ചാര്‍മിയുടെ രണ്ട് മണിക്കൂറിന് കാല്‍ ലക്ഷം

മലയാളത്തിലെ പല താരങ്ങളും ദിവസം ഒരു ലക്ഷം രൂപയ്ക്ക് അഭിനയിക്കുമ്പോള്‍ നടി ചാര്‍മ്മിയുടെ രണ്ട് മണിക്കൂറിന് 25 ലക്ഷം. ഒരു പ്രമുഖ വ്യവസായിയുടെ മകന്റെ പിറന്നാള്‍ പാര്‍ട്ടിയില്‍ നൃത്തം ചെയ്യാനാണ് താരം 25 ലക്ഷം ആവശ്യപ്പെട്ടത്. പരിപാടി നടക്കുന്ന സ്ഥലത്തെത്തുന്നതിന് വേണ്ടി ബിസിനസ് ക്ലാസ് വിമാനടിക്കറ്റും മറ്റു യാത്രാസൗകര്യങ്ങളുമാണ് താരം ആവശ്യപ്പെട്ടിട്ടുണ്ട്. തെലുങ്കു താരങ്ങളായ അലി, ബ്രഹ്മനന്ദന്‍, തമിഴ്താരം ശശികുമാര്‍ എന്നിവരെയും പരിപാടിയിലേക്ക് ക്ഷണിച്ചിരുന്നു. കോമേഡിയന്‍ താരമായ ബ്രഹ്മനന്ദന്‍ ഒരു സിനിമയില്‍ അഭിനയിക്കുന്നതിന് ആവശ്യപ്പെടുന്നത് ഒരു കോടി രൂപയാണ്.
മുമ്പ് ഒരു തെലുങ്ക് ചിത്രത്തില്‍ ഐറ്റം ഡാന്‍സ് ചെയ്യാന്‍ ചാര്‍മി ഒരു കോടി വാങ്ങിയിരുന്നു. ആഗതന്‍, താപ്പാന എന്നീ ചിത്രങ്ങളില്‍ ചാര്‍മിയായിരുന്നു നായിക. മലയാളത്തില്‍ ഉള്‍പ്പെടെയുള്ള താരങ്ങള്‍ വ്യവസായികളുടെയും വലിയ പണക്കാരുടെയും മക്കളുടെ വിവാഹത്തിനും പിറന്നാളിനും പണം വാങ്ങി അതിഥികളായി പോകാറുണ്ട്. പതിനായിരം രൂപ മുതലാണ് ഇവര്‍ വാങ്ങുന്നത്. മലബാര്‍ മേഖലയിലെ വിവാഹത്തിനാണ് താരങ്ങള്‍ കൂടുതലും പങ്കെടുക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha