Widgets Magazine
25
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ബാലഭാസ്‌കറുടെ അപകടത്തിന് പിന്നിൽ സംഭവിച്ചതെന്ത്? സംഭവ സ്ഥലത്ത് താന്‍ വണ്ടി നിര്‍ത്തിയപ്പോള്‍ എട്ട് പേര്‍ തനിക്ക് നേരെ ആക്രോശിച്ച് വന്നു.. എന്നാല്‍ അക്കൂട്ടത്തില്‍ ഒരാള്‍ മാത്രം ഒന്നും മിണ്ടാതെ മാറി നിന്ന ആ ആൾ സരിത്ത് തന്നെ... സിബിഐക്ക് മൊഴി കൊടുക്കാന്‍ ഞാനുണ്ടാകുമോ ഇല്ലയോ എന്നറിയില്ല? വെളിപ്പെടുത്തലിൽ ഉറച്ച് കലാഭവന്‍ സോബി

31 JULY 2020 02:37 PM IST
മലയാളി വാര്‍ത്ത

പ്രശസ്ത വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണം സ്വര്‍ണക്കടത്ത് കേസോട് കൂടി വീണ്ടും ചര്‍ച്ചയായിരിക്കുകയാണ്. ബാലഭാസ്‌കറിന്റെ അപകടം നടന്ന സ്ഥലത്ത് സ്വര്‍ണക്കടത്ത് കേസിലെ പ്രതി സരിത്തിനെ കണ്ടതായി കലാഭവന്‍ സോബിയുടെ വെളിപ്പെടുത്തൽ വീണ്ടും ചർച്ചയാകുകയാണ്.

ബാലഭാസ്‌കര്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍ പെടുമ്പോള്‍, ഇപ്പോള്‍ പിടിയിലായ സരിത് സമീപത്ത് ഉണ്ടായിരുന്നു എന്നതായിരുന്നു താരത്തിന്റെ വെളിപ്പെടുത്തൽ. ബാലഭാസ്‌കറിന്റെ വാഹനം അപകടത്തില്‍ പെട്ട സ്ഥലത്ത് നിന്ന് ഒരാള്‍ ഓടിപ്പോകുന്നതും മറ്റൊരാള്‍ ബൈക്ക് തള്ളിക്കൊണ്ടുപോകുന്നതും കണ്ടുവെന്ന് മുമ്പ് സോബി മൊഴി നല്‍കിയിരുന്നു.

വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ കാര്‍ അപകടത്തില്‍ പെട്ട സ്ഥലത്ത് സരിത്തിനെ കണ്ടിരുന്നു എന്നാണ് ഇപ്പോള്‍ കലാഭവന്‍ സോബി പറയുന്നത്. നയതന്ത്ര ബാഗേജ് ഉപയോഗിച്ച് സ്വര്‍ണം കടത്തിയ കേസിലെ പ്രധാന പ്രതിയായ സരിത് ഇപ്പോള്‍ കസ്റ്റംസിന്റെ പിടിയിലാണ്. എന്നാല്‍ ബാലഭാസ്‌കറിന്റെ കേസുമായി എന്തെങ്കിലും ബന്ധമുണ്ടെന്ന് സരിത്ത് മൊഴി നല്‍കിയിട്ടില്ല. സരിത്തിന്റെ ചിത്രം മാധ്യമങ്ങളിലൂടെ കണ്ടപ്പോള്‍ ആണ് തിരിച്ചറിഞ്ഞത് എന്നാണ് സോബി പറയുന്നത്. മുമ്പ് ഡിആര്‍ഐയ്ക്ക് മൊഴി നല്‍കിയപ്പോള്‍ അവര്‍ ഒരുപാട് ചിത്രങ്ങള്‍ കാണിച്ചിരുന്നു എന്ന് സോബി പറഞ്ഞിരുന്നു.

എന്നാല്‍ ആ ചിത്രങ്ങളിലെ ആരും അപകടസ്ഥലത്ത് ഉണ്ടായിരുന്നില്ല എന്നായിരുന്നു അന്ന് പറഞ്ഞിരുന്നത്. ബാലഭാസ്‌കറിന്റെ കാര്‍ അപകടത്തില്‍ പെട്ട സ്ഥലത്ത് താന്‍ വണ്ടി നിര്‍ത്തിയപ്പോള്‍ എട്ട് പേര്‍ തനിക്ക് നേരെ ആക്രോശിച്ച് വന്നിരുന്നു എന്നാണ് സോബി പറയുന്നത്. എന്നാല്‍ അക്കൂട്ടത്തില്‍ ഒരാള്‍ മാത്രം ഒന്നും മിണ്ടാതെ മാറി നിന്നിരുന്നു. അത് സരിത്ത് ആണ് എന്നാണ് സോബി ഇപ്പോള്‍ പറയുന്നത്. ബാലഭാസ്‌കറിന്റെ മരണത്തില്‍ താന്‍ നല്‍കിയ വിവരങ്ങള്‍ ക്രൈം ബ്രാഞ്ച് മുഖവിലയ്‌ക്കെടുത്തില്ലെന്ന ആക്ഷേപവും സോബി ഉന്നയിക്കുന്നുണ്ട്.

ഇപ്പോഴത്തെ സാഹചര്യത്തില്‍ അന്വേഷണ സംഘം വിവരങ്ങള്‍ ആരാഞ്ഞാല്‍ കൂടുതല്‍ വിവരങ്ങള്‍ കൈമാറാന്‍ തയ്യാറാണെന്നും സോബി പറയുന്നു. ബാലഭാസ്‌കറിന്റെ സുഹൃത്തുക്കളും ട്രൂപ്പ് അംഗങ്ങളും ആയിരുന്ന വിഷ്ണുവും പ്രകാശന്‍ തമ്പിയും സ്വര്‍ണക്കടത്ത് കേസില്‍ കുടുങ്ങിയതോടെ ആണ് സംഭവം വിവാദമായത്.

ബാലഭാസ്‌കറിന്റെ കാറിനെ അപകടത്തില്‍ പെടുത്തിയതാണോ എന്ന സംശയവും ഉയര്‍ന്നിരുന്നു. അതിനിടെ സോബിയുടെ വെളിപ്പെടുത്തല്‍ കൂടി വന്നതോടെ സംശയങ്ങള്‍ ഇരട്ടിച്ചു. എന്നാല്‍ ക്രൈം ബ്രാഞ്ച് അന്വേഷണത്തില്‍ അസ്വാഭാവികമായി ഒന്നും കണ്ടെത്തിയില്ല. ഡിആര്‍ഐ നടത്തിയ അന്വേഷണത്തില്‍ സ്വര്‍ണക്കടത്തില്‍ ബാലഭാസ്‌കറിന് ഒരു പങ്കുമില്ലെന്നാണ് കണ്ടെത്തിയത്. ബാലുവിന്റെ മരണശേഷമാണ് വിഷ്ണുവും പ്രകാശന്‍ തമ്പിയും സ്വര്‍ണക്കടത്ത് നടത്തിയത് എന്നും കണ്ടെത്തിയിരുന്നു.

എന്നാൽ കഴിഞ്ഞ ദിവസം തനിക്ക് വധഭീഷണി ഉണ്ടെന്ന് കഴിഞ്ഞ ദിവസം സോബി ജോര്‍ജ് വെളിപ്പെടുത്തിയിരുന്നു. സിബിഐക്ക് മൊഴി കൊടുക്കാന്‍ താന്‍ ഉണ്ടാവില്ലെന്ന് ചിലര്‍ പറഞ്ഞിരിക്കുന്നതെന്നാണ് സോബി വെളിപ്പെടുത്തിയത്. ഇന്ത്യ കണ്ട ഏറ്റവും വലിയ ആസൂത്രിത കൊലപാതകമായിരുന്നു ബാലുവിന്റേത് എന്ന് ചരിത്രം തെളിയിക്കുമെന്നും സോബി പറയുന്നു. ഫേസ്ബുക്കിലായിരുന്നു പ്രതികരണം.

മാധ്യമപ്രവര്‍ത്തകരുടെ അറിവിലേക്ക്, യാത്രാമൊഴി എന്ന തലക്കെട്ടിലാണ് സോബി ജോര്‍ജ് കലാഭവന്‍ കുറിപ്പ് പങ്കുവെച്ചിരുന്നത്: '' ദിവസങ്ങള്‍ എണ്ണപ്പെട്ടു എന്ന് അറിയാം. പറയുവാന്‍ ബാക്കി വച്ച കാര്യങ്ങള്‍ വീഡിയോ ആക്കി റെക്കോര്‍ഡ് ചെയ്ത് ബാലഭാസ്‌കറിന്റെ കസിന്‍ സിസ്റ്റര്‍ ആയ പ്രിയ വേണുഗോപാലിനേയും എന്റെ അഭിഭാഷകനായ ശ്രീ കര്‍ത്താ സാറിനേയും ഏല്‍പ്പിച്ചിട്ടുണ്ട്. എന്നെ കൊണ്ട് ശത്രുപക്ഷം മൊഴി പറയിപ്പിക്കുകയില്ല എന്ന് ഉറപ്പ് വന്നതോടെയാണ് ഇങ്ങനെ ചെയ്യേണ്ടി വന്നതും. ഞാന്‍ അതില്‍ പറഞ്ഞിരിക്കുന്ന അപകടവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും നൂറ് ശതമാനം സത്യം ഉളളതും ആണ്.

കുറച്ച് വീഴ്ചകള്‍ പല കാര്യങ്ങളിലും എനിക്ക് ജീവിതത്തില്‍ പറ്റിയിട്ടുണ്ട്. എങ്കിലും അതില്‍ കൂടുതല്‍ ചെയ്യാത്ത കുറ്റങ്ങള്‍ കുറച്ച് പേര്‍ എന്നില്‍ ചാര്‍ത്തി തരികയാണ് ചെയ്തത്. ഇതിനെ പ്രതിരോധിക്കാന്‍ പേടി ഉണ്ടായിട്ട് ഒന്നും അല്ല പ്രതികരിക്കാത്തത്. എന്നോട് കൂടി മണ്ണ് അടിയേണ്ട കുറച്ച് കാര്യങ്ങല്‍ എന്നെ ഏല്‍പ്പിച്ചിട്ടാണ് ആബേലച്ചന്‍ കടന്ന് പോയത്. എന്റെ വളര്‍ത്തച്ഛന്‍ കൂടിയായ ആബേലച്ചന് കൊടുത്ത വാക്ക് ഞാന്‍ പാലിക്കുന്നു എന്നേ ഉളളൂ.

ബാലുവിന്റെ അപകടമരണവുമായി ബന്ധപ്പെട്ട് ഞാന്‍ പറഞ്ഞ കാര്യങ്ങള്‍ക്ക് അടിസ്ഥാനം ഇല്ല എന്ന് പറഞ്ഞ് എന്നെ ഒരു കോമാളിയുടെ വേഷം കെട്ടിച്ചു. പ്രത്യേകിച്ച് ഇസ്രായേലില്‍ ജോലി ചെയ്യുന്ന കോതമംഗലം സ്വദേശിനി ഇതിന് മുഖ്യപങ്കും വഹിച്ചു. ഇവരുടെ വിവരങ്ങളും ഞാന്‍ രേഖപ്പെടുത്തി വെച്ചിട്ടുണ്ട്. ഒരു കോമാളി ആയിട്ടാണ് മടങ്ങുന്നത് എങ്കിലും ഇന്ത്യ കണ്ട ഏറ്റവും വലിയ ആസൂത്രിത കൊലപാതകമായിരുന്നു ബാലുവിന്റേത് എന്ന് ചരിത്രം തെളിയിക്കും. അപ്പോള്‍ ഞാന്‍ പറഞ്ഞ ഈ വാക്കുകള്‍ ആരും മറക്കരുതേ എന്ന് കൂടി ഓര്‍മ്മിപ്പിക്കുന്നു''.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മോഹന്‍ലാലിന്റെ ജീവിതത്തിലും കരിയറിലും ആന്റണിക്കുള്ള സ്ഥാനത്തെ കുറിച്ച് സുചിത്ര മോഹന്‍ലാല്‍  (13 minutes ago)

രാത്രിക്ക് രാത്രി വകീലിനെ തൂകി സതീശൻ..!രമയ്ക്ക് കൊടുത്ത വാക്ക്..സിദ്ധാര്‍ത്ഥ് ലൂത്ര സുപ്രീം കോടതിയിൽ  (26 minutes ago)

