തൃഷയെ എനിക്കിഷ്ടമാണ്, അതിലെന്താ തെറ്റ്... ചോദിക്കുന്നത് ജയം രവി

മൂന്ന് ചിത്രങ്ങളില്‍ ഒന്നിച്ചഭിനയിച്ചതോടെ, പിന്നെയും പിന്നെയും തൃഷയ്‌ക്കൊപ്പം എന്താ സിനിമ ചെയ്യുന്നത് എന്നൊക്കെ ആളുകള്‍ ചോദിച്ചു തുടങ്ങി. അത്രയ്ക്ക് ഇഷ്ടമാണോ തൃഷയെ എന്ന് വരെ ചോദ്യങ്ങളെത്തി. എനക്കും ഉനക്കും സംതിങ് സംതിങ്, ബൂലോഹം എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ജയം രവിയും തൃഷയും വീണ്ടുമൊന്നിക്കുന്ന ചിത്രമാണ് സകലകലാവല്ലവന്‍.
മൂന്ന് ചിത്രങ്ങളില്‍ ഒന്നിച്ചഭിനയിച്ചതോടെ പലരും ചോദിക്കാന്‍ തുടങ്ങിയിരിക്കുന്നു, എന്താണ് തൃഷയ്‌ക്കൊപ്പം തന്നെ, നിങ്ങള്‍ക്ക് തൃഷയെ ഇഷ്ടമാണോ എന്നൊക്കെ. അങ്ങനെ ചോദിക്കുന്നവരോട് ജയം രവിയ്ക്ക് പറയാനുള്ളത്, അതെ എനിക്ക് തൃഷയെ ഇഷ്ടമാണ്. അതിലെന്താണ് തെറ്റ്...??
ഒരു സഹൃത്തെന്നന നിലയില്‍ തനിക്ക് തൃഷയെ ഇഷ്ടമാണെന്നും പ്രശ്‌നങ്ങളെ അവര്‍ സമീപിക്കുന്ന രീതി വളരെ തന്മയത്വത്തോടെയാണെന്നും ജയം രവി പറഞ്ഞു. സകലാകലാ വല്ലവന്‍ എന്ന ചിത്രത്തിന്റെ പ്രസ്മീറ്റിലാണ് ജയം രവി ഇക്കാര്യങ്ങളത്രെയും പറഞ്ഞത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha