പണ്ടത്തെ സ്വാഭാവിക പ്രകടനം ഇന്നത്തെ മോഹന്‍ലാലിനില്ല: പ്രിയദര്‍ശന്‍

എണ്‍പതുകളിലും തൊണ്ണൂറുകളിലും കണ്ട സ്വാഭാവിക പ്രകടനം ഇന്നത്തെ മോഹന്‍ലാലിന്റെ കാണുമ്പോള്‍ തോന്നുന്നില്ലെന്ന് പ്രിയദര്‍ശന്‍. അത് ലാലിന്റെ കുറവായി കാണുന്നില്ല. മറിച്ച് സംവിധായകരുടെ കയ്യില്‍ ചലഞ്ചിംഗ് സ്‌ക്രിപ്റ്റ് ഇല്ലാത്തതാണ് കാരണം. അത്തരം തിരക്കഥകള്‍ കൊടുക്കുവാന്‍ കഴിഞ്ഞാല്‍ ലാല്‍ പ്രചോദിതനാകും. മികച്ച പ്രകടനങ്ങള്‍ അദ്ദേഹത്തില്‍നിന്നും ഉണ്ടാകുകയും ചെയ്യും. അതിന് ഒരു ഉത്തമ ഉദാഹരണമാണ് ബ്ലെസിയുടെ തന്മാത്ര.
ഒരു ആക്ടറെന്ന നിലയില്‍ ലാലിനെ ചലഞ്ച് ചെയ്യുവാനാകില്ല എന്നതാണ് പ്രിയന്റെ അനുഭവം. കാരണം എത്ര ചലഞ്ചിംഗ് വേഷം കൊടുത്താലും അത് ഏറ്റെടുക്കുവാനുള്ള കഴിവ് ലാലിനുണ്ട്. ഇന്നത്തെ ന്യൂജനറേഷന്‍ ഏറ്റെടുക്കേണ്ട വെല്ലുവിളിയും അതാണ്. ലാലിന് ചലഞ്ച് ചെയ്യാവുന്ന വേഷങ്ങള്‍ കണ്ടെത്തി കൊടുക്കുക. പ്രിയദര്‍ശന്‍ ലാലിനെ സുഹൃത്തെന്ന നിലയില്‍ മാത്രമേ കണ്ടിട്ടുള്ളു. നടനായി കണ്ടിട്ടില്ല. കാരണം നടനായിട്ട് ഒന്നുംപറഞ്ഞുകൊടുക്കാന്‍ പ്രിയന് ആവില്ല. എന്നുമാത്രമല്ല അന്യഭാഷാചിത്രങ്ങള്‍ ചെയ്യേണ്ടി വരുമ്പോള്‍ അവിടുത്തെ അഭിനേതാക്കളോട് ചിലത് ഇങ്ങനെവേണമെന്ന് പറഞ്ഞു പ്രിയന്‍ ആക്ട് ചെയ്ത് കാണിക്കാറുണ്ട്. അപ്പോള്‍ അവര്‍ പറയും. ലാല്‍ സാര്‍ അഭിനയിക്കുന്നതുപോലെ ഉണ്ടെന്ന്. ഇക്കാര്യം എന്നോട് ആദ്യം പറഞ്ഞത് നടി രേവതി ആണ്.
അത്രമാത്രം ലാലിന്റെ സ്വാധീനം എന്റെ മേല്‍ ഉണ്ടെന്നതാണ് സത്യം. അതുപോലെ ലാല്‍ അഭിനയിച്ച ചിത്രങ്ങള്‍ ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യുമ്പോള്‍ ഒരിക്കലും അവിടുത്തെ അഭിനേതാക്കളോട് ലാല്‍ ചെയ്തതുപോലെ ചെയ്യാന്‍ പ്രിയന്‍ പറയില്ല. അവരവരുടെ രീതിക്ക് ചെയ്യാന്‍ വിടുകയാണ് പതിവ്. ലാലിന്റെ രീതിയില്‍ വന്നില്ലല്ലോ എന്ന് ചിന്തിക്കാന്‍ നിന്നാല്‍ ലാല്‍ അഭിനയിച്ച ഒരു സിനിമയും ഒരു ഭാഷയിലേക്കും റീമേക്ക് ചെയ്യാനാകില്ലെന്നും പ്രിയന്‍ പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha