സ്വന്തം കഥയുമായി ശ്രീശാന്ത് വരുന്നു; രഹസ്യം ജയസൂര്യയ്ക്കറിയാം

ശ്രീശാന്ത് നിര്‍മ്മിക്കുന്ന ആദ്യ ചിത്രത്തില്‍ ക്രിക്കറ്റ് പശ്ചാത്തലമാകുന്നു.ഒരു ക്രിക്കറ്റ് താരത്തിന്റെ കഥയാണ് ശ്രീശാന്ത് പറയുന്നത്. വിവിധ ഭാഷകളില്‍ നിര്‍മ്മിക്കുന്ന ചിത്രം സനയദിറെഡ്ഡി സംവിധാനം ചെയ്യും. ബിവിഎസ് പ്രകാശാണ് തിരക്കഥ തയ്യാറാക്കുന്നത്. ക്രിക്കറ്റാണ് വിഷമയമെങ്കിലും പ്രണയത്തിന് മോശമല്ലാത്ത സ്ഥാനമുണ്ട്.
ക്രിക്കറ്റില്‍ ഉദിച്ചു വരുന്ന ഒരു താരം പൊടുന്നനെ ഇല്ലാതാകുന്നതാണ് വിഷയം. അതേസമയം നടന്‍ ജയസൂര്യയ്ക്ക് ചിത്രത്തിന്റെ വിശദാംശങ്ങള്‍ അറിയാമെന്നും ചലച്ചിത്ര പ്രവര്‍ത്തകര്‍ പറയുന്നു. സിനിമയില്‍ ശ്രീശാന്തിന്റെ ഗുരു ജയസൂര്യയാണ്. അദ്ദേഹം പറയുന്നതിന് അപ്പുറവും ഇപ്പുറവും ശ്രീശാന്ത് സഞ്ചരിക്കില്ല.
പൂജാബട്ടിന്റെ ചിത്രത്തില്‍ ശ്രീശാന്ത് അഭിനയിക്കുന്നുണ്ട്. ഒരേസമയം ഒരു ചിത്രത്തിന്റെ കാര്യം മാത്രം ശ്രദ്ധിക്കണമെന്ന് ശ്രീയെ ഉപദേശിച്ചത് ജയസൂര്യയാണ്. ശ്രീയ്‌ക്കെതിരെ ആരോപണം ഉയര്‍ന്നപ്പോഴെല്ലാം കൈതാങ്ങായി നിന്നത് ജയസൂര്യയാണ്. ക്രിക്കറ്റിനെ ഇത്രത്തോളം പ്രണയിക്കുന്ന ഒരാള്‍ക്ക് ക്രിക്കറ്റിനെ ചതിക്കാനാവില്ലെന്നാണ് ജയസൂര്യയുടെ നിലപാട്.
ശ്രീശാന്തിന് വ്യക്തമായ സിനിമാ സങ്കല്പമുണ്ട്. ക്രിക്കറ്റ് പോലെ ഗൗരവമാണ് ശ്രീക്ക് സിനിമയും. തന്റെ ജീവിതം സിനിമയെക്കാള്‍ ഉദ്വേഗഭരികമാകണമെന്നാണ് ശ്രീ പറയുന്നത്. ഒരു വ്യക്തി ഒരിക്കലും അനുഭവിക്കാന്‍ ഇടവരുത്തരുതേ എന്ന് പ്രാര്‍ത്ഥിക്കുന്ന സംഭവങ്ങള്‍ ശ്രീയുടെ ജീവിതത്തിലുണ്ടായി. കഷ്ടകാലം വന്നപ്പോള്‍ എല്ലാവരും തിരിഞ്ഞു നിന്നു. ആരും തനിക്കൊപ്പമില്ലെന്ന് മനസിലായിട്ടും ശ്രീ നിരാശനായില്ല. ഇത്തരം അനുഭവങ്ങള്‍ വ്യക്തികളെ തിരിച്ചറിയാന്‍ സഹായിക്കുമെന്നാണ് ശ്രീയുടെ പക്ഷം.
അതേസമയം മികച്ച അനുഭവങ്ങള്‍ ഉണ്ടാകുമ്പോള്‍ എല്ലാവരും ഒപ്പം നില്‍ക്കും. അത് സ്വാഭാവികമാണെന്നും ശ്രീശാന്ത് പറയുന്നു. നല്ല സമയത്ത് ഒപ്പം നില്‍ക്കുന്നവരെക്കാള്‍ മോശം സമയത്ത് ഒപ്പം നില്‍ക്കുന്നവരെയാണ് വിശ്വസിക്കാന്‍ നല്ലതെന്നും ശ്രീശാന്ത് പറയുന്നു. ഇതെല്ലാം സിനിമയില്‍ കാണുമോ എന്ന് ചോദിച്ചാല്‍ ശ്രീ ചിരിക്കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha