കമല്‍സാറേ ആനി മമ്മൂട്ടിയെ വഴിതെറ്റിച്ചില്ലെ; അന്ന് ചെയ്ത് വച്ചിട്ട് ഇപ്പോഴെന്തിനാ മലര്‍ന്ന് കിടന്ന് തുപ്പുന്നത്

പ്രേമം സിനിമയ്‌ക്കെതിരെ സംവിധായകന്‍ കമല്‍ നടത്തിയ വിമര്‍ശനത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ രൂക്ഷവിമര്‍ശനം. പ്രേമത്തില്‍ നായകന്‍ അധ്യാപികയെ പ്രേമിക്കുന്നത് തെറ്റായ സന്ദേശം നല്‍കുന്നുവെന്നും സിനിമ കുട്ടികളെ വഴി തെറ്റിക്കുന്നുവെന്നുമായിരുന്നു കമലിന്റെ വിമര്‍ശനം.
എന്നാല്‍ കമലിന്റെ ചിത്രം തന്നെ ചൂണ്ടിക്കാട്ടി വിമര്‍ശകര്‍ ഇതിനെ ചോദ്യം ചെയ്യുന്നു. മമ്മൂട്ടിയെ നായകനാക്കി കമല്‍ സംവിധാനം ചെയ്ത മഴയെത്തും മുന്‍പേ എന്ന ചിത്രത്തില്‍ അധ്യാപകനെ പ്രേമിക്കുന്ന നായികയുടെ കഥയായിരുന്നു. ഇത് തെറ്റായ സന്ദേശം നല്‍കുന്നില്ലേ എന്നു സോഷ്യല്‍ മീഡിയ ചോദിക്കുന്നു. പ്രേമത്തില്‍ ക്ലാസിലിരുന്നു മദ്യപിക്കുന്ന രംഗങ്ങള്‍ക്കെതിരെയും കമല്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു.
ഇതിന് ക്ലാസിലെത്തുന്ന അധ്യാപകനെ വിദ്യാര്‍ത്ഥിനികള്‍ പടക്കം പൊട്ടിച്ച് വരവേല്‍ക്കുന്ന രംഗം ഓര്‍മ്മിപ്പിക്കുന്നു. ഇത്തരം സീനുകള്‍ കണ്ട് അന്നത്തെ കുട്ടികള്‍ വഴിപിഴച്ച് പോകില്ലായിരുന്നു. പിന്നെ എന്തു കൊണ്ടാണ് പ്രേമം സിനിമയെ മാത്രം വിമര്‍ശിക്കുന്നതെന്ന് സോഷ്യല്‍ മീഡിയ ഒന്നടങ്കം ചോദിക്കുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha