മരുമകന്റെ അച്ഛന്‍വാങ്ങിയ പണത്തിന് ഉത്തരവാദിത്വം തനിക്കല്ലെന്ന് രജനീകാന്ത്

ധനുഷിന്റെ പിതാവ് വാങ്ങിയ പണത്തിന്റെ ഉത്തരവാദിത്വം തനിക്ക് ഏല്‍ക്കാനാവില്ലെന്ന് രജനീകാന്ത്. തമിഴകത്തെ മുന്‍നിര സംവിധായകന്‍കൂടിയായ ധനുഷിന്റെ പിതാവ് കസ്തൂരിരാജ പണം വാങ്ങിയതിന് താന്‍ ജാമ്യമായി നിന്നിട്ടില്ലെന്നും രജനീകാന്ത് മദ്രാസ് ഹൈക്കോടതിയിലാണ് വ്യക്തമാക്കിയത്. മുകുന്ദ് ബ്രോത്ര എന്ന സ്വകാര്യ ധനയിടപാട് സ്ഥാപന ഉടമ നല്‍കിയ പരാതിയിലാണ് സൂപ്പര്‍സ്റ്റാറിന്റെ വിശദീകരണം.
കസ്തൂരിരാജ കടമായി വാങ്ങിയ 65 ലക്ഷം രൂപ രജനീകാന്ത് മടക്കി നല്‍കണമെന്ന് ആവശ്യപ്പെട്ട് മുകുന്ദ് കോടതിയെ സമീപിക്കുകയായിരുന്നു. രജനീകാന്ത് പണം മടക്കി നല്‍കുമെന്ന ഉറപ്പിന്റെ് അടിസ്ഥാനത്തിലാണ് 2012ല്‍ താന്‍ കസ്തൂരിരാജയ്ക്ക് പണം നല്‍കിയതെന്നും മുകുന്ദ് കോടതിയെ അറിയിച്ചു.
എന്നാല്‍ പണം വാങ്ങുന്നതില്‍ താന്‍ ഇടനിലക്കാരനായി നിന്നിട്ടില്ലെന്നും താന്‍ ആരുടെയും പക്കല്‍നിന്നും പണം വാങ്ങിയിട്ടില്ലെന്നും രജനീകാന്ത് കോടതിയെ ബോധിപ്പിച്ചു. തന്റെ പേര് ഇടനിലക്കാരനായി ഉയര്‍ന്നുവന്നിരുന്നുവെങ്കില്‍ പണം നല്‍കുന്നതിന് മുമ്പ് മുകുന്ദിന് താനുമായി ബന്ധപ്പെടാമായിരുന്നുവെന്നും രജനി പറഞ്ഞു. ഇത്തരം കേസുകള്‍ തന്റെ സല്‍പ്പേരിന് കളങ്കം വരുത്തുന്നതാണെന്നും അദ്ദേഹം കോടതിയെ അറിയിച്ചു.
ജൂണ്‍ 22നാണ് കേസ് കോടതിയുടെ പരിഗണനയിലെത്തിയത്. കേസില്‍ കോടതി രജനീകാന്തിനും കസ്തൂരി രാജയ്ക്കും നോട്ടീസ് അയച്ചിരുന്നു. രജനീകാന്തിന്റെ മൂത്ത മകളും നടിയും സംവിധായികയുമായ ഐശ്വര്യയാണ് ധനുഷിന്റെ ഭാര്യ.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha