കാവ്യയ്ക്ക് പിറകേ ബിസ്‌നസുമായി ലെനയും, വണ്ണം കുറയ്ക്കാനുള്ള സ്വിമ്മിങ് സ്യൂട്ടുമായി നടി

ആരെയും ആശ്രയിക്കാതെ സ്വന്തം കാലില്‍ നില്‍ക്കാനുള്ള ശ്രമത്തിലാണ് വിവാഹമോചിതരായ മലയാളി നായിക മാരുടെ ഇപ്പോഴത്തെ ശ്രമമെന്ന് തോന്നുന്നു. എത്രകാലും സിനിമയില്‍ പിടിച്ച് നില്‍ക്കാന്‍ കഴിയുമെന്ന് ഇവര്‍ക്ക് വിശ്വാസമില്ല. കാരണം ന്യൂ ജനറേഷന്‍ സംവിധായകര്‍ക്ക് പുതുമുഖ താരങ്ങളോടാണ് പ്രിയം. അതോടെ സ്വന്തം സംഭരംഭങ്ങള്‍ തുറന്ന് ബിസ്‌നസ് രംഗത്തേക്ക് മാറുന്നതാണ് ന്യൂജനറേഷന്‍ കാഴ്ച.
ഓണ്‍ലൈന്‍ ഷോപ്പിങ് രംഗത്ത് കാവ്യയ്ക്ക് പിന്നാലെ പുതിയ ബിസിനസ് രംഗവുമായി നടി ലെനയും. ആരോഗ്യരംഗമാണ് ലെനയുടെ വഴി. അവിടെ സൗന്ദര്യസംരക്ഷണം മുന്‍നിര്‍ത്തിയുള്ള ഉത്പന്നങ്ങളാണ് ലെന വിപണിയിലെറക്കുന്നത്.
ലെനയും രണ്ട് സുഹൃത്തുക്കളും ചേര്‍ന്നാണ് ആകൃതി എന്ന പേരിലുള്ള സ്വിമ്മിങ് സെന്റര്‍ ആരംഭിക്കാന്‍ പദ്ധതിയിടുന്നത്. ഇഷ്ട ഭക്ഷണം കഴിച്ചുകൊണ്ട് തന്നെ വണ്ണം കുറയ്ക്കാനുള്ള മാര്‍ഗങ്ങളാകും ആകൃതി പറഞ്ഞ് തരുന്നത്. എന്നാല്‍ കുറഞ്ഞ ചെലവില്‍ മാത്രമേ ആകൃതി നിങ്ങളിലെത്തുന്നതെന്നുമാണ് ലെന പറയുന്നത്.ആരോഗ്യകരവും സുരക്ഷിതവുമായ മാര്‍ഗ്ഗത്തിലൂടെ താന്‍ വണ്ണം കുറച്ച വിദ്യ മറ്റുള്ളവരുമായി പങ്കിടുവാനുള്ള പുതിയ പദ്ധതിയുമായാണ്് ലെന എത്തുന്നത്.
ചേവായൂരില്‍ ആണ് ആകൃതി എന്ന പേരില്‍ സ്ലിമ്മിങ് സെന്റര്‍ ആരംഭിക്കുന്നത്. കുറഞ്ഞ ചെലവില്‍ ഫലപ്രദമായ തരത്തില്‍ എങ്ങനെ മെലിയാം എന്നതിനുള്ള ഉത്തരം ആകൃതി നല്‍കുമെന്നാണു ലെനയുടെ വാഗ്ദാനം. ലൂയീസ, വൃന്ദ എന്നീ സുഹൃത്തുക്കളും ആശയത്തിനു പിന്നിലുണ്ട്. ഓഗസ്റ്റ് ആദ്യ വാരത്തില്‍ തുടക്കമിടുന്ന ആകൃതിയുടെ ഒരു ശാഖ തൃശൂരും ഉണ്ടാകും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha