ധനൂഷ് നിര്‍ബന്ധിച്ചു, ഞാന്‍ സബ് ഇന്‍സ്‌പെക്റ്റര്‍ അര്‍ജുന്‍ കുമാറായി, ബാക്കിയെല്ലാം നിങ്ങള്‍ക്ക് തീരുമാനിക്കാം

ഞാന്‍ വിദേശത്തായിരുന്നപ്പോഴാണ് ധനൂഷ് എന്നെ വിളിച്ചത്. സൗഹൃദ സംഭാഷണങ്ങള്‍ക്ക് ശേഷം ധനൂഷ് പുതിയ ചിത്രമായ മാരിയുടെ വിശേഷങ്ങള്‍ പറഞ്ഞു. ഇിനിടയിലാണ് മാരി എന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ ധനുഷ് എന്നെ ക്ഷണിച്ചത്. ആദ്യ അമ്പരപ്പായിരുന്നു, മാരിയില്‍ അഭിനയിക്കാന്‍ എന്നെ തന്നെയാണോ ഉദ്ദേശിച്ചത് എന്ന് ഞാന്‍ നാട്ടിലെത്തിയ ശേഷം ധനൂഷിനോട് തന്നെ നേരിട്ട് ചോദിച്ചു. പോലീസ് ഓഫീസറുടെ വേഷമാണ് ചെയ്യേണ്ടത് എന്ന കേട്ടപ്പോള്‍ ശരിക്കും പറഞ്ഞാല്‍ ഞെട്ടിപ്പോയി.
മാരിയില്‍ അഭിനയിക്കാന്‍ അവസരം കിട്ടിയിട്ടുണ്ടെന്ന് അച്ഛനോട് പറഞ്ഞപ്പോള്‍, സ്വയം തീരുമാനമെടുക്കാനാണ് അദ്ദേഹം പറഞ്ഞത്. സ്വന്തം തീരുമാനത്തിന് നാം എങ്ങനെ പൂര്‍ണ്ണത നല്‍കുന്നു എന്നതിന് അനുസരിച്ചായിരിക്കും ആ തീരുമാനത്തിന്റ വിജയം എന്നും അദ്ദേഹം ഉപദേശിച്ചു. വീട്ടിലെ എല്ലാവരും വളരെ സന്തോഷത്തോടെയാണ് മാരിയില്‍ അഭിനയിക്കാനുള്ള എന്റെ തീരുമാനത്തെ വരവേറ്റത്.
രണ്ട് ഹിറ്റ് സിനിമകള്‍ സംവിധാനം ചെയ്തിട്ടുള്ള ബാലാജി മോഹന്‍, മികച്ച നടനുള്ള ദേശീയപുരസ്‌കാരം ലഭിച്ച ധനുഷ് ഇവര്‍ക്കു മുന്നില്‍ അഭിനയിക്കണമല്ലോ എന്ന ടെന്‍ഷനായിരുന്നു പിന്നീട് എനിക്ക്.
അഭിനയിക്കാമെന്ന് പറഞ്ഞെങ്കിലും സബ് ഇന്‍സ്‌പെക്റ്റര്‍ അര്‍ജുന്‍ കുമാര്‍ എന്ന വേഷം എങ്ങനെ അവതരിപ്പിക്കണം എന്നതിനെപ്പറ്റി വലിയ ധാരണയുണ്ടായിരുന്നില്ല. എന്നാല്‍ സംവിധായകന്‍ ബാലാജിക്ക് എന്നില്‍ നല്ല വിശ്വാസമുണ്ടായിരുന്നു. ഒരു ചെറിയ അക്ടിങ് വര്‍ക്ക്‌ഷോപ്പ് നടത്തുന്നത് നന്നായിരിക്കുമെന്ന് ഞാന്‍ അദ്ദേഹത്തോട് ആവശ്യപ്പെട്ടു. മികച്ചൊരു ട്രെയിനിങ് സെക്ഷനാണ് അദ്ദേഹം എനിക്കുവേണ്ടി ഒരുക്കിയത്. അത് എന്റെ ആത്മവിശ്വാസം വളരെ അധികം വര്‍ദ്ധിപ്പിച്ചു.
പിന്നീട് ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങി ഓരോ ഷോട്ടും കഴിഞ്ഞ് ഞാന്‍ സംവിധായകനെ നോക്കും ഓക്കെ ആണോ എന്ന് ചോദിക്കുമ്പോഴെല്ലാം അദ്ദേഹം പെര്‍ഫക്റ്റ് എന്നാണ് ഉത്തരം പറയാറ്. എന്നാല്‍ കഴിയുന്ന പൂര്‍ണ്ണത ആ കഥാപാത്രത്തിന്് നല്‍കണം എന്ന് ആഗ്രഹമുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ ആ കഥാപാത്രത്തെപ്പറ്റി കൂടുതലൊന്നും വിശദീകരിക്കുന്നില്ല സിനിമ കണ്ട് കഴിഞ്ഞ് നിങ്ങള്‍ക്ക് തീരുമാനിക്കാം വിജയ് യേശുദാസ് ഒരു നല്ല നടനാണോയെന്ന്. എന്തൊക്കെയായാലും നന്നായി ആസ്വദിക്കാന്‍ പറ്റിയ അനുഭവമായിരുന്നു അഭിനയം.
മാരിക്ക് മുമ്പ് ധനുഷുമായി ഒന്നിച്ച് ജോലി ചെയ്തിട്ടില്ലായിരുന്നെങ്കിലും അദ്ദേഹത്തെ അടുത്തറിയാമായിരുന്നു. ഞങ്ങള്‍ ഒന്നിച്ച് പല പരിപാടികളിലും പങ്കെടുത്തിട്ടുണ്ട്. ഒരു സൂപ്പര്‍സ്റ്റാര്‍ തന്നെയാണ് ധനുഷ്. ആരേയും ആശ്ചര്യപ്പെടുത്തുന്ന പ്രകടനമാണ് അദ്ദേഹം ക്യാമറയ്ക്ക് മുന്നില്‍ നടത്തുന്നത്. അതുപോലെ അദ്ദേഹത്തിന്റെ പെരുമാറ്റവും നമ്മളെ വളരെ അധികം അത്ഭുതപ്പെടുത്തും, ഇത്ര എളിമയുള്ള ആളുകളെ കണുന്നത് തന്നെ അപൂര്‍വ്വമായിരിക്കും. ധനുഷ് എനിക്ക് നല്‍കിയ പോസീറ്റീവ് എനര്‍ജി വളരെ വലുതാണ്, എപ്പോഴും നമ്മളോട് സംസാരിച്ച് നമ്മുടെ ആത്മവിശ്വാസം അദ്ദേഹം വര്‍ദ്ധിപ്പിക്കും. മാരിയുടെ ട്രെയ്‌ലര്‍ പുറത്തിറങ്ങിയതിനെത്തുടര്‍ന്ന് കോളീവുഡില്‍ നിന്ന് ധാരാളം ഓഫറുകള്‍ വരുന്നുണ്ടെന്നും വിജയ് ഏശുദാസ് പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha