പ്രഖ്യാപനത്തിന് മുമ്പേ ലീക്ക്… നിവിന്‍ പോളിയെ തള്ളി മമ്മൂട്ടി നടന്‍, ലെനയെ പിന്തള്ളി മഞ്ജു വാര്യര്‍ നടി, നിവിനെ ജനപ്രിയ നായകനാക്കും

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനത്തിന് മുമ്പേ ആര്‍ക്കെല്ലാം അവാര്‍ഡെന്ന കാര്യം വെളിയില്‍. അങ്ങനെ സിനിമാ മന്ത്രിയുടെ പ്രഖ്യാപനം ഒരു ചടങ്ങായി മാറും. ഇന്നു വൈകിട്ട് അവാര്‍ഡ് പ്രഖ്യാപിക്കുമെന്നാണ് സൂചന.
ജോണ്‍പോള്‍ ചെയര്‍മാനായ ജൂറിയാണ് 73 ചിത്രങ്ങള്‍ വിലയിരുത്തിയത്. സ്‌ക്രീനിങ് ഇന്നലെ പൂര്‍ത്തിയായി. മികച്ച നടനായി മമ്മൂട്ടിയും അഭിനയിച്ചതെല്ലാം പൊന്നാക്കിയ നിവിന്‍ പോളിയും ഒപ്പത്തിനൊപ്പം മത്സരത്തിലുണ്ടെണ്ടായിരുന്നു. സിദ്ധാര്‍ഥ് ശിവയുടെ ഐന്‍ എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ മുന്നിലെത്തിയ മുസ്തഫയും ഫൈനല്‍ റൗണ്ടില്‍ ഉണ്ടായിരുന്നു.
ബാല്യകാലസഖി, മുന്നറിയിപ്പ് എന്നീ സിനിമകളിലെ പ്രകടനത്തിനാണ് മമ്മൂട്ടി മികച്ച നടനായി പരിഗണിക്കപ്പെടുന്നത്. നിവിന്‍ പോളിക്ക് പരിഗണന നേടിക്കൊടുക്കുന്നത് 1983, ബാംഗ്ലൂര്‍ ഡെയ്‌സ് എന്നിവ. ബാംഗ്ലൂര്‍ ഡെയ്‌സ്, ഇയ്യോബിന്റെ പുസ്തകം എന്നിവയുടെ ബലത്തില്‍ ഫഹദ് ഫാസില്‍, ബാംഗ്ലൂര്‍ ഡെയ്‌സ്, ഞാന്‍ എന്നിവയിലൂടെ ദുല്‍ഖര്‍ സല്‍മാന്‍, ഇയ്യോബിന്റെ പുസ്തകം, അപ്പോത്തിക്കരി എന്നിവയിലൂടെ ജയസൂര്യയും സാന്നിധ്യമറിയിച്ചിട്ടുണ്ട്. മമ്മൂട്ടിയെ മികച്ച നടനായി പ്രഖ്യാപിക്കുമെന്നാണ് സൂചന. നിവിന്‍ പോളിക്ക് പ്രത്യേക പരാമര്‍ശം ലഭിക്കാനും സാധ്യതയുണ്ട്.
റോഷന്‍ ആന്‍ഡ്രൂസിന്റെ ഹൗ ഓള്‍ഡ് ആര്‍ യൂ എന്ന സിനിമയിലെ പ്രകടനത്തിനു മഞ്ജു വാര്യരെയും അലിഫിലെ അഭിനയത്തിന് ലെനയെയും പത്മകുമാറിന്റെ ജലത്തിലെ പ്രകടനത്തിനു പ്രിയങ്കയെയും മികച്ച നടിമാരായി പരിഗണിക്കുന്നു. മുന്നറിയിപ്പിലെ മാദ്ധ്യമ പ്രവര്‍ത്തകയെ അവതരിപ്പിച്ച അപര്‍ണ ഗോപിനാഥ്, ബാംഗ്ലൂര്‍ ഡേയ്‌സിലെ സാറയെ അവതരിപ്പിച്ച പാര്‍വതി മേനോന്‍ എന്നിവരും അന്തിമ പട്ടികയിലുള്ളതായി സൂചനയുണ്ട്. എന്നാല്‍ മഞ്ജു വാര്യര്‍ക്കാണ് കൂടുതല്‍ മുന്‍തൂക്കം. മഞ്ജുവിന് തന്നെയാകും പുരസ്‌കാരമെന്ന സൂചനകളാണ് പുരസ്‌കാര നിര്‍ണ്ണയ സമിതിയില്‍ നിന്ന് ലഭിക്കുന്നത്.
മികച്ച സിനിമകളുടെ പട്ടികയില്‍ നിരവധി ചിത്രങ്ങളാണ് ഇക്കുറി ഇടംപിടിച്ചിരിക്കുന്നത്. ജയരാജിന്റെ ഒറ്റാല്‍, സനല്‍കുമാര്‍ ശശിധരന്റെ ഒരാള്‍പൊക്കം, വേണുവിന്റെ മുന്നറിയിപ്പ്, പത്മകുമാറിന്റെ ജലം, എന്‍.കെ. മുഹമ്മദ് കോയയുടെ അലിഫ്, സിദ്ധാര്‍ഥ് ശിവയുടെ ഐന്‍, എബ്രിഡ് ഷൈന്റെ 1983, അഞ്ജലി മേനോന്റെ ബാംഗ്ലൂര്‍ ഡെയ്‌സ് തുടങ്ങിവ തമ്മില്‍ കടുത്ത മത്സരം.
ജയരാജ്, രഞ്ജിത്ത്, എബ്രിഡ് ഷൈന്‍ എന്നിവരെയാണ് അവസാന റൗണ്ടില്‍ മികച്ച സംവിധായകരുടെ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. പി. ജയചന്ദ്രനും വാണി ജയറാമും മികച്ച ഗായകരുടെ ഷോര്‍ട്ട് ലിസ്റ്റില്‍. അഞ്ചു സുന്ദരികളിലെ അഭിനയത്തിനു ബേബി അനിഘ മികച്ച ബാലതാരത്തിനുള്ള അവാര്‍ഡ് കരസ്ഥമാക്കാനിടയുണ്ട്. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ചു പുരസ്‌കാര പ്രഖ്യാപനം ഇത്തവണ ഏറെ വൈകി. ജൂറിയെ തെരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട അഭിപ്രായവ്യത്യാസങ്ങളാണിതിനു കാരണമായത്.
വൈകിട്ടു മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അവാര്‍ഡുകള്‍ പ്രഖ്യാപിക്കുമെന്നാണ് സൂചന. എന്നാല്‍ നിര്‍ണയം പൂര്‍ത്തിയായില്ലെങ്കില്‍ രണ്ടു ദിവസംകൂടി പ്രഖ്യാപനം വൈകിയേക്കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha