മലയാള സിനിമകളുടെ സെന്‍സറിംഗ് നിറുത്തി വച്ചു: ബാഹുബലി കേരളത്തില്‍ റിലീസ് ചെയ്തു

പ്രേമം സിനിമയുടെ വ്യാജ പതിപ്പിനെ ചൊല്ലിയുണ്ടായ വിവാദം കത്തിപ്പടരുന്നതിനിടെ മലയാള സിനിമകളുടെ സെന്‍സറിംഗ് നിറുത്തിവച്ചു. തിങ്കളാഴ്ച വരെയാണ് സെന്‍സറിംഗ് താല്‍ക്കാലികമായി നിറുത്തിയത്. പ്രേമത്തിന്റെ പകര്‍പ്പ് പുറത്ത് പോയത് സംബന്ധിച്ച് അന്വേഷണം നടക്കുന്ന സാഹചര്യത്തിലാണ് സെന്‍സറിംഗ് നിറുത്തി വയ്ക്കാന്‍ തീരുമാനിച്ചതെന്ന് സെന്‍സര്‍ ബോര്‍ഡ് അറിയിച്ചു.
അതേസമയം, എ ക്ലാസ് തീയേറ്ററുകള്‍ അടച്ചിട്ട നടപടി ഇന്നും തുടരുകയാണ്. ഇതിനിടെ തെലുങ്ക് സിനിമയായ ബാഹുബലി കേരളത്തില്‍ റിലീസ് ചെയ്തു. തിരുവനന്തപുരത്ത് രണ്ട് തീയേററ്റുകളിലാണ് ചിത്രം പ്രദര്‍ശിപ്പിക്കുന്നത്. ചിത്രം പ്രദര്‍ശിപ്പിക്കാത്ത തീയേറ്ററുകള്‍ക്ക് ഓണം വരെ സിനിമ നല്‍കില്ലെന്ന പ്രൊഡ്യുസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് പറഞ്ഞു. പ്രേമം എന്ന സിനിമയുടെ വ്യാജ പതിപ്പ് പുറത്തായതിലുള്ള പ്രതിഷേധമല്ല തീയേറ്റര്‍ ഉടമകളുടേതെന്നും അദ്ദേഹം പറഞ്ഞു. സിനിമ പ്രദര്‍ശിപ്പിക്കാത്ത തീയേറ്ററുകള്‍ക്കെതിരെ കോമ്പറ്റീഷന്‍ കമ്മീഷന്‍ ഒഫ് ഇന്ത്യയില്‍ പരാതി നല്‍കുന്നത് അടക്കമുള്ള നിയമനടപടികളുമായി മുന്നോട്ട് പോവുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ബാഹുബലിയുടെ വൈഡ് റിലീസും ഇപ്പോഴത്തെ വിവാദവുമായി കൂട്ടിക്കുഴയ്‌ക്കേണ്ടതില്ലെന്ന് ഫിലിം എക്‌സിബിറ്റേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha