ഒരു സിനിമാകഥ പോലെ അയാള്‍ കടന്നു വന്നു… അസിന്‍ വിവാഹിതയാകുന്നു

ഒരു സിനിമാകഥ പോലെ അയാള്‍ അസിന്റെ ജീവിതത്തിലേക്ക് കടന്നു വന്നു. മൈക്രോമാക്‌സ് കമ്പനിയുടെ ഉടമ രോഹിത് ശര്‍മ്മയാണ് മലയാളി സുന്ദരി അസിന്‍ തോട്ടുങ്കലിന്റെ പ്രതിശ്രുത വരന്‍. സിനിമാകഥ പോലെയാണ് രോഹിത് അസിന്റെ ജീവിതത്തിലേക്ക് കടന്നു വന്നത്.
ഏഴു വര്‍ഷം മുമ്പ് അസിന്‍ അഭിനയിച്ച ഗജനി എന്ന സിനിമയാണ് യാഥാര്‍ഥ്യമാകുന്നത്.
യഥാര്‍ത്ഥ ജീവിതത്തിലെ സഞ്ജയ് രാമസ്വാമിയെ കണ്ടെത്തിയ സന്തോഷത്തിലാണ് അസിന്‍.
ഇരുവരും പ്രണയത്തിലാണെന്ന് ഗോസിപ്പുകള്‍ ഉണ്ടായിരുന്നു. ഗോസുപ്പുകള്‍ക്ക് വിരാമമിട്ട് രോഹിതിന്റെ ജീവിതസഖിയാകാന്‍ പോകുന്ന വിവരം അസിന്‍ തന്നെയാണ് വെളിപ്പെടുത്തിയത്.
അസിന്റെ പുതിയ ചിത്രം ആള്‍ ഈസ് വെല്ലിന്റെ റിലീസിനു ശേഷം ഉടന്‍ തന്നെ ഇരുവരും വിവാഹിതരാകും. ഏറ്റെടുത്ത കരാറുകളെല്ലാം പൂര്‍ത്തിയാക്കുന്ന തിരക്കിലാണ് അസിനിപ്പോള്‍. ലോകത്തിലെ തന്നെ പ്രായം കുറഞ്ഞ സമ്പന്നരായ ബിസിനസ്സുകാരില്‍ ഒരാളാണ് രോഹിത് ശര്‍മ്മ. അക്ഷയ്കുമാറിന്റെ അടുത്ത സുഹൃത്തുകൂടിയാണ് രോഹിത്. അക്ഷയ് തന്നെയാണ് അസിന്റെയും രോഹിതിന്റെയും പ്രണയത്തിന് വഴിയൊരുക്കിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha