നടിമാരുടെ വ്യാജ ഫേസ് ബുക്ക് ഉണ്ടാക്കുന്നവരുടെ ശ്രദ്ധയ്ക്ക്… സീരിയല്‍ നടിയുടെ വ്യാജ ഫേസ് ബുക്ക് പേജ് ആരംഭിച്ച യുവാവ് പിടിയില്‍

നടിമാരുടെ ഫേസ്ബുക്ക് പേജുണ്ടാക്കി ആനന്ദം കണ്ടെത്തുന്നവരാണ് ചിലര്‍. ഏതെങ്കിലും ഒരു ചിത്രത്തിലോ സീരിയലിലോ ഏതെങ്കിലും നടി അല്‍പമൊന്ന് ശ്രദ്ധപിടിച്ചുപറ്റിയാല്‍ തന്നെ ഉടന്‍ അവരുടെ വ്യാജ ഫേസ്ബുക്ക് പേജുണ്ടാക്കും. ഒറിജിനല്‍ പേജിനേക്കാളും വെല്ലുന്ന പേജായിരിക്കും വിരുതന്‍മാര്‍ ഉണ്ടാക്കുക. ഈ നടിമാരെ തിരയുന്ന ആരാധകര്‍ കണ്ടെത്തുന്നത് ഈ വ്യാജ പേജായിരിക്കും. അതില്‍ കയറി അവര്‍ ലൈക്കും ചെയ്യും.
ഇത്തരത്തില്‍ സീരിയല്‍ നടിയുടെ വ്യാജ ഫേസ് ബുക്ക് പേജ് ആരംഭിച്ച് അപകീര്‍ത്തികരമായ രീതിയില്‍ ചിത്രങ്ങള്‍ പോസ്റ്റു ചെയ്ത യുവാവാണ് പിടിയിലായത്. വെഞ്ഞാറമൂട് വെമ്പായം മാണിക്കല്‍ മണ്ണാംവിള മുനീബ് (19) നെയാണ് മെഡിക്കല്‍ കോളജ് സിഐയും സംഘവും അറസ്റ്റ് ചെയ്തത്.
പരസ്പരം എന്ന സീരിയലിലെ ഗായത്രിയുടെ പേരിലാണ് ഇയാള്‍ വ്യാജ ഫേസ്ബുക്ക് പേജ് തുടങ്ങിയത്. തുടര്‍ന്ന് ഇവരുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പോസ്റ്റു ചെയ്തു. അന്വേഷണത്തില്‍ മുനീബ് മൊബൈലില്‍ നിന്നാണ് ഫേസ്ബുക്ക് പേജ് അപ്‌ലോഡ് ചെയ്തതെന്ന് വ്യക്തമായി. തുടര്‍ന്ന് മൊബൈല്‍ ഫോണ്‍ പോലീസ് പിടിച്ചെടുത്തു. കൂടുതല്‍ തെളിവുകള്‍ ശേഖരിച്ച ശേഷമാണ് ഇയാളെ പിടികൂടിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha