തൃഷ ജയലളിതയുടെ പാര്‍ട്ടിയിലില്ല

കല്യാണം മുടങ്ങിയ തൃഷ ജയലളിതയുടെ പാര്‍ട്ടിയില്‍ ചേര്‍ന്നെന്ന വാര്‍ത്ത താരം നിഷേധിച്ചു. നിശ്ചയിച്ചുറപ്പിച്ച കല്യാണം മുടങ്ങിയതോടെ ഇനി കല്യാണം വേണ്ടെന്നും അഭിനയവും രാഷ്ട്രീയ പ്രവര്‍ത്തനവും മതിയെന്ന് തൃഷ തീരുമാനിച്ചെന്നും ജയലളിതയുടെ എഐഎഡിഎംകെയില്‍ ചേര്‍ന്നു എന്നുമായിരുന്നു വാര്‍ത്തകള്‍. കോളിവുഡില്‍ ജയലളിത മുതലിങ്ങോട്ട് അങ്ങനെ ഒരു വഴക്കം ഉള്ളതുകൊണ്ട് ഈ വാര്‍ത്ത ചോദ്യം ചെയ്യാനോ തിരുത്താനോ ആരും തയ്യാറായില്ല. തൃഷ രാഷ്ട്രീയത്തിലിറങ്ങുമെന്ന് ആരാധകര്‍ വിശ്വസിച്ചു.
എന്നാല്‍ തനിക്ക് രാഷ്ട്രീയത്തിലിറങ്ങാന്‍ യാതൊരു ഉദ്ദേശവുമില്ലെന്ന് തൃഷ വ്യക്തമാക്കി. തന്റെ മൈക്രോബ്ലോഗിങ് പോസ്റ്റിലൂടെയാണ് തൃഷ വാര്‍ത്ത നിഷേധിച്ചത്. ഞാനൊരു രാഷ്ട്രയ പാര്‍ട്ടിയിലും അംഗമായിട്ടില്ല. ഇപ്പോള്‍ രാഷ്ട്രീയത്തിലേക്കില്ലെന്നാണ് തൃഷ പറഞ്ഞത്. അപ്പോള്‍ ഭാവിയില്‍ പ്രതീക്ഷിക്കാം എന്ന ധ്വനിയും പോസ്റ്റിലില്ലേ എന്നാണ് ആരാധകരുടെ ചോദ്യം. നിരവധി ചിത്രങ്ങളുട തിരക്കിലാണ് തൃഷ. സകലകലാവല്ലവന്‍, അരണ്‍മനൈ ടു, തൂങ്കാവനം, ഭോഗി, നായകി അങ്ങനെ നീളുന്നു പുതിയ ചിത്രങ്ങള്‍.
12 വര്‍ഷങ്ങള്‍ കഴിഞ്ഞു തൃഷ സിനിമയില്‍ എത്തിയിട്ട്. ഈ 31 ന് റിലീസ് ചെയ്യുന്ന സകലകലാവല്ലവന്‍ എന്ന ചിത്രം 48 ആമത്തെ ചിത്രമാണ്. ജയം രവിയാണ് ചിത്രത്തിലെ നായകന്‍. കമലാഹാസന്റെ നായികയായി ഒരു ചിത്രം വരുന്നുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha