ജയറാമും സുരേഷ്‌ഗോപിയും ഭാഗ്യലക്ഷ്മിയും പത്മരാജന്റെ നാടകത്തില്‍

ജയറാമും സുരേഷ്‌ഗോപിയും ഭാഗ്യലക്ഷ്മിയും പത്മരാജന്റെ നാടകത്തില്‍ അഭിനയിക്കുന്നു. 1968ല്‍ പത്മരാജന്‍ എഴുതി ആകാശവാണിയിലൂടെ കേരളത്തിലെ ശ്രോതാക്കളിലെത്തിയ, അകലെ അകലെ ആശ്വാസം എന്ന ഒരു മണിക്കൂര്‍ നാടകമാണ്, റേഡിയോ നാടകോത്സവത്തിന്റെ ഭാഗമായി ആഗസ്ത് രണ്ടിന് വീണ്ടും പ്രക്ഷേപണം ചെയ്യുന്നത്. എന്‍.വാസുദേവാണ് സംവിധായകന്‍.
മുമ്പ് ഈ നാടകം പ്രക്ഷേപണം ചെയ്തപ്പോള്‍ നായക കഥാപാത്രത്തിന് ശബ്ദം നല്‍കിയത് പത്മരാജന്‍ ആയിരുന്നു.
പത്മരാജന്‍ സംവിധാനം ചെയ്ത അപരന്‍ സിനിമയിലൂടെ വന്ന ജയറാം ശബ്ദം നല്‍കാന്‍ തയ്യാറായി. മനോരോഗിയായ ഈ കഥാപാത്രത്തിന്റെ അച്ഛന് ശബ്ദം നല്‍കുന്നത് നെടുമുടി വേണുവാണ്. അമ്മയാകുന്നത് ആനന്ദവല്ലിയുമാണ്. മനോരോഗിയെ ചികിത്സിക്കുന്ന ഡോക്ടര്‍ക്ക് ശബ്ദം നല്‍കുന്നത് സുരേഷ് ഗോപിയാണ്. സുരേഷ് ഗോപിയുടെ ഭാര്യയ്ക്ക് ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി ശബ്ദം നല്കുന്നു. കൂടാതെ നന്ദകുമാര്‍, യദുനന്ദനന്‍ എന്നിവരും കഥാപാത്രങ്ങളാകും.
പത്മരാജന്റെ ഇന്നലെയില്‍ ജയറാമും സുരേഷ് ഗോപിയും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു. പത്മരാജന്റെ നിരവധി ചിത്രങ്ങളില്‍ ഭാഗ്യലക്ഷ്മി ശബ്ദം നല്‍കിയിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha