നിങ്ങള്‍ക്കുമില്ലേ അമ്മപെങ്ങള്‍മാര്‍... അശ്ലീലച്ചുവയുള്ള ഫോട്ടോ പ്രചരിച്ചതിനെതിരെ ജഗതിയുടെ മകള്‍ ശ്രീലക്ഷ്മി രംഗത്ത്

അച്ഛന്‍ ജഗതി ശ്രീകുമാറിനെ കാണാന്‍ പൊതുചടങ്ങില്‍ അപ്രതീക്ഷിതമായി എത്തിയപ്പോള്‍ മുന്‍ ചീഫ് വിപ്പ് പി.സി. ജോര്‍ജ് തടയുന്നതിന്റെ ഫോട്ടോ എഡിറ്റ് ചെയ്ത് അശ്ലീലച്ചുവയോടെ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ ആഞ്ഞടിച്ച് ശ്രീലക്ഷ്മി രംഗത്ത്. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ശ്രീലക്ഷ്മി നിലപാട് വ്യക്തമാക്കിയത്.
ഈയിടെയാണ് പി.സി. ജോര്‍ജ് സാറിനെയും എന്നെയും അപമാനിക്കുന്ന രീതിയില്‍ ഒരു ചിത്രം ശ്രദ്ധയില്‍പെട്ടത്. അച്ഛനെക്കാണാന്‍ വേദിയിലെത്തിയ എന്നെ ജോര്‍ജ് സര്‍ പിടിച്ചുമാറ്റുന്ന ഒരു ചിത്രത്തില്‍ കറുത്ത വട്ടമിട്ട രീതിയിലാണ് ചിത്രം പ്രചരിക്കുന്നത്. ഈ പദ്ധതിയുടെ പിന്നിലെ ബുദ്ധി ആരുടേതാണെന്ന് എനിക്കറിയില്ല. പക്ഷേ അയാളില്‍നിന്നും ഒരുകാര്യം അറിയാനുണ്ട്. അത് നിങ്ങളുടെ സ്വന്തം സഹോദരിയോ മകളോ ആയിരുന്നുവെങ്കില്‍ ഇങ്ങനെ സുഹൃത്തുക്കള്‍ക്ക് കൈമാറി സന്തോഷിക്കുമായിരുന്നോ?
എന്റെ പപ്പയെ കാണാന്‍ ഞാന്‍ പോയി എന്നുള്ളത് സത്യം. അതിന് എന്നെ നിങ്ങള്‍ ഇങ്ങനെ ഉപദ്രവിക്കല്ലേ. നിങ്ങളുടെ അമ്മയെപ്പോലെ, സഹേദരിയേപ്പോലെ, മകളെപ്പോലെ ഞാനുമൊരു പെണ്‍കുട്ടിയാണ്. ദയവുചെയ്ത് ഒരാളെ ഉപദ്രവിച്ചുകൊണ്ട് സന്തോഷം കണ്ടെത്തല്ലേ... ദയവുചെയ്ത് ഇത്തരം ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നത് നിര്‍ത്തു. പക്ഷേ ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച ബുദ്ധിക്ക് എന്റെ അഭിനന്ദനം.! സ്വന്തം അമ്മയേയും പെങ്ങളെയും തിരിച്ചറിയാന്‍ പറ്റാത്ത ഏതോ മഹാനോ മഹതിയോ അണെന്ന് മനസിലായി.!\' ഇങ്ങനെ പോകുന്നു ശ്രീലക്ഷ്മിയുടേ ഫേസ്ബുക്ക് പോസ്റ്റ്.
നീണ്ട ഇടവേളയ്ക്ക് ശേഷം നടന്‍ ജഗതി ശ്രീകുമാര്‍ ആദ്യമായി പങ്കെടുത്ത ഒരു പൊതു ചടങ്ങില്‍ അച്ഛനെക്കാണാന്‍ മകള്‍ ശ്രീലക്ഷ്മി അപ്രതീക്ഷിതമായി എത്തിയത് വാര്‍ത്തയായിരുന്നു. വേദിയില്‍ ഒടിയെത്തിയ ശ്രീലക്ഷ്മിയെ സംഘാടകരും പി.സി ജോര്‍ജും പിടിച്ചുമാറ്റാന്‍ ശ്രമിച്ചിരുന്നു. ഇതിന്റെ ചിത്രമാണ് പിന്നീട് വാട്സ്ആപ്പ്, ഫേസ്ബുക്ക് ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയകളില്‍ എഡിറ്റ് ചെയ്ത നിലയില്‍ പ്രചരിച്ചുതുടങ്ങിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha