ശൂരിൽ ഡിവൈഎഫ്ഐയുടെ വൻ അഴിച്ചുപണി; 'ജെൻ സി' യുവതയെ ലക്ഷ്യമിട്ട് പുത്തൻ തന്ത്രങ്ങൾ...  (1 hour ago)

ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം; കേരളത്തിൽ തിരുവോണം വരെ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; 6 ജില്ലകളിൽ യെല്ലോ അലർട്ട്  (1 hour ago)

സഹയാത്രികർ ഉറങ്ങിക്കിടക്കെ സ്ലീപ്പർ ബസിനുള്ളിൽ ഇടുക്കി സ്വദേശി ജീവനൊടുക്കി; കടുത്ത മാനസിക അസ്വാസ്ഥ്യമെന്ന് പോലീസ് പ്രാഥമിക നിഗമനം...  (1 hour ago)

ടിജോ ഇങ്ങനെയൊരു ക്രൂരത ചെയ്യുമെന്ന് വിശ്വസിക്കാനാകുന്നില്ല'; ഭർത്താവിനെ പൂർണ്ണമായി തള്ളിപ്പറയാതെ ഭാര്യ ബിൻസിയുടെ വെളിപ്പെടുത്തൽ: ലഹരിയും അവിഹിതവും; കടപ്രയിൽ അമ്മയെ കൊന്ന മകന്റെ കഥ....  (2 hours ago)

രാഷ്ട്രീയ പകപോക്കൽ വാദം പൊളിയുന്നു; വീണ വിജയനെതിരെയുള്ള നീക്കങ്ങൾ അസാധാരണമല്ലെന്ന് ഇ ഡി, പ്രതിരോധത്തിലായി പ്രതിപക്ഷ ക്യാമ്പ്...  (2 hours ago)

തിരുവോണാഘോഷത്തിന്റെ ഭാഗമായി ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഉത്രാടം കാഴ്ചക്കുല സമര്‍പ്പണം ചൊവ്വാഴ്ച  (3 hours ago)

CHENNAI സി.സി.ടി.വിയിൽ നിർണായക ദൃശ്യങ്ങൾ  (3 hours ago)

Malayali Vartha Recommends