രമയ്ക്ക് കൊടുത്ത വാക്ക് രാത്രിക്ക് രാത്രി വക്കീലിനെ തൂക്കി സതീശൻ..! സിദ്ധാർത്ഥ് ലൂത്ര സുപ്രീം കോടതിയിൽ ഇറങ്ങും  (34 minutes ago)

ഇത് അവളുടെ അഭിനയം പോയി ചാവട്ടേ...!അനഘയെ കൊല്ലിച്ച അമ്മായിയമ്മയുടെ ഓഡിയോ പുറത്ത്..!ഞെട്ടി അമ്മ  (40 minutes ago)

സംസ്ഥാനത്ത് പരക്കെ കനത്ത മഴ; മലയോര മേഖലകളിൽ മണ്ണിടിച്ചിൽ, തീരപ്രദേശങ്ങളിൽ ജാഗ്രതാ നിർദ്ദേശം ...  (6 hours ago)

യൂത്ത് കോൺഗ്രസ് അധ്യക്ഷൻ എന്ന നിലയിൽ കേരള മന്ത്രിസഭയിൽ ഒരു യുവാവ് അംഗമായ തീരുമാനം സ്വാഗതാർഹമാണ്; വയനാട് ദുരിതാശ്വാസ ഫണ്ട് മുക്കിയത് പോലെ കേരളത്തിലെ ഖജനാവ് മുക്കരുത് ; ഒ ജെ ജെനീഷിൻറെ പരിഹാസത്തിന് മറുപട  (6 hours ago)

എൽഡിഎഫിൽ വൻ ഭിന്നത: പിണറായിക്കെതിരായ സിപിഐ വിമർശനത്തിന് വി. ശിവൻകുട്ടിയുടെ കടുത്ത മറുപടി...  (6 hours ago)

കുരുക്കിട്ട വീഡിയോ കണ്ടിട്ടും അറിയിച്ചില്ല; അനഘയുടെ മരണത്തിൽ പ്രതിശ്രുത വരനും അമ്മയ്ക്കുമെതിരെ ഞെട്ടിക്കുന്ന തെളിവുകൾ പുറത്ത്!  (6 hours ago)

പിഎൻബിയും ഓറിയൻ്റൽ ഇൻഷുറൻസും ധാരണാപത്രത്തിൽ ഒപ്പുവച്ചു  (7 hours ago)

പിണറായിയെ പച്ചയ്ക്ക് പറഞ്ഞ് പാർട്ടിക്കാരൻ..! ടി.ശശിധരന്‍ ഇറങ്ങി നിർത്തി പൊരിക്കുന്നു  (7 hours ago)

കരുവാറ്റ കൊലക്കേസ്: കുട്ടിപ്രതികളുടെ കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത് ജുവനൈൽ ബോർഡ് മാറ്റി...  (7 hours ago)

ഏത് ബിനു എന്ത് ബിനു ബിനുവിനെ ഊഞ്ഞാലാട്ടി AKG സെന്ററിൽ കയറി പോകരുത്..! കട്ടായം  (7 hours ago)

ദേ പിണറായിയെ പച്ചയ്ക്ക് കുഴിയിൽ മൂടി പാർട്ടിക്കാരൻ ടി.ശശിധരന്‍ കൂടോടെ ഇറങ്ങി നിർത്തി കത്തിക്കുന്നു..!  (7 hours ago)

ഇസ്രായേലിനെ ഞെട്ടിച്ച് പ്രധാനമന്ത്രിയുടെ വെളിപ്പെടുത്തൽ; നെതന്യാഹുവിന്റെ മകനെ ലക്ഷ്യമിട്ട് ഇറാൻ വധശ്രമം; മൊസാദ് അന്വേഷണം തുടങ്ങി...  (7 hours ago)

സൈറൺ മുഴങ്ങി..!ഇന്നും നാളെയും കേരളത്തിൽ കൊടും മഴ..!തെക്ക് രാവിലെ മഴ തുടങ്ങി..! IMD മുന്നറിയിപ്പ്..! ഇനി സംഭവിക്കുന്നത്  (7 hours ago)

Malayali Vartha Recommends