പ്രണയത്തിന്റെ വേദനയറിഞ്ഞിട്ടുണ്ട് ഞാന്‍...

താനും പ്രേമത്തിന്റെ വേദന അറിഞ്ഞിട്ടുണ്ടെന്ന് പ്രേമത്തിലെ നായിക അനുപമ പരമേശ്വരന്‍. ഒരു പ്രമുഖ മാസികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അനുപമ മനസ് തുറന്നത്.
പ്രണയമുണ്ടോ എന്നു ചോദിച്ചാല്‍ ഞാന്‍ കുഴങ്ങും. പക്ഷേ ഒന്നു മാത്രം പറയാം. പ്രണയത്തിന്റെ വേദനയറിഞ്ഞിട്ടുണ്ട്. ഞാന്‍ പ്രണയിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ പ്രണയമില്ല. പ്രണയത്തെക്കുറിച്ച് മോശമായി അഭിപ്രായങ്ങളൊന്നുമില്ല. പ്രേമത്തിലെ പ്രണയത്തെ താരതമ്യം ചെയ്ത് പറയുമ്പോള്‍ നാട്ടിന്‍പുറങ്ങളില്‍ ഇപ്പോഴും നല്ല പ്രണയങ്ങള്‍ ഉണ്ടാവാറുണ്ട്. അവ നിലനില്‍ക്കാറുമുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു.
തൃശ്ശുരിലെ ഇരിങ്ങാലക്കുടയില്‍ ഞാന്‍ എല്ലാവരുടെയും ചെല്ലക്കുട്ടി പൊന്നുവാണ്. ഇരിങ്ങാലക്കുടയാണ് എനിക്കെല്ലാം. അച്ഛന്‍ ഇ. പരമേശ്വരന്‍ വിദേശത്താണ്. അമ്മ സുനിതയൂം അനുജന്‍ അക്ഷയ്‌യുമാണ് എന്നോടൊപ്പമുള്ളത്. അച്ഛന്‍ എല്ലാകാര്യങ്ങളിലും വളരെ സപ്പോര്‍ട്ടാണ്.
ഡോണ്‍ ബോസ്‌കോ സെന്‍ട്രല്‍ സ്‌കൂള്‍, ഇരിങ്ങാലക്കുട നാഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്നിവിടങ്ങളിലായിരുന്നു സ്‌കൂള്‍ പഠനം. സ്‌കൂളില്‍ സ്‌റ്റേജ് കണ്ടാല്‍ ഓടുന്ന ടൈപ്പൊന്നുമല്ലായിരുന്നു ഞാന്‍. എന്നാല്‍ അത്ര സജീവവുമല്ല.
ആവറേജ് സ്റ്റുഡന്റ് ആയിരുന്നു. ട്രിപ്പിള്‍ മെയിന്‍ പഠിക്കാനായി കോട്ടയം സി.എം എസ്. കോളേജിലാണ് ചേര്‍ന്നത്. ബി എ. ലിറ്ററേച്ചര്‍, കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തിന്. ഇപ്പോള്‍ രണ്ടാം വര്‍ഷം.
ഇരിങ്ങാലക്കുടയിലെ ഇന്നര്‍ സ്‌പെയ്‌സ് ലിറ്റില്‍ തിയറ്റര്‍ നാടകസംഘത്തില്‍ ചെറുപ്പംമുതല്‍ സജീവമായിരുന്നു. എന്നിലെ അഭിനേത്രിയെ വളര്‍ത്താന്‍ എറെ സഹായകമായത് ആ നാടക സംഘമാണ്. നാടകത്തിലെ നായികയായിരുന്നു.
ഫ്രി ടൈം കിട്ടിയാല്‍ കണ്ണാടിയുടെ മുന്‍പില്‍ നിന്ന് എന്തെങ്കിലുമൊക്കെ അഭിനയിച്ചുനോക്കും. ചെറുപ്പത്തി ല്‍ പാട്ടും നൃത്തവും പഠിക്കാന്‍ വിട്ടെങ്കിലും അന്നത്തെ മടി കൊണ്ട് എല്ലാം നിര്‍ത്തി. അന്നുതൊട്ട് പഠിക്കാമായിരുന്നുവെന്ന് പിന്നീട് തോന്നിയിട്ടുണ്ട്.
ഏറെ പ്രിയപ്പെട്ട ഒരു ചങ്ങാതിയുടെ നിര്‍ബന്ധത്തിന്റെ ഫലമായാണ് പ്രേമത്തിലെ മേരിയാവാന്‍ എനിക്ക് കഴിഞ്ഞത്. ഫെയ്‌സ്ബുക്കില്‍ നിവിന്‍ പോളിയുടെ പേജിലെ കാസ്റ്റിംഗ് കോള്‍ കണ്ട് അവള്‍ നിര്‍ബന്ധിച്ചു. നിവിന്റെ നായികയാവാമല്ലോ എന്ന ആഗ്രഹം കൊണ്ടാണ് അപേക്ഷിച്ചത്.
എല്ലാവരുടെയും ഇഷ്ടതാരമാണ് നിവിന്‍പോളി. എന്റെയും. പെട്ടെന്ന് മുന്നില്‍ കണ്ടപ്പോള്‍ ഷോക്കായി. പക്ഷേ പതിയെ ഞങ്ങള്‍ കമ്പനിയായി.
സെറ്റില്‍ വളരെ ഫ്രണ്ട്‌ലിയാണ് എല്ലാവരും. ആദ്യസിനിമ യുടെ ടെന്‍ഷനൊക്കെ എനിക്കുണ്ടായി രുന്നു. അഭിനയത്തില്‍ നിവിന്‍ ചേട്ടന്‍ വ ളരെ സഹായിച്ചിട്ടുണ്ട്.
ഭക്ഷണത്തില്‍ എനിക്കെന്നും പ്രിയം അമ്മയുണ്ടാക്കുന്ന ചോറും ചിക്കന്‍ക്കറിയുമാണ്. യാത്ര ചെയ്യാന്‍ എനിക്കധികം താല്‍പ്പര്യമില്ല. കൂടുതല്‍ സമയം കുടുംബത്തോട് ചെലവഴിക്കാനാണ് ഇഷ്ടം. എങ്കിലും മീഡിയയുമായി ബന്ധപ്പെട്ട ജോലി ചെയ്യാനാണ് ആഗ്രഹം. സിനിമയെന്നും പഠനത്തോടൊപ്പം കൊണ്ടുപോവാനാണ് താല്‍പ്പര്യം.
പ്രേമത്തിലെ മറ്റൊരു നായികയായ സായിപല്ലവിയുടെ ആരാധികയാണ് ഞാന്‍. സായ്പല്ലവിയുടെ ഡാന്‍സ് എന്റെയും മനംകവര്‍ന്നിട്ടുണ്ട് .
സിനിമയിലെ മലരും മേരിയും തമ്മില്‍ ബന്ധമില്ലെങ്കിലൂം ജിവിതത്തില്‍ അനുപമയും സായ്പല്ലവിയും തമ്മില്‍ വലിയ ആത്മബന്ധമാണുള്ളത്. എനിക്കെന്റെ ചേച്ചിയെപോലാണ് സായ്പല്ലവി..
എല്ലാവരും ഒരു പോലെ ചര്‍ച്ച ചെയ്തതാണ് പ്രേമത്തിലെ എന്റെ മുടി. ഒരു വശത്തേക്ക് മാത്രമായി അഴിച്ചിട്ട മുടിയായിരുന്നു മേരിയുടെ പ്രത്യേകത. ഓഡീഷന്‍ സമയത്ത് എന്റെ മുടി എല്ലാ വര്‍ക്കും ഇഷ്ടപ്പെട്ടു. മേരിയാക്കാന്‍ പല രീതിയിലുളള ഹെയര്‍സ്‌റ്റൈല്‍ പരീക്ഷിച്ചു.
പക്ഷേ അല്‍ഫോണ്‍സ് സാര്‍ ആണ് പറഞ്ഞത് നാച്ചുറല്‍ ലുക്കാണ് ചേരുന്നതെന്ന്. അതെന്നെ കൂടുതല്‍ സുന്ദരിയും അതിലെറെ വ്യത്യസ്തയു മാക്കി. അത് പ്രേക്ഷകര്‍ ഏറ്റുവാങ്ങിയതില്‍ എനിക്കൊരു പാട് സന്തോഷമുണ്ട്.
പാരമ്പര്യമായി കിട്ടിയതാണ് എനിക്ക് ഈ മുടി. എന്റെ അമ്മയ്ക്കും അമ്മൂമ്മയ്ക്കുമൊക്കെ ഇതേ മുടിയാണ്. ഒരു മുടി പൊഴിയുവോ പൊട്ടുകയോ ചെയ്താല്‍ എന്നെക്കാളും സങ്കടം അമ്മയ്ക്കാണ്.
മുടിയില്‍ ഒരു ട്രീറ്റ്‌മെന്റ നടത്താനും അമ്മ സമ്മതിക്കില്ല. ഈ പ്രായത്തിലും അമ്മയുടെ മുടിക്ക് ഒരു കേടുമില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha