ഹൊ ഭയങ്കരം തന്നെ… കൊച്ചുമകളുടെ കലാവാസനകണ്ട് അമിതാഭ് ബച്ചന് സന്തോഷം

എത്ര പ്രശസ്തനാണെങ്കിലും സ്വന്തം കുഞ്ഞുങ്ങളുടെ കലാവാസനയില്‍ തൃപ്തിയുള്ളവരാണ് എല്ലാവരും. തന്റെ കൊച്ചുമകളുടെ സംഗീതത്തിലുള്ള അഭിരുചിയില്‍ ബോളിവുഡ് താരം അമിതാഭ് ബച്ചന് വളരെ അഭിമാനമാണുള്ളത്. കൊച്ചുമകള്‍ നവ്യ നവേലി നന്ദ പിയാനോ വായിക്കുന്നത് കേള്‍ക്കാന്‍ തിരക്കുകളെല്ലാം മാറ്റി വച്ച് മുത്തച്ഛന്‍ ഒരു ദിവസം ചെലവഴിച്ചു.
അമിതാഭിന്റെ വീട്ടില്‍ വച്ചാണ് നവ്യ പിയാനോ വായനയിലെ തന്റെ വൈദഗദ്ധ്യം പ്രകടമാക്കിയത്. ജന്മസിദ്ധമായ കഴിവ് കൊണ്ട് നവ്യ ഏവരേയും അത്ഭുതപ്പെ ടുത്തിയെന്ന് അമിതാഭ് തന്റെ ബ്ലോഗിലൂടെ പറഞ്ഞു. പിയാനോ വായിക്കുന്ന കൊച്ചുമകളുടെ ചിത്രവും അദ്ദേഹം പോസ്റ്റ് ചെയ്തു. അമിതാഭിന്റെ മകള്‍ ശ്വേതയുടെ മകളാണ് നവ്യ നവേലി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha