അവന്‍ വരും, എന്നെ പ്രേമിക്കാന്‍... ശരിക്കും എന്നെ വേണ്ട ആള്‍, എനിക്ക് വേണ്ട ആള്‍… നമ്മള്‍ കാണുന്ന ആളൊന്നുമല്ല സെലിന്‍

കൊച്ചിക്കാരി മഡോണ സെബാസ്റ്റ്യന്‍ ഇപ്പോള്‍ വലിയ പ്രതീക്ഷയിലാണ് ഒരുനാള്‍ അവന്‍ വരും എന്നെ പ്രേമിക്കാന്‍… ഇത് കേള്‍ക്കുമ്പോള്‍ പ്രേക്ഷകര്‍ക്ക് അത്ഭുതം തോന്നാം. കാരണം, പ്രേമം സിനിമയില്‍ ഏറ്റവും ഭാഗ്യവതിയായ താരമാണ് സെലിന്‍. മേരി, സെലിന്‍, മലര്‍ എന്നീ മൂന്ന് പെണ്‍കുട്ടികളില്‍ നിന്നും ജോര്‍ജെന്ന നിവിന്‍ പോളിയെ കല്യാണം കഴിക്കാന്‍ കഴിഞ്ഞത് സെലിനാണ്. അത് കൊണ്ട് തന്നെ പ്രേക്ഷകര്‍ക്കും സെലിനെ വലിയ ഇഷ്ടമാണ്. എന്നാല്‍ ജീവിതത്തില്‍ പ്രേമത്തിന്റെ കാര്യത്തില്‍ മഡോണ ഇപ്പോഴും ശിശുവാണ്. ഒരാള്‍ തന്നെ തേടിയെത്തുമെന്നാണ് മഡോയുടെ പ്രതീക്ഷ.
മാതൃഭൂമിയുടെ കപ്പാ ടിവിയിലെ മൂസിക് മജോ എന്ന പരിപാടിയിലൂടെ ഗായിക എന്ന നിലയില്‍ ശ്രദ്ധ നേടിയ ആളാണ് മഡോണ. ഗായികയായി ശോഭിക്കാനിരുന്ന മഡോണയുടെ വഴി മറ്റൊന്നായിരുന്നു, സിനിമാ താരം. ആദ്യ സിനിമയായ പ്രേമത്തിലൂടെ അത് വിജയിക്കുകയും ചെയ്തു. അഭിനയിക്കാന്‍ പോവുകയാണെന്ന് ചിന്തിക്കാന്‍ പോലും സമയം കിട്ടിയില്ല. അതിനു മുമ്പ് എന്നെ സിനിമയിലെടുത്തു. ലൊക്കേഷനിലേയ്ക്ക് വരാന്‍ പറഞ്ഞ് അല്‍ഫോന്‍സ് ചേട്ടന്‍ വിളിച്ച അന്നുതന്നെ ഷൂട്ടിംഗ് തുടങ്ങി. ഫോര്‍ട്ട് കൊച്ചീല്. അന്നു വൈകുന്നേരം മുതല്‍ ഞാന്‍ സെലിനായി. ആലോചിക്കാനും പേടിക്കാനുമൊന്നും സമയം കിട്ടിയില്ല. മഡോണ അധികം ആലോചിക്കാതെ ചെയ്തതാണെങ്കിലും കാണികള്‍ക്ക് അങ്ങനെ തോന്നിക്കാണില്ല. പ്രേമം ഇത്തിരി സീരിയസായത് സെലിന്‍ വന്നപ്പോഴാണെന്നാണല്ലോ അവര്‍ പറയുന്നത്.
പഠിക്കുന്ന കാലത്തൊന്നും ഞാന്‍ അഭിനയിച്ചിട്ടില്ല. പാട്ടാണ് ക്രേസ്. ചെറുപ്പം മുതലേ പഠിക്കുന്നുണ്ട്. കൊച്ചിയില്‍ ഞങ്ങള്‍ക്കൊരു മ്യൂസിക് ടീമുണ്ട്. പിന്നെ ടി.വി ഷോസ്, അത്യാവശ്യം സ്റ്റേജ് ഷോ വേറെയും. സാമാന്യം നല്ല ഭ്രാന്താണ് പാട്ടിനോട്. അതുകൊണ്ടെന്താ, ബാംഗ്‌ളൂര്‍ ക്രൈസ്റ്റ് കോളേജിലെ ഡിഗ്രി പഠനം കഴിഞ്ഞ് നാട്ടിലെത്തിയപ്പോ സംഗീതം മതിയെന്ന് ഉറപ്പിച്ചു. എറണാകുളത്ത് പി.ജിയ്ക്ക് ചേര്‍ന്നെങ്കിലും പാട്ടിനുവേണ്ടി അതും വിട്ടു.
പാട്ടും കൂട്ടുമായി നടക്കുന്നതിനിടയിലാണ് പ്രേമത്തിന്റെ ഓഡിഷനുപോയത്. സംവിധായകന്‍ അല്‍ഫോന്‍സിന്റെ വിളിവന്നതും നേരെ ലൊക്കേഷനിലേയ്ക്ക്. മഡോണയെ മേരിയാക്കണോ സെലിനാക്കണോ എന്നൊരു സംശയമുണ്ടായിരുന്നു അല്‍ഫോന്‍സിന്. എന്നാല്‍ തീരുമാനം പെട്ടെന്നായിരുന്നു, സെലിന്‍ തന്നെ. മഡോണയ്ക്കും തോന്നി, എനിക്ക് പറ്റിയത് സെലിനാണ്. അല്‍ഫോന്‍സ് പിന്നെയും പറഞ്ഞു. മേരിക്ക് രണ്ടു പാട്ടൊക്കെയുണ്ട് കേട്ടോ. എന്നിട്ടും മഡോണയ്ക്ക് സെലിനെയാണ് ഇഷ്ടമായത്. പ്രേക്ഷകരും പറഞ്ഞു നല്ല ഇരുത്തംവന്ന പെണ്ണ്, ഡയലോഗ് കേള്‍ക്കാന്‍ തന്നെ രസമുണ്ട്.
സെലിനെ അല്‍ഫോന്‍സ് ചേട്ടന്‍ ശരിക്കും ഒളിപ്പിച്ചുവെക്കുകയായിരുന്നു. പോസ്റ്ററിലൊക്കെ മേരി, പാട്ടുകളില്‍ മലരും മേരിയും അതൊക്കെ നോക്കി സിനിമ കാണാന്‍ വരുന്നവര്‍ സെലിനെ കണ്ട് സര്‍പ്രൈസ് ആവുമല്ലോ, ഞാനും ആരോടും പറഞ്ഞില്ല അഭിനയിക്കുന്ന വിവരം. സിനിമ കണ്ടപ്പോള്‍ ചോദിച്ചു. എന്റെ മഡോണ, നീ നായികയായോ.കോലഞ്ചേരിക്കടുത്ത് കടയിരിപ്പിലാണ് മഡോണയുടെ വീട്. പ്ലസ്ടുക്കാരിയായിരിക്കുമ്പോള്‍ മഡോണയ്ക്ക് ഒരു ഭാഗ്യമുണ്ടായി. ഒരു കുഞ്ഞനിയത്തി പിറന്നു. ഇപ്പോള്‍ അവളാണ് മഡോണയുടെ ജീവന്‍. എന്തുതിരക്കായാലും ശരി, അവളെ മിസ് ചെയ്യാന്‍ വയ്യ എനിക്ക്. ആളിപ്പോ യു.കെ.ജിയിലാ, ഫോണില്‍ വിളിച്ച് വിശേഷങ്ങളൊക്കെ പറയും.
പ്രേമത്തിലെ നായികക്ക് പക്ഷേ പ്രേമം ഇപ്പോഴും ശരിക്ക് പിടികിട്ടിയില്ല. ഒന്നുമറിയില്ല എന്നല്ല, എന്നാലും ശരിക്കുമുള്ള പ്രണയം ഇനി വരാനിരിക്കുന്നതേയുള്ളൂ. ശരിക്കും എന്നെ വേണ്ട ആള്‍, എനിക്ക് വേണ്ട ആള്‍... ആരോ ഒന്ന്... ആ.., ആരാണാവോ....
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha