അനാശാസ്യത്തിനോ ഞാനോ...? ഇന്ത്യാവിഷനില്‍ വന്ന വാര്‍ത്ത കണ്ട് ഞാന്‍ ഞെട്ടി

ചെയ്യാത്ത തെറ്റിന് പീഡനമനുഭവിക്കേണ്ടി വന്ന ദു:ഖപുത്രിയാണ് മാനസ പുത്രിയിലൂടെ പേരെടുന്ന അര്‍ച്ചന. കിരണ്‍ ടിവിയിലെ മലയാളം കുറച്ച് കുറച്ച് പറയുന്ന അവതാരകയായി തിളങ്ങിയ അര്‍ച്ചന പിന്നീടാണ് സ്റ്റേജ് ഷോകളിലും സീരിയലുകളിലും തിളങ്ങിയത്. ആര്‍മി ഉദ്യോഗസ്ഥനായ അച്ഛന്‍ മലയാളിയും അമ്മ നേപ്പാളിയുമാണ്. കുട്ടിക്കാലത്ത് ബീഹാറിലായിരുന്നു താമസം അതിനാലാണ് അര്‍ച്ചന മലയാളത്തില്‍ വളരെ പിന്നിലായത്. എന്നാല്‍ കേരളത്തിലെത്തിയ ശേഷം മലയാളം വളരെ വേഗം പഠിച്ചു.
ഇപ്പോള്‍ മലയാളത്തിന്റെ മാനസ പുത്രിയുമാണ്. മലയാളികള്‍ അര്‍ച്ചനയെ ഇത്രയേറെ സ്‌നേഹിക്കുന്നെങ്കിലും തന്നെപ്പറ്റി പറഞ്ഞു പരത്തിയ അപവാദ കഥയില്‍ തീര്‍ത്തും നിരാശയിലാണ് അര്‍ച്ചന. മലയാളത്തിലെ ഒരു പ്രശസ്ത വാരികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അര്‍ച്ചന തന്റെ വിഷമങ്ങള്‍ തുറന്ന് പറഞ്ഞത്.
എന്നെ ഏറ്റവുമധികം സങ്കടപ്പെടുത്തിയത് അനാശാസ്യത്തിനു പിടിയിലായി എന്ന വാര്‍ത്തയാണ്. ഇന്ത്യാ വിഷനിലാണ് ആ വാര്‍ത്ത വന്നത്. എന്റെ ഒരു ആല്‍ബത്തിന്റെ വീഡിയോയും മാനസപുത്രി പിടിയിലായി എന്ന വാര്‍ത്തയും. ആ സമയം ഒരു സീരിയലിന്റെ ഷൂട്ടിലാണ്. ഒരു സുഹൃത്ത് വിളിച്ചു ചോദിച്ചു. അര്‍ച്ചന എവിടെയാണ് ടിവിയില്‍ ഒരു ന്യൂസ് കാണിച്ചു എന്നൊക്കെ. ആദ്യം അതത്ര കാര്യമാക്കിയില്ല. പിന്നീട് കുറെ കോള്‍സ്. അപ്പോള്‍ എനിക്കു ടെന്‍ഷനായി.
ഗണേഷേട്ടനെ വിളിച്ചു കാര്യം പറഞ്ഞു. അദ്ദേഹം പറഞ്ഞു പരാതിപ്പെടണമെങ്കില്‍ അങ്ങനെ ചെയ്യാം, പക്ഷെ അര്‍ച്ചനയ്ക്ക് സമയമുണ്ടോ എന്ന്. ശരിയാണ് ടെസ്റ്റ് ഷെഡ്യൂളാണ്. രണ്ടു മൂന്ന് സീരിയല്‍ ചെയ്യുന്നു. ഒന്നിനും സമയമില്ല. ഗണേഷേട്ടനാണ് പറഞ്ഞത് ടിവിയില്‍ പത്തു പേര്‍ കാണും അത്രയുമേയുള്ളൂ. പക്ഷെ മീഡിയയാണ്. അവര്‍ക്കെതിരെ പോയാല്‍ പ്രശ്‌നം വലുതാകുമെന്ന്.
അങ്ങനെ പോട്ടെ എന്നു കരുതിയിരിക്കുമ്പോഴാണ് ആരോ നെറ്റില്‍ ഇടുന്നത്. അങ്ങനെ അത് വൈറലായി. അതാരാണെന്ന് കണ്ടുപിടിക്കണമെന്ന് കരുതി എസ് പി ആഫീസില്‍ ഒരു ദിവസം മുഴുവന്‍ ഇരുന്നു. അന്ന് അങ്ങോട്ട് കേറി പ്പോകുന്നതു കണ്ട ചില കോളേജ് കുട്ടികളുടെ കമന്റു കേട്ട് സങ്കടം തോന്നി. ഇവളെ വീണ്ടും റെയ്ഡ് ചെയ്‌തോ എന്ന്. ഒരു ദിവസം മുഴുവന്‍ നഷ്ടപ്പെട്ടതല്ലാതെ ഒരു പ്രയോജനവുമുണ്ടായില്ല. അന്നെന്റെ ഭര്‍ത്താവും വീട്ടുകാരുമാണ് ധൈര്യം തന്നത്. ഇപ്പോള്‍ ഗോസിപ്പുകള്‍ ശ്രദ്ധിക്കാറേയില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha