നിവിന്‍ പോളിയെ കാണാന്‍ മലരെത്തി… അവസാനം പ്രേമം സിനിമയിലെ കൂട്ടുകാരും

പ്രേമത്തില്‍ ജോര്‍ജിന്റെ സ്‌നേഹം മലര്‍ കാണാതെ പോകുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് മലരിന് ഓര്‍മ്മയും നഷ്ടപ്പെട്ടിരുന്നു. പ്രേമത്തിലെ ആ രംഗം പ്രേക്ഷകരെ വല്ലാതെ നോവിച്ചിരുന്നു. പ്രേമം ഹിറ്റായതോടെ മലരും ഹിറ്റായി. അങ്ങനെ നില്‍ക്കുമ്പോഴാണ് നിവിന്‍ പോളിക്ക് സംസ്ഥാന അവാര്‍ഡ് ലഭിച്ചത്. അവാര്‍ഡ് നേടിയ നിവിനെ സായ് പല്ലവി നേരിട്ട് വീട്ടിലെത്തിയാണ് തന്റെ അഭിനന്ദം അറിയിച്ചത്.
ആലുവയില്‍ പൊതുപരിപാടിയില്‍ പങ്കെടുക്കാനെത്തിയതായിരുന്നു സായ് പല്ലവി. പരിപാടി കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങുന്നതിന് മുമ്പ് നെടുമ്പാശേരിയിലെ ഒരു ഹോട്ടലില്‍ വിശ്രമിക്കുമ്പോഴാണ് നിവിന്‍ പോളിക്ക് അവാര്‍ഡ് ലഭിച്ച വിവരമറിഞ്ഞത്. ഇതോടെ സായ് പല്ലവി മാതാപിതാക്കള്‍ക്കും ഒരു സുഹൃത്തിനുമൊപ്പം നിവിന്റെ ആലുവ തോട്ടയ്ക്കാട്ടുകരയിലെ കളപ്പറമ്പത്ത് വീട്ടിലെത്തുകയായിരുന്നു. ജനപ്രതിനിധികളും ആരാധകരും ഉള്‍പ്പെടെ നിരവധി പേര്‍ നിവിനെ അഭിനന്ദിക്കാനെത്തി.
പുരസ്‌കാര വിവരമറിഞ്ഞ് പ്രേമം സിനിമയിലെ കൂട്ടുകാരും നിവിന്‍ പോളിയുടെ വീട്ടിലെത്തി. നിവിന്റെ ഭാര്യയും, മകനും, അമ്മയുമെല്ലാം അതിഥികളെ മധുരം നല്‍കി സ്വീകരിച്ചു. ഇതിനിടെ മികച്ച നടിക്കുള്ള പുരസ്‌കാരം നേടിയ നസ്രിയ ഫഹദിനെ അഭിനന്ദിക്കാനും നിവിന്‍ മറന്നില്ല. താന്‍ ആദ്യമായി നായികയായ ചിത്രത്തിലെ നായകന് അവാര്‍ഡ് ലഭിച്ചതിലുള്ള സന്തോഷം പങ്കുവച്ചാണ് സായ് പല്ലവി മടങ്ങിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha