കുഞ്ചാക്കോ ബോബനും ജയസൂര്യയും നായകരാകുന്ന ചിത്രത്തില്‍ നായിക മഞ്ജു വാര്യര്‍

കുഞ്ചാക്കോ ബോബനും ജയസൂര്യയും നായകന്‍മാരായി ഒരു സൈക്കോ ത്രില്ലര്‍ ഒരുങ്ങുന്നു. ഇരുവര്‍ക്കും നായികാ കഥാപാത്രത്തിനും ഒരുപോലെ പ്രാധാന്യമുള്ള ചിത്രത്തിന്റെ സംവിധാകന്‍ രാജേഷ് പിള്ളയാണ്. ചിത്രത്തിലെ സുപ്രധാന കഥാപാത്രമാകുന്ന ആ നായിക ആരെന്നുള്ള ആകാംക്ഷയ്ക്ക് വിരാമമായി. മഞ്ജു വാര്യരാകും ഈ കഥാപാത്രത്തെ അവതരിപ്പിക്കുക. അരുണ്‍ ലാല്‍ രാമചന്ദ്രനാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്.
സ്വപ്നക്കൂട്, ഗുലുമാല്‍, കിലുക്കം കിലുകിലുക്കം എന്നിവയാണ് ഇതിന് മുമ്പ് ചാക്കോച്ചനും ജയസൂര്യയും ഒരുമിച്ച ചിത്രങ്ങള്‍.
രാജേഷ് പിള്ളയുടെ നാലാമത്തെ ചിത്രമാണ് ഇത്. ഹൃദയത്തില്‍ സൂക്ഷിക്കാന്‍, ട്രാഫിക്, മിലി എന്നിവയാണ് ഇദ്ദേഹം സംവിധാനം ചെയ്ത മറ്റ് ചിത്രങ്ങള്‍.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha