പ്രേമം പുറത്തായതില്‍ വിഷമമുണ്ട്

പ്രേമത്തിന്റെ വിവാദം കത്തുന്നതിനിടയ്ക്ക് നായകനായ നിവിന്‍ പോളി മനസ് തുറന്നു. പ്രേമം സിനിമയുടെ പകര്‍പ്പ് പുറത്തായതില്‍ വിഷമമുണ്ടെന്ന് നടന്‍ നിവിന്‍ പോളി. സംവിധായകന്റെയും നിര്‍മാതാവിന്റേയും നടന്റേയും ഒന്നര വര്‍ഷത്തെ അധ്വാനമാണ് പ്രേമം എന്ന സിനിമ. പകര്‍പ്പ് പുറത്തായ സംഭവത്തില്‍ പൊലീസ് ശക്തമായ നടപടി സ്വീകരിക്കുമെന്നാണ് പ്രതീക്ഷയെന്നും നിവിന്‍ പോളി പറഞ്ഞു. കൊച്ചിയില്‍ സെന്റ് തെരേസാസ് കോളജിലെ പരിപാടിക്കിടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
പ്രേമം സിനിമയുടെ വ്യാജ പകര്‍പ്പുകളും സെന്‍സര്‍ കോപ്പിയും പുറത്തായതോടെ ഏതാനും പേരെ അറസ്റ്റ് ചെയ്യുകയും സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്‍ നിര്‍മാതാവ് അന്‍വര്‍ റഷീദ് എന്നിവരില്‍ നിന്ന് മൊഴിയെടുക്കുകയും ചെയ്തിരുന്നു.
സെന്‍സര്‍ അടയാളമുള്ള ചിത്രമാണ് ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നതെന്നതിനാല്‍ സെന്‍സര്‍ ബോര്‍ഡിലുള്ള ചിത്രത്തിന്റെ ഡിവിഡി നല്‍കാന്‍ അന്വേഷണ സംഘം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അവര്‍ നല്‍കാന്‍ തയാറാകാത്തതിനെ തുടര്‍ന്നു കോടതിയില്‍ നിന്നു സര്‍ച്ച് വാറന്റുമായി ആന്റി പൈറസി സംഘം സെന്‍സര്‍ബോര്‍ഡ് ഓഫിസിലെത്തി ഡിവിഡി പിടിച്ചെടുക്കുകയായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha